Sports

ജയ്‌സ്വാള്‍…..തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ഇരട്ട സെഞ്ച്വറി; ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ്

  • 18th February 2024
  • 0 Comments

രാജ്കോട്ട്: തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ഇരട്ട സെഞ്ച്വറി നേടി ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. സര്‍ഫറാസ് ഖാന്റെ അര്‍ധ സെഞ്ച്വറി കൂടിയായതോടെ ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡായി. ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 430 റണ്‍സെന്ന നിലയില്‍ രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. ഇതോടെ ഇന്ത്യയുടെ ലീഡ് 556ആയി. 557എന്ന പടുകൂറ്റന്‍ സ്‌കോറിലേക്ക് ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. 214 റണ്‍സുമായി ജയ്സ്വാളും 68 റണ്‍സുമായി സര്‍ഫറാസ് ഖാനുമായിരുന്നു ക്രീസില്‍. പഠിച്ച പതിനെട്ട് അടവും പയറ്റയിട്ടും ജയ്സ്വാളിനെ പൂട്ടാന്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്കായില്ല. […]

Kerala News

പ്ലസ് ടുവിനൊപ്പം ലേണേഴ്‌സ് ലൈസന്‍സ്;ഗതാഗത നിയമങ്ങള്‍ കൂടി വിദ്യാര്‍ഥികളെ പഠിപ്പിക്കും

  • 17th September 2022
  • 0 Comments

സംസ്ഥാനത്ത് പ്ലസ്‍ടു പാസാകുന്ന ഏതൊരാള്‍ക്കും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിനൊപ്പം ലേണേഴ്‍സ് സര്‍ട്ടിഫിക്കറ്റും നല്‍കാൻ പദ്ധതി.മോട്ടോര്‍ വാഹന വകുപ്പ് ഇത് സംബന്ധിച്ച കരിക്കുലം വിദ്യാഭ്യാസ വകുപ്പിന് ഈ മാസം 28ന് കൈമാറും. ഹയര്‍ സെക്കൻഡറി പാഠ്യ പദ്ധതിയില്‍ ലേണേഴ്‍സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങൾ കൂടി ഉള്‍പ്പെടുത്താനാണ് ശുപാര്‍ശ. സര്‍ക്കാര്‍ അംഗീകരിച്ചാല്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തെ സമീപിക്കാനാണ് തീരുമാനം. എന്നാല്‍ 18 വയസ്സ് തികഞ്ഞാല്‍ മാത്രമെ വാഹനം ഓടിക്കാൻ അനുവാദം ഉണ്ടാകുകയുള്ളൂ.പ്ലസ് ടുവിന് ഒപ്പം ഗതാഗത നിയമങ്ങള്‍ കൂടി വിദ്യാര്‍ഥികളെ പഠിപ്പിക്കും. […]

Kerala News

യു.കെയില്‍ നിന്ന് കോഴിക്കോട് എത്തിയ ഡോക്ടറുടെ സ്രവം ഒമിക്രോൺ പരിശോധനയ്ക്ക് അയച്ചു

  • 3rd December 2021
  • 0 Comments

യു.കെയില്‍ നിന്ന് നവംബര്‍ 21 ന് നാട്ടിലെത്തിയ ഡോക്ടറുടെ സ്രവം ഒമൈക്രോൺ പരിശോധനയ്ക്ക് അയച്ചതായി കോഴിക്കോട് ഡി എം ഒ. ഇയാൾക്ക് 26 ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സമ്പര്‍ക്കത്തിലുള്ള രണ്ട് പേര്‍ നിരീക്ഷണത്തിലാണ്.മൂന്ന് ഡോസ് ഫൈസർ വാക്‌സിൻ എടുത്ത ആളാണ് ഇദ്ദേഹമെന്നും ഡിഎംഒ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ഡോക്ടര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ വലിയ ലക്ഷണങ്ങളൊന്നുമില്ല. എങ്കിലും കോവിഡ് സ്ഥിരീകരിച്ച് എട്ട് ദിവസമായിട്ടും അത് മാറാത്ത സാഹചര്യത്തിലാണ് ജനിതക പരിശോധന നടത്തുന്നത്.അമ്മയ്ക്ക് മാത്രമാണ് ഇദ്ദേഹത്തില്‍ നിന്ന് കോവിഡ് ബാധിച്ചത്. ഇവരും […]

