News

ദുരിതമനുഭവിക്കുന്നവര്‍ക്ക് തണലായ് കുന്ദമംഗലം പോലീസിന്റെ മാതൃകാപരമായ ഇടപെടല്‍

കുന്ദമംഗലം: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് തണലായ് കുന്ദമംഗലം പോലീസ്. പ്രളയത്തില്‍ വീടുകള്‍ക്കും മറ്റും നാശനഷ്ടം സംഭവിച്ചവര്‍ക്കും സാമ്പത്തികമായും മറ്റും ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കുമാണ് പോലീസ് സഹായവുമായി എത്തുന്നത്. ഇതിന്റെ ഭാഗമായി ചാത്തമംഗലം ഭാഗത്തെ കുടുംബാംഗങ്ങള്‍ക്ക് കുന്ദമംഗലം എസ്.ഐ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ വീട് സന്ദര്‍ശിച്ച് അത്യാവശ്യ വസ്തുക്കളും വീട്ടു സാധനങ്ങളും വിതരണം ചെയ്തു. പോലീസ് ഓഫീസര്‍മാരായ ഫിറോസ്, ബിനേഷ്, വിജേഷ് എന്നിവരും കുന്ദമംഗലം ഐശ്വര്യ അസ്സോസിയേറ്റ്‌സ്, കൃമാണി മോട്ടോര്‍സ് എന്നീ സ്ഥാപനങ്ങളും ഷജില്‍ ആരാമ്പ്രം, നിര്‍ഷാദ് ചക്കാലക്കല്‍, റാഷിദ് കൊടുവള്ളി […]

Local

പ്രളയം മൂലം കേടുപാടുകള്‍ സംഭവിച്ച വിട്ടുപകരണങ്ങള്‍ മര്‍ക്കസ് ഐ.ടി.ഐ.സൗജ്യന്യമായി റിപ്പയര്‍ ചെയ്ത് കൊടുക്കുന്നു

കാരന്തൂര്‍:പ്രളയം മൂലം കേടുപാടുകള്‍ സംഭവിച്ചമോട്ടോറുകള്‍, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍ അയേണ്‍ ബോക്‌സ്, ടി.വി, എയര്‍ കണ്ടീഷനര്‍ ഇലക്ട്രിക്ക് ഓവന്‍, ഇന്‍വെര്‍ട്ടര്‍, വെല്‍ഡിംഗ് മെഷീന്‍ തുടങ്ങി മുഴുവന്‍ വീട്ടുപ കരണങ്ങളും യന്ത്രോപകരണങ്ങളും എല്ലാവിധ വാഹനങ്ങളും സൗജന്യമായി റിപ്പയര്‍ ചെയ്ത് കൊടുക്കുന്നതിന് കാരന്തൂര്‍ മര്‍ക്കസ് ഐ.ടി. ഐയില്‍ സംവിധാനം ഒരുക്കിയിരിക്കുന്നു. ആവശ്യമുള്ളവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക 9895158556, 7907154080, 9946045708 9605504469, 8547145796

News

ജില്ലയിലെ 69 സ്‌കൂളുകളില്‍ യൂദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണികള്‍

കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന 69 സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാകലക്ടര്‍ ഉത്തരവ് നല്കി. അറ്റകുറ്റപ്പണികള്‍ തീര്‍ത്ത്് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമായ ശേഷം മാത്രമേ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് സര്‍ക്കാര്‍ സ്‌കൂളുകളുകളുടെയും അങ്കണവാടികളുടെയും പ്രവൃത്തികള്‍ പൂര്‍ത്തിയാക്കേണ്ടത്. എയ്ഡഡ് സ്‌കൂളുകളുടെ അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അതത് സ്‌കൂള്‍ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണം. പ്രത്യക്ഷത്തില്‍ കേടുപാടുകള്‍ കാണുന്നില്ലെങ്കിലും ഭാവിയില്‍ വിള്ളല്‍ വീഴാന്‍ സാധ്യതയുള്ള സ്‌കൂളുകളും പരിശോധിച്ച്  പ്രവൃത്തി നടത്തണം. നേരത്തെ […]

News

മനം നിറഞ്ഞ് കുടുംബങ്ങള്‍;ലക്ഷ്യം കണ്ട് പുനരധിവാസ പദ്ധതി

ജില്ലയില്‍ പ്രളയം തകര്‍ത്ത കരിഞ്ചോല, കട്ടിപ്പാറ, താമരശ്ശേരി ഉള്‍പ്പെടെയുള്ള മേഖലയില്‍ ജനജീവിതം ഇന്ന് സാധാരണനിലയിലാണ്. പ്രളയക്കെടുതിയില്‍ സ്വന്തം വീട് വിട്ടിറങ്ങേണ്ടി വന്ന ആളുകള്‍ സര്‍ക്കാര്‍ ഇടപെടലിലൂടെ പുതുതായി നിര്‍മിച്ചു നല്‍കിയ വീടുകളിലും അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയ വീടുകളിലുമായി ഇന്ന് സന്തുഷ്ടരാണ്. പൂര്‍ണമായി തകര്‍ന്ന വീടുകളില്‍ നിന്നും ഇനി വാസയോഗ്യമല്ലാത്ത പ്രദേശങ്ങളില്‍ ഉള്ള വീടുകളില്‍ നിന്നുമായാണ് കുടുംബങ്ങളെ കൂടുതലായി മാറ്റിപ്പാര്‍പ്പിച്ചത്. ഇവര്‍ക്കായി സര്‍ക്കാര്‍ സ്ഥലം കണ്ടെത്തി വീടു നിര്‍മിച്ചു നല്‍കുകയായിരുന്നു.   പ്രളയാനന്തര പുനരധിവാസത്തിനായി കോഴിക്കോട് ജില്ലയില്‍ ലഭിച്ച അപേക്ഷകളില്‍ ഭാഗികമായി […]

Trending

കോ.ഓപ്പറേറ്റീവ് ബാങ്കിന് സമീപം തകര്‍ന്ന ഇരുമ്പിന്റെ നടപ്പാത; പണി ആരംഭിച്ചു

കുന്ദമംഗലം: കുന്ദമംഗലത്ത് കോ.ഓപ്പറേറ്റീവ് ബാങ്കിന് സമീപം തകര്‍ന്ന ഇരുമ്പിന്റെ നടപ്പാത കോണ്‍ഗ്രീറ്റ് ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചു. ദേശീയ പാതയിലേക്ക് ചേരുന്ന ഭാഗത്ത് ഈ ഭാഗം തകര്‍ന്ന് വാഹനങ്ങന്‍ക്കും കാല്‍നടക്കാര്‍ക്കും അപകട ഭീക്ഷണി ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് ജനങ്ങള്‍ക്ക് യാത്ര പ്രയാസം ആ വുകയും മറ്റൊരു വഴി തിരിച്ചുവിടുകയും ചെയ്തിരുന്നത് കുന്ദമംഗലം ന്യൂസ് വാര്‍ത്തയാക്കിയിരുന്നു. കുന്ദമംഗലത്തു നിന്നും കോരങ്കണ്ടി, ആക്കോളി, മര്‍ക്കസ് ഗേള്‍സ് സ്‌കൂള്‍ എന്നിവടങ്ങളിലേക്ക് പോകുന്ന പ്രധാന കവാടത്തിലുള്ള വഴിയായിരുന്നു ഇത്. തുടര്‍ന്ന പഞ്ചായത്ത് അധികൃതര്‍ നടത്തിയ ചര്‍ച്ചയില്‍ […]

News

പ്രളയം – വീടുകളുടെ പുനര്‍നിര്‍മാണം കെയര്‍ഹോം പദ്ധതി പ്രകാരം ജില്ലയില്‍ പുരോഗമിക്കുന്നു

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ കണ്ണപ്പൻകുണ്ട് എന്ന സ്ഥലത്ത് കഴിഞ്ഞ വർഷ മുണ്ടായ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട സുബൈദ എന്ന വ്യക്തിയ്ക്ക് സർക്കാർ സഹായം ലഭിച്ചില്ലെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിൽ ജില്ലാ കലക്ടർ വ്യക്തത വരുത്തി.വീടും സ്ഥലത്തിന്റെ ഒരു ഭാഗവും നഷ്ടപ്പെട്ട വ്യക്തിയാണ് സുബൈദ. വീടും സ്ഥലവും നഷ്ടപ്പെട്ട സുബൈദക്ക് വീടിനും സ്ഥലത്തിനും അർഹതയുണ്ടെന്ന് വില്ലേജ് ഓഫീസർ റിപ്പോർട്ട് ചെയ്തെങ്കിലും തനിയ്ക്ക് വീടിനുള്ള പണം മാത്രം നൽകിയാൽ മതിയെന്നാണ് സുബൈദ തഹസിൽദാർ മുമ്പാകെ ബോധിപ്പിച്ചത്. പ്രളയത്തിൽ […]

error: Protected Content !!