kerala Kerala

സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി; ദൃശ്യങ്ങള്‍ പകര്‍ത്തി; സുഹൃത്തിനായി അന്വേഷണം

  • 10th October 2024
  • 0 Comments

തിരുവന്തപുരം: സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. കഴക്കൂട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടുദിവസം മുന്‍പാണ് സംഭവം. യുവതി താമസിക്കുന്ന മുറിയിലെത്തിയ സുഹൃത്താണ് ബലാത്സംഗം ചെയ്തത്. യുവതിയുടെ പരാതിയില്‍ കൂപ്പര്‍ ദീപു എന്ന ദീപുവിനെതിരെ കേസ് എടുത്തതായി കഴക്കൂട്ടം പൊലീസ് അറിയിച്ചു. പീഡിപ്പിക്കുന്ന ദൃശ്യം യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും യുവതി പരാതിയില്‍ പറയുന്നു. ഐഎഎസ് വിദ്യാര്‍ഥിനിക്ക് ഒരു പ്രണയമുണ്ട്. ആ യുവാവിന്റെ സുഹൃത്താണ് ദീപു. സുഹൃത്തിനെ കുറിച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞാണ് ദീപു മുറിയിലെത്തിയത്. […]

Kerala kerala

കോഴിക്കോട്ടെ അനാഥാലയത്തില്‍ ലൈംഗിക അതിക്രമം; അധ്യാപകനെതിരെ പരാതി നല്‍കി 12 കുട്ടികള്‍

  • 17th September 2024
  • 0 Comments

കോഴിക്കോട് ജില്ലയിലെ അനാഥാലയത്തില്‍ ലൈംഗിക അതിക്രമമെന്ന് പരാതി. അനാഥാലയത്തിലെ അധ്യാപകനെതിരെ 12 കുട്ടികള്‍ സി ഡബ്ലു സി യ്ക്ക് മൊഴി നല്‍കി. അധ്യാപകനെതിരെ കുട്ടികള്‍ മാനേജ്‌മെന്റിനും പരാതി എഴുതി നല്‍കിയിട്ടുണ്ട്. എന്നാല്‍, അനാഥാലയ അധികൃതര്‍ കുട്ടികളെ സ്വാധീനിച്ച് അവരുടെ മൊഴി മാറ്റിയതായും ആക്ഷേപമുണ്ട്. വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിട്ടും പരാതി സമീപത്തെ പോലീസ് സ്‌റ്റേഷനോ സി ഡബ്ലു സിക്കോ കൈമാറാന്‍ സ്ഥാപനം തയാറായില്ലെന്നും റിപ്പോര്‍ട്ടുണ്ട്. രക്ഷിതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

National

രോഗിയായ ഭര്‍ത്താവിനൊപ്പം പോയ സ്ത്രീയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു; ഭര്‍ത്താവ് മരിച്ചു

  • 5th September 2024
  • 0 Comments

ലഖ്നോ: ഉത്തര്‍പ്രദേശില്‍ രോഗിയായ ഭര്‍ത്താവിനൊപ്പം പോയ സ്ത്രീയെ ആംബുലന്‍സില്‍ പീഡിപ്പിച്ചതായി പരാതി. ആംബുലന്‍സ് ഡ്രൈവറും സഹായിയും ചേര്‍ന്ന് ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. ഭര്‍ത്താവിന്റെ ഓക്സിജന്‍ സംവിധാനം പ്രതികള്‍ വിച്ഛേദിച്ചെന്നും ഇതേത്തുടര്‍ന്ന് ഭര്‍ത്താവ് മരണപ്പെട്ടെന്നും തന്റെ പണവും ആഭരണങ്ങളും കൊള്ളയടിച്ചെന്നും യുവതി പറഞ്ഞു. ആഗസ്റ്റ് 29ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരിയുടെ ഭര്‍ത്താവ് അസുഖബാധിതനായി ലഖ്നോവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഇവിടെനിന്ന് ഡിസ്ചാര്‍ജ് വാങ്ങി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. ഇതിനായി ഗാസിപൂരില്‍നിന്ന് ഒരു സ്വകാര്യ […]

