Kerala kerala

മഴക്കെടുതി: കെഎസ്ഇബിക്ക് 210.51 കോടി രൂപയുടെ നഷ്ടം

സംസ്ഥാനത്ത് 2025 മെയ് 24 നുശേഷം നാളിതുവരെ പെയ്ത മഴയിലും ശക്തമായ കാറ്റിലും കെ എസ് ഇ ബിയുടെ വിതരണ മേഖലയില്‍ ഏകദേശം 210.51 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കെ എസ് ഇ ബി. നിലവിലെ കണക്കുകള്‍ പ്രകാരം 3,753 ഹൈടെന്‍ഷന്‍ പോസ്റ്റുകളും, 29,069 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നുവെന്നും കെ എസ് ഇ ബി അറിയിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് കെ എസ് ഇ ബി ഇക്കാര്യം അറിയിച്ചത്. കെ എസ് ഇ ബിയുടെ ഫേസ്ബുക്ക് […]

kerala Kerala

ചെറിയ വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ഉടമസ്ഥാവകാശ രേഖ വേണ്ടതില്ല

ചെറിയ വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ഉടമസ്ഥാവകാശ രേഖ വേണ്ടതില്ല എന്ന് വ്യക്തമാക്കി കെ എസ് ഇ ബി. 100 ചതുരശ്ര മീറ്ററില്‍ (1076 ചതുരശ്ര അടി) താഴെ തറ വിസ്തീര്‍ണ്ണമുള്ള ഗാര്‍ഹികാവശ്യത്തിനുള്ള കെട്ടിടങ്ങളില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ല എന്നാണ് കെ എസ് ഇ ബി പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്. 00 ചതുരശ്ര മീറ്ററില്‍ (1076 ചതുരശ്ര അടി) താഴെ തറ വിസ്തീര്‍ണ്ണമുള്ള ഗാര്‍ഹികാവശ്യത്തിനുള്ള കെട്ടിടങ്ങളില്‍ വൈദ്യുതി കണക്ഷന്‍ […]

Kerala kerala

കെ.എസ്.ഇ.ബി കുന്ദമംഗലം, കെട്ടാങ്ങല്‍ സെക്ഷന്‍ ഓഫീസുകള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മ്മിക്കും: മന്ത്രി കെ കൃഷ്ണന്‍കുട്ടി

  • 10th October 2024
  • 0 Comments

കെ.എസ്.ഇബി കുന്ദമംഗലം, കെട്ടാങ്ങല്‍ സെക്ഷന്‍ ഓഫീസുകള്‍ സ്വന്തമായ കെട്ടിടങ്ങളിലേക്ക് മാറ്റുുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. പി.ടി.എ റഹീം എംഎല്‍എയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.കുന്ദമംഗലം സബ്‌സ്റ്റേഷന്‍ കോംപൗണ്ടില്‍ 9.5 സെന്റ് സ്ഥലം സെക്ഷന്‍ ഓഫീസ് കെട്ടിട നിര്‍മ്മാണത്തിന് ഡിസ്ട്രിബ്യൂഷന്‍ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. എന്‍.ഐ.ടി കാമ്പസില്‍ സബ് സ്റ്റേഷന് വേണ്ടി ലഭിച്ച സ്ഥലത്താണ് കെട്ടാങ്ങല്‍ സെക്ഷന്‍ ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളതെന്നും ഇതിനായി ആവശ്യമായ സ്ഥലം […]

Kerala kerala Local

കെ.എസ്.ഇ.ബിക്കെതിരെ മാനനഷ്ടക്കേസ് നല്‍കും; പ്രതികാര മനോഭാവത്തോടെ പെരുമാറി; തിരുവമ്പാടിയിലെ അജ്മലിന്റെ കുടുംബം

കോഴിക്കോട്: കെ.എസ്.ഇ.ബിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് തിരുവമ്പാടിയിലെ കുടുംബം അറിയിച്ചു. പ്രതികാര മനോഭാവത്തോടെയാണ് കെ.എസ്.ഇ.ബി പെരുമാറിയതെന്നും തിരുവമ്പാടി ഓഫീസിലെ ഏതാനും പേര്‍ക്കാണ് പ്രശ്‌നമെന്നും കെ.എസ്.ഇ.ബി ഓഫിസ് ആക്രമണ കേസില്‍ റിമാന്‍ഡിലുള്ള യുവാക്കളുടെ മാതാവ് മറിയം പ്രതികരിച്ചു. കെ.എസ്.ഇ.ബി നാട്ടുകാരുടെ മുന്നില്‍ നാണം കെടുത്തിയെന്നും കള്ളനാക്കിയെന്നും പിതാവ് റസാഖ് പറഞ്ഞു. തിരുവമ്പാടി ഉള്ളാട്ടില്‍ യു.സി. അബ്ദുറസാഖിന്റെ വീട്ടിലെ വൈദ്യുതി ബന്ധം ഇന്നലെ രാത്രി പുനഃസ്ഥാപിച്ചിരുന്നു. അബ്ദുറസാഖിന്റെ മക്കളായയു.സി. അജ്മല്‍, യു.സി. ഷഹദാദ് എന്നിവരാണ് കെ.എസ്.ഇ.ബി ഓഫിസ് ആക്രമണ കേസില്‍ റിമാന്‍ഡിലുള്ളത്. […]

