Kerala News

കേരള പോലീസിന് ഒരു പൊൻതൂവൽ കൂടി മലപ്പുറം കുനിയിൽ വധശ്രമം കൊട്ടേഷൻ സംഘത്തെ പിടികൂടിയത് അതിസാഹസികമായി

  • 11th September 2020
  • 0 Comments

മലപ്പുറം : അരീക്കോട് കുനിയിൽ കോള കോടൻ ബഷീർ എന്നയാളെ വീട്ടിൽ കയറി വാതിൽ ചവുട്ടി പൊളിച്ച് വടിവാളുകൊണ്ട് വെട്ടി വധിക്കാൻ ശ്രമിച്ച കേസിൽ പെരിങ്ങൊളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 6 അംഗ കൊട്ടേഷൻ സംഘത്തെ പോലീസ് പിടി കൂടിയത് അതിസാഹസികമായി. . കുനിയിൽ സ്വദേശിയായ പ്രവാസി വിദേശത്ത് നിന്ന് കുറ്റ കൃത്യം ചെയ്യുന്നതിന് വേണ്ടി നൽകി കൊട്ടേഷനാണ് കേസിനു ആസ്പദം. കൊടും ക്രിമിനലുകളായ പ്രതികളുടെ അക്കൗണ്ടിലേക്കും, ഇടനിലക്കാർ മുഖേന നേരിട്ടും പണം എത്തിച്ചതിന് പോലീസ് തെളിവുകൾ ശേഖരിച്ചതായി […]

Kerala News

സംസ്ഥാനത്ത് ആറാമത്തെ പോലീസ് ബറ്റാലിയന്‍ നിലമ്പൂര്‍ ആസ്ഥാനമാക്കി ഉടന്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

  • 9th September 2020
  • 0 Comments

സംസ്ഥാനത്ത് ആറാമത്തെ പോലീസ് ബറ്റാലിയന്‍ നിലമ്പൂര്‍ ആസ്ഥാനമാക്കി ഉടന്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആസ്ഥാനം പിന്നീട് കോഴിക്കേട്ടേയ്ക്ക് മാറ്റും. പുതുതായി നിര്‍മ്മിച്ച വര്‍ക്കല, പൊന്‍മുടി പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങളുടേയും കൊല്ലം റൂറല്‍ കമാന്‍റ് സെന്‍ററിന്‍റെയും ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടമായി 100 പേരെയാണ് പുതിയ ബറ്റാലിയനില്‍ നിയമിക്കുക. മൂന്ന് വര്‍ഷത്തിനുശേഷം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ ബറ്റാലിയനില്‍ 1000 പേരുണ്ടാകും. ഇതില്‍ പകുതിയും വനിതകളാവും. സംസ്ഥാനത്ത് പോലീസ് നിര്‍വ്വഹണം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ […]

Kerala News

മുക്കം സി.ഐ ഉൾപ്പടെ അഞ്ചു പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് പരിശോധന ഫലം നെഗറ്റീവ്

  • 29th July 2020
  • 0 Comments

കോഴിക്കോട് : മുക്കം സി.ഐ ഉൾപ്പടെ അഞ്ചു പോലീസ് ഉദ്യോഗസ്ഥർക്ക് നടത്തിയ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. മുക്കത്ത് വയോധികയെ പീഡിപ്പിച്ചു സ്വർണ്ണം കവർന്ന കേസിലെ കൊടും ക്രിമിനൽ മുജീബ് റഹ്മാൻ മോഷ്ടിച്ച സ്വർണം വിറ്റ കൊടുവള്ളിയിലിലെ ജ്വല്ലറി ജീവനകാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണത്തിലായിരുന്നു പോലീസ് ഉദ്യോഗസ്ഥർ. പ്രതിയുമായി കൊടുവള്ളിയിലിലെ ജ്വല്ലറിയിൽ തെളിവെടുപ്പിന് ഉദ്യോഗസ്ഥർ എത്തിയ സാഹചര്യത്തിലായിരുന്നു പരിശോധന ജ്വല്ലറി ജീവനക്കാരനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട മുക്കം സി.ഐയും, എസ്, ഐമാരും പോലീസുകാരും ഉൾപ്പടെയുള്ള എല്ലാവരുടെയും പരിശോധനയാണ്. […]

Kerala

പോലീസ് വളണ്ടിയർമാർക്ക് കോവിഡ് തിരൂരിലെ ഗൾഫ് മാർക്കറ്റ് അടച്ചു പൂട്ടി

  • 21st July 2020
  • 0 Comments

മലപ്പുറം : പോലീസ് വളണ്ടിയർമാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തിരൂരിലെ ഗൾഫ് മാർക്കറ്റ് അടച്ചു പൂട്ടി. ഗൾഫ് മാർക്കറ്റിലെ രണ്ട് പോലീസ് വളണ്ടിയർമാർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു ഇതിന്റെ ഭാഗമായാണ് മാർക്കറ്റ് അടച്ചത്. രോഗ ബാധയെ തുടർന്ന് തിരൂർ പോലീസും നഗരസഭയും വിഷയത്തിൽ അടിയന്തിരമായി ഇടപെട്ടു . തുടർന്ന് വ്യാപാരികളും അധികൃതരും നടത്തിയ ചർച്ചക്കൊടുവിലാണ് മാർക്കറ്റ് അടച്ചത്.

