തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണ സമയത്ത് പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ കാറിൽ സഞ്ചരിച്ച വഫയുടെ ലൈസെൻസ് റദ്ദുചെയ്യില്ല. പകരം മൂന്നു മാസം മാത്രം സസ്‌പെൻഡ് ചെയ്യാൻ തീരുമാനം. അപകടം നടന്ന ഉടനെ ഇരുപേരുടെയും ലൈസെൻസ് റദ്ദു ചെയ്യുമെന്ന് നേരത്തെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. നേരത്തെ തന്നെ പലപ്പോളായി നിയമം തെറ്റിച്ച വഫയ്ക്കെതിരെ നടപടി എടുത്തിരുന്നു.
കേസിൽ തെളിവുകൾ നൽകാൻ പോലീസ് വൈകിയ സാഹചര്യത്തിൽ ഒറ്റപ്പെട്ട സംഭവമായതിനാല്‍ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസെൻസ് റദ്ദുചെയ്യാൻ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പ് പറഞ്ഞിരുന്നു.ഒപ്പം ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തത്.