Kerala

പട്ടാപ്പകൽ വൃദ്ധയെ ബോധരഹിതയാക്കി മോഷണം നടത്തിയ സംഭവത്തിൽ അന്വേഷണം ശക്തം

കോഴിക്കോട്: മുക്കത്ത് പട്ടാപ്പകൽ വൃദ്ധയെ ബോധരഹിതയാക്കി മോഷണം നടത്തിയ സംഭവത്തിൽ അന്വേഷണം ശക്തം. പ്രതിയെ ഉടനെ പിടികൂടാൻ സാധിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. താമരശ്ശേരി ഡി വൈ എസ് പി അഷറഫിന്റെ നിർദ്ദേശാനുസരണം, കൂടത്തായ് ജോളിയുടെ കേസിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്മാരിൽ ഒരാളായ മുക്കം സി ഐ ഷിജു ബി കെയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കുറ്റം നടന്ന പ്രദേശത്തിന് തൊട്ടടുത്ത സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. പകൽ വെളിച്ചത്തിൽ […]

Local

കുന്ദമംഗലം പോലീസും സന്നദ്ധ പ്രവർത്തകരും ചേർന്ന് ലോക്ക് ഡൗണിൽ ബുദ്ധിമുട്ടുന്ന കുടുംബങ്ങളൾക്ക് ഭക്ഷണകിറ്റ് വിതരണം നടത്തി

  • 30th June 2020
  • 0 Comments

കുന്ദമംഗലം : ലോക്ക് ഡൗണിൽ ബുദ്ധിമുട്ടുന്ന 25 ഓളം കുടുംബങ്ങളൾക്ക് ഭക്ഷണകിറ്റുമായി കുന്ദമംഗലം പോലീസും യുവാക്കളും. കുന്ദമംഗലം വരട്ട്യാക്കലിലെ പുളിയശേരി കോളനിയിൽപെട്ട 25 ഓളം കുടുംബങ്ങൾക്കാണ്‌ കുന്ദമംഗലം പോലീസും സന്നദ്ധ പ്രവർത്തകരായ യുവാക്കളും ചേർന്ന് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തത്. ചടങ്ങിൽ കുന്ദമംഗലം എസ് ഐ ശ്രീജിത്ത് ടി എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഫിറോസ് പുൽപറമ്പ്, ജനമൈത്രി ബീറ്റ് ഓഫീസർ വിജേഷ്,ബിനേഷ് മറ്റു സന്നദ്ധ പ്രവർത്തകരായ ഷജിൽ ആരാമ്പ്രം, സൽമാൻ തിരുവമ്പാടി, നിയാസ് വാക്കു […]

News

ഓടിക്കൊണ്ടിരുന്ന ലോറിയിലെ ഡ്രൈവർ കുഴഞ്ഞുവീണു. പോലീസുദ്യോഗസ്ഥൻ സാഹസികമായി ലോറി നിർത്തി; ഒഴിവായത് വൻ അപകടം

  • 27th June 2020
  • 0 Comments

ഹൈവേ പോലീസുദ്യോഗസ്ഥന്റെ മനഃസാന്നിധ്യം ഒഴിവാക്കിയതു വൻ അപകടം. കണ്ടെയ്നർ ലോറിയിലെ ഡ്രൈവർ കുഴഞ്ഞു വീണതിനെ തുടർന്നു നിയന്ത്രണം വിട്ട ലോറിയിൽ ചാടിക്കയറി കൈ ഉപയോഗിച്ച് ബ്രേക്ക് അമർത്തി ലോറി നിർത്തിയാണ് ഹൈവേ പൊലീസ് ഡ്രൈവർ കാട്ടുശ്ശേരി സ്വദേശി വിനോദ് വൻ ദുരന്തം ഒഴിവാക്കിയത്. ഇന്നലെ ആലത്തൂർ സ്വാതി ജംക്ഷനിലെ സിഗ്നലിനു സമീപം ബെംഗളൂരുവിൽ നിന്നു വരികയായിരുന്ന ലോറി സ്വാതി ജംക്ഷനിൽ എത്തിയപ്പോൾ ഡ്രൈവർ യുപി സ്വദേശി സന്തോഷ് അപസ്മാരം വന്ന് സ്റ്റിയറിങ്ങിൽ കുഴഞ്ഞു വീണു. ഇതോടെ ലോറി നിയന്ത്രണം […]

