Kerala

കോവിഡ് മൂലം പ്രവാസലോകത്ത് മരണപ്പെട്ട 300 മലയാളികള്‍ക്ക് ആദരാഞ്ജലിയുമായി റോഷ്നയുടെ ഓര്‍മവര

മുക്കം: കോവിഡ് മൂലം വിവിധ ലോകരാജ്യങ്ങളില്‍ മരണപ്പെട്ട 300 മലയാളി പ്രവാസികളുടെ ഓര്‍മകള്‍ക്ക് മുമ്പില്‍ ആദരാജ്ജലി അര്‍പ്പിച്ച് കാരിക്കേച്ചറിസ്റ്റ് റോഷ്നയുടെ ഓര്‍മ വര. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന മലയാളി പ്രവാസികളോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അവഗണനയക്കെതിരെ തന്റെ കലാപ്രവർത്തനത്തിലൂടെ പ്രതിഷേധം കൂടിയാണ് ഈ ഓർമ്മ വരയിലൂടെ രേഖപെടുത്തുന്നതെന്ന് റോഷ്ന പറയുന്നു.

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇനിയുമെത്ര മരിക്കണം എന്ന തലക്കെട്ടില്‍ റോഷ്നയുടെ വീട്ടില്‍ സംഘടിപ്പിച്ച ഓര്‍മവരയുടെ പ്രകാശനം കഴിഞ്ഞ ദിവസം ഉദ്ഘാടനം ടെലി ഫിലിം സംവിധായകന്‍ സലാം കൊടിയത്തൂര്‍ നിര്‍വഹിചിരുന്നു.

വരച്ച ചിത്രങ്ങൾ അത്രയും ഈ ആഴ്ച്ച തന്നെ നവമാധ്യമങ്ങൾ വഴി പ്രതിഷേധ സൂചകമായി പ്രചരിപ്പിക്കാനുമാണ് തീരുമാനം. എം.ഇ.സ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ എം റോഷ്ന മുക്കം കാരശ്ശേരിയിലാണ് താമസം. ചെറുപ്പത്തിൽ തന്നെ നന്നായി വരച്ചു തുടങ്ങിയ ഈ മിടുക്കി
ഗിന്നസ് റെക്കോര്‍ഡ് ജേതാവ് കാര്‍ട്ടൂണിസ്റ്റ് എം ദിലീഫിന്റെ മൂത്തമകളാണ്. നിമിഷ നേരം കൊണ്ട് തന്നെ കാരിക്കേച്ചർ വരയ്ക്കാൻ സാധിക്കുന്ന ഈ കലാകാരി പെട്ടെന്ന് തന്നെ മുന്നൂറ് ചിത്രങ്ങളും വരച്ചെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!