kerala Kerala

പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

മാന്നാര്‍: പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ചെന്നിത്തല ഗോകുല്‍ നിവാസില്‍ ഗോകുല്‍ കൃഷ്ണന്‍ (33) ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 2022ലാണ് കേസിനാസ്പദമായ സംഭവംനടന്നത്. പെണ്‍കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രതി മാതാപിതാക്കളില്ലാത്ത നേരം നോക്കി വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങിലാണ് മൂന്ന് വര്‍ഷം മുമ്പ് നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത്. സ്‌കൂള്‍ അധികൃതര്‍ ശിശുക്ഷേമ സമിതിയില്‍ വിവരമറിയിക്കുകയും സംഘടന വിവരം പൊലിസിനു […]

Kerala kerala

കോവിഡ് ബാധിതയായ 19കാരിയെ പീഡിപ്പിച്ച കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി

പത്തനംതിട്ട: പത്തനംതിട്ടയില്‍ കോവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതി നൗഫല്‍ കുറ്റക്കാരനെന്ന് കോടതി . 2020 സെപ്തംബര്‍ അഞ്ചിനാണ് ആറന്മുളയിലെ മൈതാനത്ത് വെച്ച് ആംബുലന്‍സില്‍ പീഡിപ്പിച്ചത്. കോവിഡ് സെന്ററിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു പീഡനം. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. സംഭവദിവസം രാത്രി 108 ആംബുലന്‍സിന്റെ ഡ്രൈവര്‍ കായംകുളം സ്വദേശി നൗഫല്‍ കോവിഡ് പോസിറ്റീവായ പത്തൊന്‍പതുകാരിയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ആംബുലന്‍സ് വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചെന്നാണു കേസ്. പീഡിപ്പിച്ച ശേഷം പ്രതി നൗഫല്‍ ആംബുലന്‍സ് ഓടിക്കുന്നതിനിടെ […]

Kerala kerala

അച്ഛന് അസുഖമായപ്പോള്‍ സഹായിയായ വീട്ടില്‍ എത്തി; മരിച്ചപ്പോള്‍ മക്കളെ നിരന്തരം ബലാത്സംഗം ചെയ്തു; കുറുപ്പുംപടി പീഡനക്കേസ് പ്രതി ധനേഷിന്റേത് ക്രൂര പ്രവൃത്തി

പെരുമ്പാവൂര്‍: എറണാകുളം കുറുപ്പംപടിയില്‍ പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാര്‍ നേരിട്ടത് ക്രൂര പീഡനം. കുട്ടികളുടെ അച്ഛന് വയ്യാതായപ്പോള്‍ സഹായിയുടെ വേഷത്തില്‍ വീട്ടില്‍ കയറിക്കൂടിയ ടാക്സി ഡ്രൈവര്‍ അയ്യമ്പുഴ സ്വദേശി ധനേഷ് ഒടുവില്‍ പിച്ചിച്ചീന്തിയത് പെണ്‍മക്കളുടെ അഭിമാനവും ജീവിതവും. മൂന്നുവര്‍ഷം മുമ്പ് കുട്ടികളുടെ അച്ഛന്‍ അസുഖബാധിതനായപ്പോള്‍ ടാക്സി ഡ്രൈവറായിരുന്ന ധനേഷിന്റെ വാഹനത്തിലായിരുന്നു ചികിത്സയ്ക്കായി കൊണ്ടുപോയിരുന്നത്. അങ്ങനെ കുടുംബവുമായി കൂടുതല്‍ അടുത്ത പ്രതി, രണ്ടുവര്‍ഷം മുമ്പ് അച്ഛന്റെ മരണശേഷമാണ് തനിസ്വരൂപം പുറത്തെടുത്തത്. മരണശേഷം ഇവര്‍ താമസിക്കുന്ന വാടക വീട്ടിലേക്ക് എല്ലാ […]

kerala Kerala

17കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: പട്ടികജാതിക്കാരിയായ പതിനേഴുകാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍. കൊല്ലം മങ്ങാട് കരിക്കോട് നെല്ലിവിള ചപ്പത്തടം സെക്കുലര്‍നഗര്‍ മാണിക്യംവിള വീട്ടില്‍ അജ്മല്‍ കബീര്‍ (27) ആണ് അറസ്റ്റിലായത്. ഇന്‍സ്റ്റാഗ്രാം വഴി പരിയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി കൊല്ലത്തെ പ്രതിയുടെ വീട്ടില്‍ എത്തിച്ചു പീഡിപ്പിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതി അന്വേഷിച്ച പൊലീസ് ഇയാളെ കൊല്ലത്ത് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Kerala kerala

പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ബാലുശ്ശേരി സ്വദേശിയായ 42കാരന് പത്തു വര്‍ഷം കഠിനതടവും പിഴയും