Kerala

പുനലൂരിൽ പ്രതിയ്ക്ക് കോവിഡ് ഇൻസ്‌പെക്ടറടക്കം 36 പേർ നിരീക്ഷണത്തിൽ

  • 23rd June 2020
  • 0 Comments

ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് പിടിയിലായ 65 വയസുകാരനായ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് അറസ്റ്റ് ചെയ്തു കൊണ്ട് വന്ന പുനലൂർ സ്റ്റേഷനിൽ ഇൻസ്‌പെക്ടറടക്കം 36 പേരോട് നിരീക്ഷണത്തിൽ പോവാൻ ആരോഗ്യ പ്രവർത്തകർ നിർദ്ദേശിച്ചു. ഇന്നലെ ജാമ്യത്തിൽ ഇറങ്ങിയ ഇയാളുടെ കോവിഡ് സ്രവം ജയിലിൽ ഇയാളെ കിടത്തുന്നതിനു മുൻപ് അയച്ചിരുന്നു. ഫലം ഇന്ന് വന്നതോടെ പ്രതിയെ കൂടുതൽ ചികിത്സയ്ക്കായി മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാൾ പിടിയിലാകുന്നത്

News

കളമശ്ശേരിയില്‍ നിരീക്ഷണ കേന്ദ്രത്തില്‍ ഡ്യൂട്ടിചെയ്ത പോലീസ് ഉദ്യോഗസ്ഥന് കോവിഡ്

  • 18th June 2020
  • 0 Comments

കൊച്ചി കളമശ്ശേരിയില്‍ നിരീക്ഷണ കേന്ദ്രത്തില്‍ ഡ്യൂട്ടിചെയ്ത പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതായി സൂചന. പെരുമ്പാവൂര്‍ സ്വദേശിയായ സി.പി ഒ.യ്ക്കാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഹോംക്വാറന്റീനില്‍ കഴിയുന്നവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുകയും ഹോം ക്വാറന്റീനില്‍ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന ഡ്യൂട്ടി ഇദ്ദേഹത്തിനുണ്ടായിരുന്നു. രണ്ട് ദിവസം മുന്‍പ് ഇദ്ദേഹത്തിന് പനിയും മറ്റ് ശാരീരിക വിഷമതകളും ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചതെന്നാണ് വിവരം. ഇദ്ദേഹം മറ്റ് നിരവധി ഉദ്യോഗസ്ഥന്‍മാരുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്. പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട പത്തോളം പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Kerala

രാത്രിയിൽ പോത്ത് മോഷണം പകൽ സ്വന്തം കടയിൽ ഇറച്ചി വില്പന ഒടുവിൽ കള്ളനെ പോലീസ് പിടികൂടി

  • 14th June 2020
  • 0 Comments

കോഴിക്കോട് : പടനിലത്ത് പോത്ത് മോഷണം നടത്തിയ കള്ളൻ പിടിയിൽ. നരിക്കുനി ചെമ്പക്കുന്ന് സ്വദേശിയായ ജാബിറിനെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്. ഇയാൾ താമരശ്ശേരി കെടവൂർ ജുമാ മസ്ജിദിനു മുൻപിൽ ഇറച്ചിക്കട നടത്തി വരികയാണ്. കഴിഞ്ഞ ദിവസം ഇറച്ചി കച്ചവടക്കാരനായ പടനിലം സ്വദേശി അഷറഫ് വളർത്തുന്ന പോത്തുകളിൽ മൂന്നെണ്ണത്തെ കാണാതായതിനെ തുടർന്ന് കുന്ദമംഗലം പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു പോത്തിനെ നരിക്കുനിയിൽ നിന്നും കണ്ടെത്തി. തുടർന്ന് പരിസര പ്രദേശത്തുള്ള സി സി ടി […]

Local

പോലീസുകാര്‍ക്ക് മഴക്കോട്ടുകള്‍ വിതരണം ചെയ്ത് ഫാല്‍ക്കണ്‍ ഗ്രൂപ്പ് ഉടമ റിഷാല്‍ അരിയില്‍

