Kerala News

റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്ങ്;വെള്ളക്കരം കൂട്ടല്‍ ആദ്യം പ്രഖ്യാപിക്കേണ്ടത് സഭയില്‍

  • 7th February 2023
  • 0 Comments

മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്ങ്. സഭ നടക്കുമ്പോൾ ആരുമറിയാതെ വെള്ളക്കരം കൂട്ടിയത് സഭയോടുള്ള അനാദരവാണെന്ന പ്രതിപക്ഷപരാതിയിൽ റോഷിയെ വിമർശിച്ചായിരുന്നു സ്പീക്കറുടെ റൂളിംഗ്. എപി അനിൽ കുമാറിന്റെ ക്രമ പ്രശ്നത്തിലാണ് റൂളിങ്ങ്. വെള്ളക്കരം കൂട്ടൽ സഭയിൽ തന്നെ ആയിരുന്നു ആദ്യം പ്രഖ്യാപിക്കേണ്ടതെന്ന് സ്പീക്കർ പറഞ്ഞു. സഭ നടക്കുമ്പോൾ ഇത്തരത്തിലുള്ള ഉത്തരവുകൾ സഭയിൽ തന്നെ പ്രഖ്യാപിക്കണമെന്ന് സ്പീക്കർ വ്യക്തമാക്കി.നയപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അന്തിമതീരുമാനം കൈക്കൊള്ളുമ്പോള്‍ സഭാ സമ്മേളന കാലയളവിലാണെങ്കില്‍ അക്കാര്യം സഭയില്‍ തന്നെ ആദ്യം പ്രഖ്യാപിക്കുന്ന കീഴ്‌വഴക്കമാണ് സഭയ്ക്കുള്ളതെന്നു […]

Kerala News

മന്ത്രി വീണാ ജോര്‍ജിനെ താക്കീത് ചെയ്തിട്ടില്ല, ആവര്‍ത്തിക്കരുതെന്നാണ് പറഞ്ഞിട്ടുള്ളത്, വിശദീകരണവുമായി സ്പീക്കര്‍

  • 31st August 2022
  • 0 Comments

നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാത്തതില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് താക്കീത് നല്‍കിയെന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി സ്പീക്കര്‍ എം.ബി രാജേഷ്. താക്കീത്, ശാസന തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചിട്ടില്ലെന്നും മന്ത്രിയുടേത് ശരിയായ പ്രവണതയല്ലെന്നും ആവര്‍ത്തിക്കരുതെന്നും പറഞ്ഞിട്ടുണ്ടെന്നും നിയമസഭയില്‍ സ്പീക്കര്‍ നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കി. ലഭ്യമായ മറുപടികള്‍ ആണ് നല്‍കിയത് എന്ന് മന്ത്രി വിശദീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ചോദ്യങ്ങള്‍ ആയതിനാല്‍ ഒന്നിച്ചുള്ള മറുപടി നല്‍കിയതാണെന്നും സ്പീക്കര്‍ വിശദീകരണം നല്‍കി. വിശദമായ പരിശോധന ഇക്കാര്യത്തില്‍ നടത്തി. ചില ചോദ്യങ്ങള്‍ക്ക് ഒറ്റ മറുപടിയായി നല്‍കാറുണ്ട്, […]

Kerala News

പേവിഷബാധയേറ്റുള്ള മരണം: മന്ത്രി വീണാ ജോര്‍ജിന് മുഖ്യമന്ത്രിയുടെ തിരുത്തും, അവ്യക്ത മറുപടിയില്‍ സ്പീക്കറുടെ താക്കീതും

  • 30th August 2022
  • 0 Comments

പേ വിഷ വാക്സിനില്‍ ആരോഗ്യമന്ത്രിയെ നിയമസഭയില്‍ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പേവിഷബാധയെക്കുറിച്ചുള്ള മരണങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞപ്പോഴാണ് പേവിഷ വാക്‌സീനെക്കുറിച്ച് പഠിക്കാനും വിദഗ്ധസമിതിയെ നിയോഗിക്കണമെന്ന് മുഖ്യമന്ത്രി തിരുത്തിയത്. വാക്സിനില്‍ ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. വാക്സിന്റെ ഗുണമേന്മ പരിശോധിക്കണം. ആരോഗ്യ വകുപ്പ് ഇതിനായി സമിതിയെ നിയോഗിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ‘പേവിഷ ബാധയേറ്റ് കുറച്ച് മരണം സംഭവിച്ചപ്പോള്‍ സമൂഹത്തില്‍ ആശങ്കയുണ്ടായിട്ടുണ്ട്. […]

Kerala News

മെന്റർ വിവാദം;മാത്യു കുഴൽനാടൻ്റെ നോട്ടീസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കർ

  • 14th July 2022
  • 0 Comments

മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ അവകാശലംഘന നോട്ടീസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കർ.മെന്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ചാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. നിയമസഭാ ചട്ടങ്ങള്‍ പ്രകാരമുള്ള കാര്യനിര്‍വഹണവും നടപടിക്രമങ്ങളും സംബന്ധിച്ചുള്ള 154ാം ചട്ടപ്രകാരമാണ് മാത്യു കുഴല്‍നാടന്‍ മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് സമര്‍പ്പിച്ചത്.മുഖ്യമന്ത്രിയുടെ മകൾ വീണ PWC ഡയറക്ടർ ജയിക് ബാല കുമാറിനെ മെൻ്റർ എന്ന് വിശേഷിപ്പിച്ചു എന്നായിരുന്നു നിയമസഭയിലെ മാത്യു കുഴൽനാടൻ്റെ പരാമർശം. പച്ചക്കള്ളം എന്നായിരുന്നു കുഴൽനാടൻ്റെ ആരോപണത്തോടുള്ള മുഖ്യമന്ത്രിയുടെ മറുപടി. […]

Kerala News

മാധ്യമവിലക്കില്ല, മാധ്യമങ്ങളെ നിയമസഭയില്‍ പ്രവേശിപ്പിക്കുന്നില്ലെന്ന പ്രചരണം അടിസ്ഥാനരഹിതമെന്നും സ്പീക്കര്‍

  • 27th June 2022
  • 0 Comments

നിയമസഭയില്‍ മാധ്യമവിലക്കില്ലെന്ന് സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. മാധ്യമങ്ങളെ നിയമസഭയില്‍ പ്രവേശിപ്പിക്കുന്നില്ലെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് എം.ബി. രാജേഷ് ചൂണ്ടികാട്ടി. നിയമസഭയില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു. തുടക്കത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. കാര്യമറിഞ്ഞ ഉടനെ തിരുത്താന്‍ ആവശ്യപ്പെട്ടു. ആശയക്കുഴപ്പത്തെ മാധ്യമവിലക്കായി ചിത്രീകരിച്ചത് ശരിയായില്ലെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു. മാധ്യമങ്ങളെ നിയമസഭയില്‍ പ്രവേശിപ്പിക്കുന്നില്ലെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. പാസുള്ള എല്ലാവരെയും പ്രവേശിപ്പിച്ചിട്ടുണ്ട്. നേരത്തെ എവിടെയെല്ലാം പോകാന്‍ സ്വാതന്ത്ര്യമുണ്ടോ അതുണ്ടായിരിക്കും. ക്യാമറ ക്രൂവിന് മീഡിയ റൂം വരെ പ്രവേശിപ്പിക്കൂ. അത് ഇന്ന് […]

Kerala News

നിയമനിര്‍മ്മാണ സഭകളുടെ പ്രവര്‍ത്തനം വഴിപാടാകരുതെന്ന് സ്പീക്കര്‍ എം.ബി.രാജേഷ്

നിയമനിര്‍മ്മാണ സഭകളുടെ പ്രവര്‍ത്തനം വഴിപാടാല്ലാതാവുകയും ശക്തമായ രീതിയിലുള്ള ചര്‍ച്ചകള്‍ വരികയും ചെയ്യുമ്പോഴാണ് നിയമനിര്‍മ്മാണം കുറ്റമറ്റരീതിയലാകുന്നതെന്ന് സ്പീക്കര്‍ ശ്രീ.എം.ബി.രാജേഷ് പ്രസ്താവിച്ചു. കേരള നിയമസഭാ ലൈബ്രറിയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള പരിപാടി ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമനിര്‍മ്മാണത്തിന് ഗൗരവബുദ്ധിയും നിഷ്‌കര്‍ഷതയും പുലര്‍ത്തുന്ന സഭയാണ് കേരള നിയമസഭ. കോവിഡ് കാലത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ ദിവസം യോഗം ചേര്‍ന്നത് കേരള നിയമസഭയാണെന്ന് ഇതു സംബന്ധിച്ച പഠനങ്ങള്‍ വെളിവാക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ് ചേര്‍ന്നതിനേക്കാള്‍ അധികം ദിവസം നാം യോഗം ചേര്‍ന്നു. […]

Kerala News

യൂണിസെഫുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് നിയമസഭയുടെ സി.പി.എസ്.ടി വിഭാഗം എന്നും സന്നദ്ധം – സ്പീക്കർ