National

മുജ്ജന്‍മ ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് വിദേശ വനിതയെ ബലാത്സംഗം ചെയ്തു; യോഗ ഗുരു അറസ്റ്റില്‍

  • 3rd September 2024
  • 0 Comments

കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ മുജ്ജന്‍മ ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് വിദേശ വനിതയെ ബലാത്സംഗം ചെയ്ത യോഗ ഗുരു അറസ്റ്റില്‍. 2020ലാണ് സുഹൃത്ത് മുഖേനെ പ്രദീപ് ഉള്ളാല്‍ എന്ന യോഗ ഗുരുവിനെ യുവതി പരിചയപ്പെടുന്നത്. ഓണ്‍ലൈന്‍ വഴി യോഗാ സെഷനുകള്‍ നടത്തുകയായിരുന്നു പ്രദീപ്. 2021ലും 2022ലും മൂന്ന് തവണ ചിക്കമംഗളൂരു മല്ലേനഹള്ളിക്ക് സമീപമുള്ള യോഗാ കേന്ദ്രത്തിലേക്ക് തന്നെ വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.കഴിഞ്ഞ ജന്മത്തില്‍ ഞങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് പറഞ്ഞ് അയാള്‍ എന്നെ മോശമായി സ്പര്‍ശിച്ചു. തന്റെ കുടുംബം […]

Trending

‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെതിരെ പീഡന പരാതി

  • 29th August 2024
  • 0 Comments

ബ്രോ ഡാഡി എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെതിരെ പീഡന പരാതി. ജൂനിയര്‍ ആര്‍ടിസ്റ്റാണ് ഇയാള്‍ക്കെതിരെ പരാതി സമര്‍പ്പിച്ചത്. റോള്‍ വാഗ്ദാനം ചെയ്ത് തന്നെ ഹൈദരാബാദില്‍ വച്ച് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ജൂനിയര്‍ ആര്‍ടിസ്റ്റ് പരാതിപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ഹൈദരാബാദ് പൊലീസ് കേസെടുത്തിരുന്നു. 2021ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്വകാര്യ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ഇയാള്‍ ആറര ലക്ഷം രൂപ കവര്‍ന്നെന്നും പരാതിയുണ്ട്. കൊല്ലം ഓച്ചിറ സ്വദേശിയാണ് മന്‍സൂര്‍. […]

National

അസമില്‍ 14കാരി കൂട്ടബലാത്സംഗത്തിനിരയായി; അവശനിലയിലായ പെണ്‍കുട്ടി ആശുപത്രിയില്‍

  • 23rd August 2024
  • 0 Comments

അസമിലെ നഗോവന്‍ ജില്ലയിലെ ധിംഗ് മേഖലയില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. റോഡില്‍ അവശനിലയിലായിരുന്ന കുട്ടിയെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചതെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. സംഭവം നടുക്കുന്നതാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പ്രതികരിച്ചു. കുറ്റവാളികളെ ഉടന്‍ പിടികൂടാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍ പ്രതിഷേധിച്ച് അസം വിദ്യാര്‍ത്ഥി യൂണിയന്‍ പ്രദേശത്ത് ബന്ദിന് ആഹ്വാനം ചെയ്തു.

