ഷംസീർ. സിപിഎം പാർട്ടിയിലെ മുൻനിര നേതാക്കന്മാരിൽ ഒരാളാണ് ഇദ്ദേഹം. ഒരുപിടി ആരാധകരെ പാർട്ടിക്ക് ഉള്ളിലും പുറത്തും നേടിയെടുക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പിണറായി വിജയൻ കഴിഞ്ഞാൽ മുഖ്യമന്ത്രി ആകാൻ വരെ സാധ്യതയുള്ള നേതാക്കളിൽ ഒരാളാണ് ഷംസീർ. അതുകൊണ്ടു തന്നെ ധാരാളം ശത്രുക്കളും ഇദ്ദേഹത്തിന് ഉണ്ട്.
പാലക്കാട് എംഎൽഎ ഷാഫി പറമ്പിലിനോട് ഇദ്ദേഹം നടത്തിയ വാക്കുകൾളെ ട്രോളി കൊണ്ട് ഒരു യുവതി രംഗത്തെത്തിയിരിക്കുകയാണ്. നിങ്ങൾ തോറ്റുപോകും എന്നായിരുന്നു സ്പീക്കർ ഷംസീർ നടത്തിയ പരാമർശം. ഇതിന് മറുപടിയുമായി ഷാഫി പറമ്പിൽ സ്വയം രംഗത്തെത്തിയിരുന്നു. താൻ ജയിക്കണോ തോൽക്കണോ എന്നത് തന്റെ പാർട്ടിയും പാലക്കാട്ടുകാരും തീരുമാനിക്കും എന്നായിരുന്നു ഷാഫിയുടെ മറുപടി.
യുവതിയുടെ ഫോൺ സംഭാഷണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളെ രസിപ്പിച്ചുകൊണ്ടിരിക്കുന്നത്. തന്റെ പേര് ബിന്ദു ആണ് എന്നും തനിക്ക് ഒരു വീട് വയ്ക്കണമായിരുന്നു എന്നും തന്റെ സ്ഥലം കൊല്ലമാണ് എന്നും ഈ വർഷം തനിക്ക് വീട് വെക്കാൻ പറ്റുമോ സാർ എന്നുമായിരുന്നു ബിന്ദു പറഞ്ഞത്. എനിക്കറിയില്ല എന്ന പിണറായി വിജയന്റെ മാസ് റിപ്ലൈ ആയിരുന്നു ഷംസീർ മറുപടിയായി പറഞ്ഞത്. സാറിങ്ങനെ പ്രവചനം ഒക്കെ നടത്തുന്നതല്ലേ അപ്പോൾ സാറിന് പറയാൻ പറ്റുമല്ലോ എന്നും ബിന്ദു ഫോണിലൂടെ പറഞ്ഞു. അപ്പോഴേക്കും സ്പീക്കർ ഷംസീർ കോൾ കട്ട് ചെയ്ത് പോവുകയായിരുന്നു.