Kerala

റിമാൻഡിലായ പ്രതിക്ക് കോവിഡ് പോലീസുകാർ നിരീക്ഷണത്തിൽ

  • 18th July 2020
  • 0 Comments

എറണാകുളം : അങ്കമാലിയിൽ റിമാൻഡിലായ പ്രതിക്ക് കോവിഡ്. ജില്ലയിൽ കോവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തിൽ ഏറെ ആശങ്ക ചെലുത്തുന്ന സംഭവമായി പ്രതിയുടെ രോഗബാധ മാറുകയാണ്. ഇതിന്റെ ഭാഗമായി അങ്കമാലി പൊലീസ് സ്റ്റേഷനിലെ എട്ട് പൊലീസുകാരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. സ്വർണ മോഷണ കേസിൽ അങ്കമാലി തുറവൂരിൽ പിടിയിലായ മൂന്ന് പ്രതികളിൽ ഒരാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ച പ്രതിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്റ്റേഷനും പരിസരവും ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം അണുവിമുക്തമാക്കി.

Kerala

ചിറ്റാർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് കൊവിഡ്

  • 18th July 2020
  • 0 Comments

പത്തനംതിട്ട: ജില്ലയിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരണം. ആന്റിജൻ പരിശോധനയിലാണ് ചിറ്റാർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യേഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത് . ഇന്നലെ മാത്രം ജില്ലയിൽ 87 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ സ്ഥിതിഗതികൾ ഏറെ ഗുരുതരമാണ്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വരിൽ 51 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടിരിക്കുന്നത്. ഇതിൽ 5 പേരുടെ ഉറവിടം അവ്യക്തമാണ്. ഒരു ആരോഗ്യ പ്രവർത്തകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Kerala

രണ്ട് പൊലീസുകാർക്ക് കോവിഡ് ക്രൈംബ്രാഞ്ച് ആസ്ഥാനം താൽക്കാലികമായി അടച്ചു

  • 17th July 2020
  • 0 Comments

തിരുവനന്തപുരം: രണ്ട് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു. നിയന്ത്രിത മേഖലയിൽ ‍ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് വനിതാ പൊലീസുകാർക്കാണ് കോവിഡ് സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. താൽക്കാലികമായാണ് ആസ്ഥാനം അടച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും പൊലീസിന് മാത്രം ക്വാറന്റീൻ കേന്ദ്രങ്ങൾ തുടങ്ങുമെന്നും ഭക്ഷണം എത്തിക്കാനുള്ള സജീകരണങ്ങൾ തയ്യാറാക്കുമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതെ സമയം ഇന്നലത്തെ പത്ര സമ്മേളനത്തിൽ ഇത്രയും മുൻ കരുതൽ എടുത്തിട്ടും ഉദ്യോഗസ്ഥർക്ക് കോവിഡ് പടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചിരുന്നു

Kerala

സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് പൊന്നാനി ട്രഷറി അടച്ചു

പോലീസുകാരന് കോവിഡ് പൊന്നാനി ട്രഷറി അടച്ചു. സ്ഥാപനത്തിന്റെ സുരക്ഷയ്ക്ക് നിന്ന വ്യക്തിയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പൊന്നാനി താലൂക്ക്, താനൂര്‍ നഗരസഭ, എടക്കര ഗ്രാമപഞ്ചായത്തിലെ 3,4,5 വാര്‍ഡുകള്‍, വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ ഇരുപത്തിയൊന്നാം വാര്‍ഡിലും മലപ്പുറം ജില്ലാ ഭരണകൂടം കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്ന് തിരൂരങ്ങാടി നഗരസഭാ ജീവനക്കാരന് തൊഴിലാളിയായ ജീവനക്കാരന് കൊവിഡ് രോഗം ബാധിച്ച പശ്ചാത്തലത്തില്‍ നഗരസഭ ഓഫീസും അടച്ചു.അതേസമയം, കോഴിക്കോട് ജില്ലയില്‍ അഞ്ചു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗം സ്ഥിരീകരിച്ചു.

Kerala

ക്വാറന്റീന്‍ ലംഘിച്ച് കറങ്ങി നടന്ന യുവാക്കള്‍ക്കെതിരെ കേസ്

കൊല്ലത്ത് വിദേശത്ത് നിന്നും എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന യുവാവ് സുഹൃത്തുക്കൾക്കൊപ്പം പുറത്തിറങ്ങി കറങ്ങി നടന്നു. ഇവർക്കെതിരെ പോലീസ് കേസെടുത്തു. ക്വാറന്റീൻ ലംഘിച്ച് കറങ്ങി നടന്ന കല്ലും താഴം സ്വദേശി ജൂലൈ ആറിന് നൈജീരിയയില്‍ നിന്നും നാട്ടിലെത്തിയവരാണ്. നിലവിൽ സാമൂഹ്യ അകലം പാലിക്കുന്നു എന്നും ഉറപ്പ് വരുത്തുന്നതിന് ശക്തമായ പൊലീസ് സംവിധാനമാണ് കൊല്ലം സിറ്റിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കിളികൊല്ലൂര്‍ പൊലീസാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇരുവരേയും ആംബുലന്‍സില്‍ കരിക്കോടുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

Local

ചുരത്തിൽ കുടുങ്ങിയ പ്രവാസികൾക്ക് ഹൈവേ പോലീസ് രക്ഷകരായി

കുന്ദമംഗലം : യാത്രാ വാഹനം കേടായി ചുരത്തിൽ കുടുങ്ങിയ ഗൾഫ് പ്രവാസികൾ ദുരിതമനുഭവിച്ചത് മൂന്നു മണിക്കൂർ. അവസാനം ഇവരുടെ രക്ഷകരായത് ