കെ എസ് ഇ ബിയിൽ ഇടത് യൂണിയനുകള്‍ പ്രതിഷേധം തുടരുന്നതിനിടെ സമരത്തെ പരിഹസിച്ച് കെഎസ്ഇബി ചെയര്മാന് ബി അശോക്.സമരക്കാര്‍ വെറുതെ വെയിലും മഴയും കൊണ്ട് നില്ക്കുകയേ ഉള്ളുവെന്ന് ചെയര്മാന് ബി അശോക് പരിഹസിച്ചു.കെഎസ്ഇബിയില്‍ നിലവില്‍ പ്രശ്നങ്ങളില്ലെന്നും കെഎസ്ഇബി ഒരു ബിസിനസ് സ്ഥാപനമാണെന്നും സഹകരിച്ച് മുന്നോട്ട് പോയാലേ രക്ഷപ്പെടൂവെന്നും ചെയര്മാന് പറഞ്ഞു. കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ് കുമാറിന്റെ സസ്പെന്ഷന് ഇന്നലെ പിന്‍വലിച്ചിരുന്നു. സ്ഥലംമാറ്റത്തോടെയായിരുന്നു നടപടി. പെരിന്തല്‍മണ്ണയിലേക്കാണ് സുരേഷ് കുമാറിനെ സ്ഥലം മാറ്റിയിരിക്കുന്നത്. കെഎസ്ഇബിയില്‍ ഇടത് സംഘടനകളും ചെയര്‍മാനും തമ്മിലുള്ള പോരിനിടെ സര്‍വീസ് ചട്ട ലംഘനം നടത്തിയെന്നാരോപിച്ചായിരുന്നു എം ജി സുരേഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തിരുന്നത്.
സമരക്കാര്‍ക്ക് വെറുതെ വെയിലും മഴയും കൊണ്ട് നില്ക്കാം’;പരിഹസിച്ച് കെഎസ്ഇബി ചെയര്മാന്