kerala Kerala kerala politics

ഫ്യൂസ് ഊരിയ കെ.എസ്.ഇ.ബി നടപടിയെ ന്യായീകരിച്ച് വൈദ്യുതിമന്ത്രി; അജ്മലിന്റെ വീട്ടില്‍ വൈദ്യുതി പുനഃസ്ഥാപിക്കും

കോഴിക്കോട്: തിരുവമ്പാടിയില്‍ കെ.എസ്.ഇ.ബി ഓഫിസ് ആക്രമിച്ച കേസിലെ പ്രതിയുടെ വീട്ടിലെ ഫ്യൂസ് ഊരിയ കെ.എസ്.ഇ.ബി നടപടിയെ ന്യായീകരിച്ച് വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഓഫിസില്‍ കയറി ജീവനക്കാരെ ആക്രമിച്ചത് തെറ്റാണ്. കണക്ഷന്‍ കൊടുത്ത ശേഷമാണ് ആക്രമണം നടത്തിയത്. ഫ്യൂസ് ഊരിയത് കെ.എസ്.ഇ.ബിയുടെ പ്രതികാരനടപടിയല്ല. ജീവനക്കാരെ സംരക്ഷിക്കാനാണ് എം.ഡി. അത്തരമൊരു നടപടിയെടുത്തത്. ഇനി ആക്രമിക്കില്ലെന്ന് ഉറപ്പ് തന്നാല്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ഇ.ബിക്ക് വൈദ്യുതി വിച്ഛേദിക്കാനുള്ള അധികാരമുണ്ട്. ബില്‍ അടയ്ക്കാതിരുന്നാല്‍ വൈദ്യുതബന്ധം വിച്ഛേദിക്കും. അതിന് ജീവനക്കാരനെ മര്‍ദിക്കുകയും […]

kerala Kerala

പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് 18കാരന്‍ മരിച്ച സംഭവം; കുടുംബത്തിന് അടിയന്തര സഹായം പ്രഖ്യാപിച്ച് കെഎസ്ഇബി

കോഴിക്കോട്: പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് 18കാരന്‍ മരിച്ചതില്‍ അടിയന്തര സഹായം പ്രഖ്യാപിച്ച് കെഎസ്ഇബി. കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര സ്വദേശി മുഹമ്മദ് റിജാസാണ് കഴിഞ്ഞ മെയ് 20ന് മരിച്ചത്. കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കാന്‍ തീരുമാനം. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കുറ്റിക്കാട്ടൂര്‍ മുണ്ടുപാലം റോഡില്‍ എ.ഡബ്ല്യു.എച്ച് റോഡ് ജങ്ഷനു സമീപമാണ് അപകടം. കിണാശ്ശേരിയില്‍നിന്ന് ഹോട്ടലില്‍ ജോലി കഴിഞ്ഞുവരുന്നതിനിടെ വഴിയില്‍ ബൈക്ക് കേടാവുകയായിരുന്നു. തുടര്‍ന്ന്, വീട്ടിലേക്ക് പോകാന്‍ സഹോദരനെ വിളിച്ചുവരുത്തി. ശക്തമായ മഴയായതിനാല്‍, കേടായ ബൈക്ക് സമീപത്തെ […]

Kerala kerala

കോഴിക്കോട് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; സര്‍വീസ് വയറിലും കടയിലെ വയറിങ്ങിലും ചോര്‍ച്ചയെന്ന് കെഎസ്ഇബി

