ആലുവ: കടുങ്ങല്ലൂരിൽ അറിയാതെ നാണയം വിഴുങ്ങി മരണപ്പെട്ട കുട്ടിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. കുട്ടിയുടെ മൃതദേഹം നാളെ പോസ്റ്റ് മോര്‍ട്ടം നടത്തും. പൊലീസ് സര്‍ജന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക.
മൂന്ന് വയസുകാരന് ചികിത്സ ലഭിക്കാതെ മരണപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യ മന്ത്രി കെ കെ ശൈലജ നേരത്തെ ഉത്തരവിട്ടിരുന്നു. ദാരുണമായ സംഭവമാണിതെന്നും വീഴ്ച കണ്ടാൽ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിചിരുന്നു.
അതേ സമയം കേസിൽ മനുഷ്യവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തിട്ടുണ്ട്
കടുങ്ങല്ലൂരിൽ താമസിക്കുന്ന രാജു-നന്ദിനി ദമ്പതികളുടെ മകൻ പൃഥ്വിരാജാണ്. നാണയം വിഴുങ്ങി മരണപ്പെട്ടത്. കുട്ടിയുമായി കുഞ്ഞിന് ചികിത്സ തേടി ആലുവ മെഡിക്കൽ കോളജ് ആശുപത്രി ഉൾപ്പടെ ആശുപത്രിയിൽ കയറി ഇറങ്ങിയിട്ടും ചികിത്സ ലഭിക്കാതെയാണ് മരണപ്പെട്ടതെന്നാണ് കുടുംബത്തിന്റെ ആരോപണം.