ചീഫ് സെക്രട്ടറി സ്പീക്കറെ സന്ദര്‍ശിച്ചു
സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. എ. ജയതിലക് ചുമതലയേറ്റ ശേഷം നിയമസഭയിലെ സ്പീക്കറുടെ ചേംമ്പറിലെത്തി സ്പീക്കര്‍ എന്‍ ഷംസീറിനെ സന്ദര്‍ശിച്ചു. നിയമസഭയുടെ മികവാര്‍ന്ന പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും അദ്ദേഹം സ്പീക്കറെ അറിയിച്ചു. ചീഫ് സെക്രട്ടറി എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് സ്പീക്കറും ഉറപ്പും നല്‍കി. ചിഫ് സെക്രട്ടറിയെ പൊന്നാട അണിയിച്ച ശേഷം സ്പീക്കര്‍ നിയമസഭയുടെ ഉപഹാരവും നല്‍കി.