കോഴിക്കോട് : കുറ്റിക്കാട്ടൂരില്‍ മഴയത്ത് കടവരാന്തയില്‍ കയറി നിന്ന 19 കാരന്‍ ഷോക്കേറ്റ് മരിച്ചത് സര്‍വീസ് വയറിലെ ചോര്‍ച്ച മൂലമെന്ന് കെഎസ്ഇബി. സര്‍വീസ് വയറില്‍ ചോര്‍ച്ചയുണ്ടായിരുന്നു. ഇതോടൊപ്പം കാറ്റിലും മഴയിലും കടയ്ക്ക് മുകളിലുള്ള മരച്ചില്ലകള്‍ വൈദ്യുത കമ്പിയിലും കടയുടെ തകര ഷീറ്റിലും തട്ടിയതിനെത്തുടര്‍ന്നും വൈദ്യുതി പ്രവഹിച്ചിരിക്കാമെന്നും കെഎസ്ഇബിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കടയില്‍ രാത്രി സമയത്ത് ഒരു ബള്‍ബ് പ്രവര്‍ത്തിച്ചിരുന്നു. ബള്‍ബ് കണക്ട് ചെയ്ത വയറിലും ചോര്‍ച്ചയുണ്ട്. ഇതിലൂടെ തൂണിലേക്ക് വൈദ്യുതി പ്രവഹിച്ചിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. തലേന്ന് […]

Kerala

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കെഎസ്ഇബി

  • 25th January 2024
  • 0 Comments

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കെഎസ്ഇബി. ശമ്പളം, പെന്‍ഷന്‍ വിതരണത്തിന് വായ്പ എടുക്കേണ്ട അവസ്ഥയാണുള്ളത്. തുടങ്ങാത്ത പദ്ധതികള്‍ മാറ്റി വെക്കാനും ചിലത് ചുരുക്കാനും കെഎസ്ഇബി സിഎംഡി നിര്‍ദേശം നല്‍കി. നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളില്‍ മാര്‍ച്ച് 31 ന് മുമ്പായി കമ്മീഷന്‍ ചെയ്യുന്നവക്ക് മാത്രം പണം അനുവദിക്കും. 2024-2025 തുടങ്ങേണ്ട പദ്ധതികള്‍ ചുരുക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് മൂന്ന് പ്രധാന കാരണങ്ങളാണ് സിഎംഡി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറുകള്‍ റദ്ദാക്കിയത് വഴി പുറത്തുനിന്ന് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങേണ്ടി […]

Kerala News

സംസ്ഥാനത്തെ വൈദ്യുതി നിരക്ക്; കെ എസ് ഇ ബിക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി

  • 8th September 2023
  • 0 Comments

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് നിർണയത്തിൽ കെ എസ് ഇ ബിക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി. ജീവനക്കാരുടെ പെൻഷൻ ഉൾപ്പെടുളള ആനുകൂല്യങ്ങൾ നൽകുന്നതിനായി സമാഹരിക്കുന്ന തുക കൂടി വൈദ്യുത നിരക്ക് നിർണയത്തിന് കണക്കാക്കരുതെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ഇതുസംബന്ധിച്ച താരിഫ് റെഗുലേഷനിലെ വ്യവസ്ഥ റദ്ദാക്കുകയും ചെയ്തു.കേരള ഹൈ ടെൻഷൻ ആൻഡ് എക്സ്ട്രാ ടെൻഷൻ ഇൻഡസ്ട്രിയിൽ ഇലക്ടിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷൻ ഉൾപ്പെടെയുളളവർ നൽകിയ ഹർജി തീ‍ർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2013ൽ കെഎസ്ഇബി കമ്പ നിയായതിനുശേഷം ജോലിയിൽ പ്രവേശിച്ചവർക്ക് നാഷണൽ പെൻഷൻ സ്കീമാണ് ബാധകമാകുന്നത്. […]

Kerala News

വൈദ്യുതി വാങ്ങാനുള്ള കരാർ ബാധ്യതയുണ്ടാക്കും; നിരക്ക് കൂട്ടേണ്ടി വരുമെന്ന് കെഎസ്ഇബി

  • 6th September 2023
  • 0 Comments

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ വൈദ്യുതി വാങ്ങാനുള്ള കരാർ അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി. കരാർ 3270 കോടിയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നാണ് കെഎസ്ഇബി പറയുന്നത്. ഇത് മറികടക്കണമെങ്കിൽ യൂണിറ്റിന് 22 പൈസ തോതിൽ നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്നും കെഎസ്ഇബി പറയുന്നു.കാലവർഷം ദുർബലമായതും ദീർഘകാല കരാർ റദ്ദാക്കിയതും കാരണം കേരളത്തിലുണ്ടായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ കരാറിന് ടെണ്ടർ ക്ഷണിച്ചത്. അഞ്ചു വർഷത്തേക്കായിരിക്കും കരാർ. ഈ കരാറിൽ യൂണിറ്റിന് 6.88 രൂപയ്ക്ക് വൈദ്യുതി നൽകാമെന്നാണ് കമ്പനികൾ അറിയിച്ചത്. […]

error: Protected Content !!