ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ ഇനി ഒരു പരീക്ഷ കൂടി
സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് പരീക്ഷയില്‍ വന്‍മാറ്റം. റോഡപകടങ്ങള്‍ ഗണ്യമായി കൂടുന്ന സാഹചര്യത്തില്‍ ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ലേണേഴ്സ് ടെസ്റ്റിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് നടത്തും. ഡിസംബര്‍ ഒന്ന് മുതല്‍ ഇത് നടപ്പിലാക്കാനാണ് തീരുമാനം. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും ഡ്രൈവിങ് സുരക്ഷ ഉറപ്പാക്കാനുമാണ് പുതിയ തീരുമാനമെന്നാണ് ഗതാഗത കമ്മീഷന്‍ പറയുന്നത്. നേരത്തേ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ മൂന്ന് കടമ്പകളായിരുന്നു കടക്കേണ്ടിരുന്നത്. ഒന്നാം ഘട്ടത്തില്‍ ലേണേഴ്സ് ടെസ്റ്റ്. […]