Kerala News

കോവിഡ് ടെസ്റ്റിൽ വ്യാജ വിവരങ്ങൾ നൽകിയതിന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ കേസ്

  • 24th September 2020
  • 0 Comments

കോവിഡ് ടെസ്റ്റിൽ വ്യാജ വിവരങ്ങൾ നൽകിയതിന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ കേസ്. രണ്ട് കേസുകളാണ് അഭിജിത്തിനെതിരെ എടുത്തിരിക്കുന്നത്. ആൾമാറാട്ടം, പകർച്ചവ്യാധി നിരോധനാ ആക്ട്, എന്നിവ ചുമത്തിയാണ് കേസ്. ഇന്നലെയാണ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് വ്യാജ പേരും, മേൽവിലാസവും ഉപയോഗിച്ച് കൊവിഡ് പരിശോധന നടത്തിയെന്ന് പോത്തൻകോട് പഞ്ചായത്ത് പരാതി നൽകുന്നത്.കെ.എം അബിയെന്ന പേരിലാണ് ഇദ്ദേഹം പരിശോധന നടത്തിയത്. അഭിജിത്തിനെ പോത്തൻകോട്ടെ ആരോഗ്യ പ്രവർത്തകർ തിരിച്ചറിഞ്ഞിരുന്നുവെന്നും . വ്യാജപേരും വിലാസവും നൽകാൻ ആരോഗ്യ പ്രവർത്തകർ […]

Trending

കുന്ദമംഗലത്ത് നടന്ന കോവിഡ് ആന്റിജൻ പരിശോധനയിൽ ഇന്ന് 20 പേർക്ക് കോവിഡ്

  • 15th September 2020
  • 0 Comments

കോഴിക്കോട് : രോഗവ്യാപന സാധ്യത കണക്കിലെടുത്ത് കുന്ദമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന കോവിഡ് ആന്റിജൻ പരിശോധനയിൽ 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറെ ആശങ്ക ചെലുത്തുന്ന കണക്കുകളാണ് നിലവിൽ പുറത്ത് വന്നിരിക്കുന്നത്. കുന്ദമംഗലം,പെരുവയൽ,കുരുവട്ടൂർ പഞ്ചായത്തുകളിലെ ആളുകൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 16 പേർ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്, മൂന്നു പേർ കുരുവട്ടൂർ പഞ്ചായത്ത്, ഒരാൾ പെരുവയൽ പഞ്ചായത്ത് എന്നിങ്ങനെയാണ് സ്ഥിരീകരണ കണക്കുകൾ. 249 പേർക്കാണ് ഇന്ന് ആരോഗ്യവകുപ്പ് ആന്റിജൻ പരിശോധന സംഘടിപ്പിച്ചത്. ഇതിൽ […]

Kerala News

മുഖ്യമന്ത്രിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്

  • 11th September 2020
  • 0 Comments

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരിശോധനാഫലം നെഗറ്റീവ്. കഴിഞ്ഞദിവസം നടത്തിയ ആര്‍.ടി.പി.സി.ആര്‍. പരിശോധനയിലാണ് നെഗറ്റീവായത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തോമസ് ഐസക്കിനൊപ്പം മുഖ്യമന്ത്രിയും പങ്കെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍ പോയത്.

Kerala Local

കുന്ദമംഗലത്ത് ഒരാൾക്ക് കൂടി കോവിഡ്

  • 9th September 2020
  • 0 Comments

കോഴിക്കോട് : കുന്ദമംഗലത്ത് ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഗ്രാമ പഞ്ചായത്തിന് കീഴിലെ എട്ടാം വാർഡിൽ താമസിക്കുന്ന വയോധികനാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റു അസുഖങ്ങൾക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പോയ ഇദ്ദേഹത്തെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു തുടർന്നാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുമായി സമ്പർക്കം പുലർത്തിയ മുഴുവൻ പേരോടും നിരീക്ഷണത്തിൽ പ്രവേശിപ്പിക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചു. അതേ സമയം രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് കുന്ദമംഗലത്തെ ആനപ്പാറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് ഈ വരുന്ന […]

