അസമിലെ നഗോവന്‍ ജില്ലയിലെ ധിംഗ് മേഖലയില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. റോഡില്‍ അവശനിലയിലായിരുന്ന കുട്ടിയെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചതെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
സംഭവം നടുക്കുന്നതാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പ്രതികരിച്ചു. കുറ്റവാളികളെ ഉടന്‍ പിടികൂടാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍ പ്രതിഷേധിച്ച് അസം വിദ്യാര്‍ത്ഥി യൂണിയന്‍ പ്രദേശത്ത് ബന്ദിന് ആഹ്വാനം ചെയ്തു.