കുന്ദമംഗലം; കുന്ദമംഗലം വയനാട് റോഡില്‍ സിന്ധു തിയേറ്ററിന് മുന്‍വശത്ത് റോഡിനോട് ചേര്‍ന്നുകിടക്കുന്ന മരം അപകടഭീഷണിയാവുന്നു. റോഡിലേക്ക് ചാഞ്ഞുകിടക്കുന്ന മരം ഭാരം കയറ്റിവരുന്ന വാഹനങ്ങള്‍ തട്ടാന്‍ ഏറെ സാധ്യതയാണ്. പലപ്പോഴും ഇത്തരത്തില്‍ ചെറിയ അപകടങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. അതിനാല്‍ എത്രയും വേഗം മരം മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വ്യാപാരി വ്യവസായിയുടെ അന്‍വര്‍ സാദത്ത് ഉള്‍പ്പെടെ നിരവധി ആളുകള്‍ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടും അധികൃതരുടെ ശ്രദ്ധ ഇതുവരെ വിഷയത്തില്‍ എത്തിയിട്ടില്ല. ഒരു അപകടം നടന്നശേഷം നടപടി എടുക്കുന്നതിനേക്കാള്‍ നല്ലത് അപകടം വരാതെ സൂക്ഷിക്കുന്നതാണ് എന്നത് ഈ വിഷയത്തില്‍ ചിന്തിക്കേണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
റോഡിലേക്ക് ചാഞ്ഞുകിടക്കുന്ന മരം അപകട ഭീഷണിയാവുന്നു