നിയമസഭാ സമ്മേളനം എം.എൽ എ പിടിഎ റഹിം സ്റ്റാഫും ആൻ്റിജൻ ടെസ്റ്റ് നടത്തി

നിയമസഭാ സമ്മേളനം ചേരുന്ന സാഹചര്യത്തിലാണ് ടെസ്റ്റ് നടത്തിയത്.സമ്മേളന സ്ഥലത്തും ടെസ്റ്റിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച നിയമസഭ ചേരുന്നതിന് മുന്നോടിയായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള സഭയിലെ ക്രമീകരണങ്ങൾ പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലൻ വിലയിരുത്തി. ശനിയാഴ്ച അദ്ദേഹം നിയമസഭ സന്ദർശിച്ചാണ് ക്രമീകരണങ്ങൾ വിലയിരുത്തിയത്. കോവിഡ് മാനദണ്ഡം പാലിച്ചുള്ള സീറ്റുകളുടെ ക്രമീകരണം, പുതിയ ഇരിപ്പിടങ്ങൾ, സഭയിൽ പ്രവേശിക്കുന്നവർക്കുള്ള മുൻകരുതലുകൾ, അംഗങ്ങൾക്കും ജീവനക്കാർക്കും വാച്ച് ആന്റ് വാർഡിനുമുള്ള ആന്റിജൻ പരിശോധനയ്ക്കുള്ള ക്രമീകരണം തുടങ്ങിയ സജ്ജീകരണങ്ങളെല്ലാം അദ്ദേഹം വിലയിരുത്തി. ജീവനക്കാരുമായി അദ്ദേഹം […]

News

രോഗവ്യാപനം കുറയും; വായില്‍ വെള്ളം നിറച്ച് കോവിഡ് പരിശോധന നടത്താമെന്ന് ഐ.സി.എം.ആര്‍

കൊവിഡ് 19 പരിശോധനയ്ക്ക് സ്രവ സാംപിളെടുക്കാന്‍ പുതിയ രീതിയുമായി ഐ.സി.എം.ആര്‍. വായില്‍ വെള്ളം നിറച്ച് പരിശോധന നടത്തിയാല്‍ മതിയെന്ന് ഐ.സി.എം.ആര്‍ നിര്‍ദേശിച്ചു. ഇങ്ങനെ സ്രവം ശേഖരിക്കുന്നതിലൂടെ രോഗവ്യാപന സാധ്യത കുറയുമെന്നാണ് ഐസിഎംആര്‍ പറയുന്നത്. ഗുരുതരമല്ലാത്ത രോഗികള്‍ക്ക് ഈ പരിശോധന നടത്തിയാല്‍ മതിയാകും. ഡല്‍ഹി എയിംസില്‍ നടത്തിയ പരീക്ഷണം വിജയമാണെന്നും ഐസിഎംആര്‍ പറയുന്നു.

Kerala

കോവിഡ് ടെസ്റ്റ് ഇനി കുന്ദമംഗലത്തും

കുന്ദമംഗലം: കേരളത്തിലെ പ്രമുഖ റഫറൽ ലാബുകളിലൊന്നായ R-cell Diagnostic and Medical Laboratory കുന്ദമംഗലത്ത് പ്രൈം ഡെ കെയർ ഹോസ്പിറ്റലിനോടനുബന്ധിച്ച് കോവിഡ് ടെസ്റ്റ് സാമ്പിൾ കളക്ഷൻ സെൻറർ പ്രവർത്തനമാരംഭിച്ചിരിക്കുന്നു. കുന്ദമംഗലത്ത് ആദ്യമായാണ് ഇത്തരത്തിൽ കോവിഡ് പരിശോധനയ്ക്കുള്ള സൗകാര്യം ഒരുങ്ങുന്നത്. കോവിഡ് ടെസ്റ്റുകളായ Antigen Test, RT- PCR എന്നിവക്ക് വേണ്ടിയുള്ള സ്രവ ശേഖരണ സൗകര്യമാണ് (sample collection) ഒരുക്കിയിരിക്കുന്നത്. ടെസ്റ്റ് ആവശ്യമുള്ളവർക്ക് അവരുടെ സൗകര്യം പരിഗണിച്ച് അവരുടെ വീടുകളിൽ വന്ന് സ്രവ സാമ്പിളുകൾ എടുക്കുന്നതാണ്. ICMR അംഗീകാരമുള്ള […]

error: Protected Content !!