National Trending

ബസിനുള്ളില്‍ 16കാരിയെ കൂട്ടബലാത്സംഗം ചെയ്തു; അഞ്ച് പേര്‍ പിടിയില്‍

  • 19th August 2024
  • 0 Comments

ഡെറാഡൂണ്‍: ഡെറാഡൂണില്‍ അന്തര്‍സംസ്ഥാന ബസ് ടെര്‍മിനസില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനുള്ളില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ ഉത്തരാഖണ്ഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ മൂന്ന് ജീവനക്കാര്‍ ഉള്‍പ്പെടെ അഞ്ച് പേരെ ഞായറാഴ്ച അറസ്റ്റ് ചെയ്തു.സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ കൂടിയായ ബസ് ഡ്രൈവര്‍ ധര്‍മേന്ദ്ര കുമാര്‍ (32), കണ്ടക്ടര്‍ ദേവേന്ദ്രകുമാര്‍ (52), ടിക്കറ്റ് കൗണ്ടര്‍ കാഷ്യര്‍ രാജേഷ് കുമാര്‍ സോങ്കര്‍ (38), കരാര്‍ ഡ്രൈവര്‍മാരായ രവികുമാര്‍ (34), രാജ്പാല്‍ സിങ് (57) എന്നിവരാണ് അറസ്റ്റിലായത്. യുപിയിലെ മൊറാദാബാദ് സ്വദേശിനിയായ പെണ്‍കുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. […]

National

ബെംഗളൂരുവില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ബൈക്കില്‍ കയറ്റി; വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു

  • 19th August 2024
  • 0 Comments

ബെംഗളൂരു: ബെംഗളൂരു ഹൊസൂര്‍ മെയിന്‍ റോഡിന് സമീപം പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ വിദ്യാര്‍ഥിനിയെ താമസസ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റിയയാള്‍ പീഡിപ്പിച്ചതായി പരാതി. നഗരത്തിലെ കോളേജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് പീഡിപ്പിക്കപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആണ് സംഭവം. കോറമംഗലയില്‍ നടന്ന പാര്‍ട്ടിക്കുശേഷം രാത്രി വീട്ടിലേക്കു മടങ്ങുകയായിരുന്നു യുവതി. ബൈക്കില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്തെത്തിയ ആള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. അവശയായ 21കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാര്‍ട്ടി കഴിഞ്ഞ് സുഹൃത്തിന്റെ കാറിലായിരുന്നു ആദ്യം പുറപ്പെട്ടത്. […]

National

ഉത്തരാഖണ്ഡില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്തു കൊന്നു; മൃതദേഹം കണ്ടെത്തിയത് ഉത്തര്‍പ്രദേശില്‍ നിന്ന്; പ്രതിയെ പിടികൂടിയത് രാജസ്ഥാനില്‍ നിന്ന്

  • 16th August 2024
  • 0 Comments

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്തു കൊന്നു. രുദ്രാപൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് കൊല്ലപ്പെട്ടത്. ജൂലൈ 31 കാണാതായ നഴ്‌സിന്റെ മൃതദേഹം ആഗസ്ത് എട്ടിന് ഉത്തര്‍പ്രദേശില്‍ നിന്നാണ് കണ്ടെത്തിയത്. കേസില്‍ പ്രതിയായ ധര്‍മേന്ദ്ര എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈല്‍ ഫോണും സി.സി.ടി.വിയും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രതിയെ രാജസ്ഥാനില്‍ നിന്ന് പിടികൂടിയത്.

Kerala kerala

കണ്ണൂരില്‍ ആണ്‍കുട്ടിയെ പീഡിച്ചിച്ച കേസ്; പൊലീസുകാരന്‍ അറസ്റ്റില്‍

  • 7th August 2024
  • 0 Comments

കണ്ണൂര്‍: കണ്ണൂരില്‍ പൊലീസുകാരന്‍ പോക്‌സോ കേസ്സില്‍ അറസ്റ്റില്‍. കണ്ണൂര്‍ ടെലികമ്യൂണിക്കേഷന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ അബ്ദുള്‍ റസാഖാണ് അറസ്റ്റിലായത്. ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഇന്നലെ വൈകിട്ടാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മെയ് മാസം മുതല്‍ ഇയാള്‍ ആണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയാണെന്നാണ് പരാതി. കുട്ടി വീട്ടുകാരെ ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഇന്ന് ഉച്ചക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും.

error: Protected Content !!