മഴക്കാലത്ത് ട്രാഫിക്കില്‍ നില്‍ക്കുന്ന പോലീസുകാര്‍ക്ക് ഉപകാരപ്രദമായ മഴക്കോട്ടുകള്‍ വിതരണം ചെയ്ത് ഫാല്‍ക്കണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കുന്ദമംഗലം സ്വദേശി റിഷാല്‍ അരിയില്‍. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന റിഷാല്‍ അരിയില്‍ കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ പോലീസുകാര്‍ക്കാണ് മഴക്കോട്ടുകള്‍ നല്‍കിയത്. കോഴിക്കോട് സിറ്റി കമ്മീഷണര്‍ ഓഫീസില്‍ നടന്ന പരിപാടിയില്‍ സിറ്റി കമ്മീഷണര്‍ എ.വി ജോര്‍ജ്ജിന് റിഷാല്‍ കോട്ടുകള്‍ കൈമാറി. പരിപാടിയില്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍മാരായ എ.ജെ ബാബു, അഷ്റഫ്, കുന്ദമംഗലം എസ് എച്ച് ഒ ജയന്‍ ഡൊമനിക്, […]

Kerala News

പാഴ് വസ്തുക്കളിൽ തീർത്ത കരകൗശല വസ്തുക്കൾ വീട്ടു വളപ്പിൽ കൃഷി,പൂന്തോട്ടം ലോക്ക് ഡൗണിൽ മാതൃകയായി പോലീസ് ദമ്പതികൾ

കോഴിക്കോട് : നിരത്തിലറങ്ങുന്ന ആളുകളെയും,വാഹനങ്ങളെയും കൃത്യമായി പരിശോധന നടത്തണം,ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണം. ഇതിനിടയിൽ ഓരോ ദിവസവും ഭക്ഷണം എപ്പോൾ കഴിക്കാനാകുമെന്നു പോലും ഉറപ്പില്ല. വീട്ടിൽ എത്തുന്നത് സാധാരണ ദിവസങ്ങളിൽ നിന്നും മാറി കുറഞ്ഞു വന്നു. ഏതൊരു പോലീസ് ഉദ്യോഗസ്ഥന്റെയും അവസ്ഥയാണിത്. എന്നാൽ ഈ കാലത്തും കിട്ടുന്ന സമയം കരവിരുതിനും കൃഷിക്കുമായി സമയം കണ്ടെത്തി മാതൃകയാവുകയാണ് വെള്ളന്നൂർ വലിയ മണ്ണിൽ സ്വദേശികളായ പോലീസ് ദമ്പതികളായ ഷിജുവും ഭാര്യ ബിനിഷയും. കോഴിക്കോട് കൺട്രോൾ റൂംസ്റ്റേഷനിലാണ് ഷിജു ജോലി ചെയ്യുന്നത് […]

Local

പയിമ്പ്രയില്‍ കത്തിക്കരിഞ്ഞയാളുടെ രേഖാചിത്രം പുറത്ത്‌വിട്ട് ക്രൈംബ്രാഞ്ച്

കോഴിക്കോട്; പോലൂര്‍ പയിമ്പ്രയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം ക്രൈം ബ്രാഞ്ച് പുറത്ത് വിട്ടു. മൃതദേഹം പുറത്തെടുത്ത് തലയോട്ടി ശേഖരിച്ച് ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷനിലൂടെയാണ് രേഖാചിത്രം തയ്യാറാക്കിയത്. രേഖാചിത്രത്തിലെ ആളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കോഴിക്കോട് ക്രൈം ബ്രാഞ്ചിനെ വിവരം അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ഉപകാരപ്രതമായ വിവരം നല്‍കുന്നവര്‍ക്ക് തക്കതായ പാരിതോഷികം നല്‍കുമെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു.

Trending

രണ്ട് ആരോഗ്യ പ്രവർത്തകർക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും ഇന്ന് കോവിഡ്

തിരുവനന്തപുരം : രണ്ട് ആരോഗ്യ പ്രവർത്തകർക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു. കാസർഗോഡ് ജില്ലയിലെ രണ്ടു ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. വയനാട്ടിൽ ജോലി ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം വയനാട്ടിൽ രണ്ടു പോലീസുകാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർക്ക് രോഗം പകർന്നത് നേരത്തെ രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറിന്റെ സമ്പർക്കത്തിലുള്ള ആളിലൂടെയാണ് . ഇതിന്റെ ഭാഗമായി മാനന്തവാടി പോലീസ് സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരെയും […]

error: Protected Content !!