കോഴിക്കോട്: പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാലുശ്ശേരി പൂനത്ത് സ്വദേശിക്ക് പത്തു വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും വിധിച്ച് കോടതി. ബാലുശ്ശേരി പൂനത്ത് വായോറ മലയില്‍ വീട്ടില്‍ ബിജു(42) വിനാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി പോക്‌സോ നിയമപ്രകാരവും, ഭാരതീയ ന്യായ സംഹിത പ്രകാരവും ശിക്ഷ വിധിച്ചത്. 2016ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തന്റെ അമ്മയുടെ വീടിന് സമീപത്ത് കൂടി നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ ബിജു വീടിനകത്തേക്ക് പിടിച്ചു കൊണ്ട് പോയി ലൈംഗികമായി […]

Kerala kerala

12കാരിയെ പീഡിപ്പിച്ച യുവതി അറസ്റ്റില്‍

തളിപ്പറമ്പ്: 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് പുളിമ്പറമ്പിലെ ആരംഭന്‍ സ്‌നേഹ മെര്‍ലിന്‍ (23) ആണ് പിടിയിലായത്. തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ 12കാരിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പരാതി. സി.ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബാഗില്‍നിന്ന് അധ്യാപിക മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിരുന്നു. അത് പരിശോധിച്ചപ്പോഴാണ് സംശയം ഉയര്‍ന്നത്. തുടര്‍ന്ന് രക്ഷിതാക്കളെ വിവരം അറിയിച്ചു. ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് പീഡനം നടന്നത് സ്ഥിരീകരിച്ചത്. […]

kerala Kerala

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ തൃക്കണ്ണന്‍ പൊലീസ് കസ്റ്റഡിയില്‍

ആഴപ്പുഴ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ കസ്റ്റഡിയില്‍. തൃക്കണ്ണന്‍ എന്ന ഐഡിയില്‍ വരുന്ന ഹാഫിസ് സജീവാണ് കസ്റ്റഡിയിലായത്. ആലപ്പുഴ ഇരവുകാട് സ്വദേശിയായ ഹാഫിസിനെ ആലപ്പുഴ സൗത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്. വിവാഹ വാഗ്ദാനം നല്‍കി റീല്‍സ് എടുത്ത് കൂടെ കൂട്ടി പീഡിപ്പിച്ചതായാണ് പരാതി. ഹാഫിസിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ ഒരുപാട് ഫോളോവേഴ്‌സുള്ള ഇന്‍ഫ്‌ലുവന്‍സറാണ് തൃക്കണ്ണന്‍ എന്ന ഹാഫിസ്.

National

ഹംപിയില്‍ വിദേശ വനിതയേയും ഹോംസ്റ്റേ ഉടമയേയും കൂട്ട ബലാത്സംഗം ചെയ്തു

കര്‍ണാടകയില്‍ വിദേശ വനിതയേയും ഹോംസ്റ്റേ ഉടമയേയും കൂട്ട ബലാത്സംഗം ചെയ്തു. 27 വയസ്സുള്ള ഇസ്രയേലി വനിതയ്ക്കും 29കാരിയായ ഹോംസ്റ്റേ ഉടമയ്ക്കും നേരെയായിരുന്നു അതിക്രമം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളെ അക്രമി സംഘം തടാകത്തിലേക്ക് തള്ളിയിട്ടിരുന്നു. ഇതില്‍ ഒരാളുടെ മൃതദേഹം ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്.ഹംപിയില്‍ വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം ഉണ്ടായത്. വ്യാഴാഴ്ച രാത്രി 11നും 11.30 നും ഇടയില്‍ ഹംപിയില്‍ നിന്ന് ഏകദേശം 4 കിലോമീറ്റര്‍ അകലെയുള്ള സനാപൂര്‍ തടാകത്തിന് സമീപമാണ് സംഭവം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. ഒരു ഇസ്രയേലി സ്ത്രീ […]

kerala Kerala

ഒന്‍പതാം ക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചു; ലഹരിക്ക് അടിമയെന്ന് സൂചന

കൊച്ചി: ഒന്‍പതാം ക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. കൂട്ടുകാരിയോട് വിവരം പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. സഹോദരന്‍ ലഹരിക്ക് അടിമയെന്നാണ് സൂചന. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.

Kerala kerala

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ നിരവധി തവണ ബലാത്സംഗം ചെയ്തു; പ്രതി പിടിയില്‍

  • 16th February 2025
  • 0 Comments

കോഴിക്കോട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ നിരവധി തവണ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയില്‍. കോഴിക്കോട് ഉള്ളിയേരി സ്വദേശി വിഷ്ണു പ്രസാദിനെയാണ്(വിക്കി-28) പന്തീരാങ്കാവ് പൊലീസ് അറസ്റ്റു ചെയ്തത്. കണ്ണൂര്‍ സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പാലാഴിയിലെ ഫ്ളാറ്റിലെത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് കേസ്. ചതി മനസ്സിലാക്കിയ പരാതിക്കാരി പിന്നീട് ഇയാളുടെ ആവശ്യങ്ങള്‍ എതിര്‍ക്കുകയായിരുന്നു. എന്നാല്‍ യുവതിയുടെ നഗ്ന ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും വീട്ടുകാര്‍ക്ക് അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തിയ വിഷ്ണു പരാതിക്കാരിയെ […]

error: Protected Content !!