  • 10th December 2021
  • 0 Comments

യൂണിസെഫ് ഇന്ത്യയുടെ സോഷ്യൽ പോളിസി, മോണിറ്ററിങ് ആന്റ് ഇവാല്വേഷന്റെ ചീഫ് ആയ ഹ്യൂൻ ഹീ ബാൻ, ബഹു. നിയമസഭാ സ്പീക്കർ ശ്രീ.എം.ബി രാജേഷുമായി കൂടികാഴ്ച നടത്തി. തമിഴ്‌നാടിന്റെയും കേരളത്തിന്റെയും സോഷ്യൽ പോളിസി ചീഫ്, ശ്രീ.കെ.എൽ റാവുവും മിസ്. ബാനിനോടൊപ്പം സ്പീക്കറെ സന്ദർശിച്ചു. നിയമസഭാ സെക്രട്ടേറിയറ്റിൽ വച്ച് നടന്ന യോഗത്തിൽ നിയമസഭാ സ്പെഷ്യൽ സെക്രട്ടറി ശ്രീ. ആർ.കിഷോർ കുമാർ, കെ ലാംപ്സ് ചുമതല വഹിക്കുന്ന നിയമസഭാ അഡീഷണൽ സെക്രട്ടറി ശ്രീമതി മഞ്ജു വർഗീസ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. രാജ്യത്തെ […]

Kerala News

പ്രശസ്ത ഗാനരചയിതാവും കവിയുമായ ബിച്ചു തിരുമലയുടെ നിര്യാണത്തിൽ സ്പീക്കറും പ്രതിപക്ഷ നേതാവും അനുശോചിച്ചു

  • 26th November 2021
  • 0 Comments

പ്രശസ്ത ഗാനരചയിതാവും കവിയുമായ ബിച്ചു തിരുമലയുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എം.ബി രാജേഷും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അനുശോചനമറിയിച്ചു . മലയാളികളുടെ മനസ്സിൽ മായാതെ പതിഞ്ഞ നിരവധി ഗാനങ്ങളുടെ ശില്പിയാണ് അദ്ദേഹമെന്ന് സ്‌പീക്കർ പറഞ്ഞു. എഴുപതുകൾ മുതൽ മരിക്കുന്നതുവരെ അദ്ദേഹം സജീവമായി ഗാനരചന നടത്തി. നിരവധി സിനിമാഗാനങ്ങളും ലളിതഗാനങ്ങളും എഴുതി. ബിച്ചു തിരുമല എഴുതി എ ടി ഉമ്മർ സംഗീതം നൽകി എസ് ജാനകി പാടിയ “രാകേന്ദുകിരണങ്ങൾ ഒളിവീശിയില്ല” എന്ന ഗാനം തനിക്ക് ഏറ്റവും […]

Kerala News

നിയമസഭാ സ്പീക്കറിന്റെ പി എ ചമഞ്ഞ് തട്ടിപ്പ് ; പ്രതി അറസ്റ്റിൽ

  • 29th June 2021
  • 0 Comments

നിയമസഭാ സ്പീക്കര്‍ എംബി രാജേഷിന്റെ പിഎ ചമഞ്ഞ് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. പാലക്കാട് സ്വദേശി പ്രവീണ്‍ ബാലചന്ദ്രനെയാണ് തൃശൂരിലെ ഫ്‌ളാറ്റില്‍നിന്ന് കോട്ടയം ഗാന്ധിനഗര്‍ പൊലീസ് പിടികൂടിയത്. മുണ്ടക്കയത്തും ഇയാള്‍ സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം. 2019ല്‍ തിരുവനന്തപുരത്ത് ജോലി തട്ടിപ്പ് നടത്തിയതിനും പ്രവീണ്‍ അറസ്റ്റിലായിരുന്നു. ആ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് കോട്ടയം കേന്ദ്രീകരിച്ച് വീണ്ടും തട്ടിപ്പ് തുടര്‍ന്നത്. കഴിഞ്ഞ ദിവസം കോട്ടയം ഉഴവൂര്‍ സ്വദേശിനിയായ യുവതി സ്പീക്കറെ വിളിച്ചതോടെയാണ് തട്ടിപ്പു വിവരം പുറത്തുവന്നത്. സ്പീക്കറുടെ […]

Kerala News

സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കോവിഡ്

  • 10th April 2021
  • 0 Comments

സ്പീക്കർപി ശ്രീരാമകൃഷ്ണന് കോവിഡ് 19 സ്ഥിരീകരിച്ചു. നിലവില്‍ അദ്ദേഹം തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലാണ്. അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കംപുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

error: Protected Content !!