കോട്ടയം ഗവണ്‍മെന്റ് നഴ്സിങ് കോളജിലെ റാഗിങ്; പീഡിപ്പിച്ചത് പിറന്നാള്‍ ആഘോഷിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന്
കോട്ടയം ഗവണ്‍മെന്റ് നഴ്സിങ് കോളജിലെ റാഗിങ് നടന്നത് പിറന്നാള്‍ ചിലവിന്റെ പേരിലെന്ന് പൊലീസ്. പിറന്നാള്‍ ആഘോഷിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിയെ ക്രൂരമായി പീഡിപ്പിച്ചത്. മുന്‍പും ക്രൂരപീഡനം നടന്നതായി വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കി. പീഡനത്തിനിരയായ വിദ്യാര്‍ത്ഥിയുടെ പിറന്നാളായിരുന്നു. ഇതിന്റെ പേരില്‍ ചെലവ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് നല്‍കാന്‍ സാധിക്കില്ല എന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ക്രൂരമായ റാഗിങിലേക്ക് കാര്യങ്ങള്‍ പോയത്. മുന്‍പും മദ്യപിക്കുന്നതിന് വേണ്ടി ഇവര്‍ പണം ആവശ്യപ്പെട്ടിരുന്നു. അന്ന് നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് കത്തി കഴുത്തില്‍ […]









