Kerala kerala

തിരുവനന്തപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി

തിരുവനന്തപുരം: ഭരതന്നൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി. ഭരതന്നൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ബിപിന് ആണ് മര്‍ദനമേറ്റത്. ബിപിന്റെ തലയ്ക്കാണ് പരുക്കേറ്റത്. അതേ സ്‌കൂളിലെ സീനിയര്‍ വിദ്യാര്‍ഥികളാണ് ബിപിനെ മര്‍ദ്ദിച്ചത് എന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ബിപിന്‍ ആശുപത്രിയില്‍ ചികിത്സ തേടി.

സംഭവത്തില്‍ രക്ഷകര്‍ത്താക്കള്‍ പാങ്ങോട് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതി ലഭിച്ചുവെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും പാങ്ങോട് എസ്എച്ച്ഓ പറഞ്ഞു. അതേസമയം സ്‌കൂളിന് പുറത്തുള്ള ബസ് സ്റ്റോപ്പില്‍ വച്ചാണ് സംഭവം നടന്നതെന്ന് സ്‌കൂള്‍ അധികൃതരും പറയുന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. വിദ്യാര്‍ഥികള്‍ തമ്മിലുള്ള പൂര്‍വ്വ വൈരാഗ്യം ആണ് സംഘര്‍ഷത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!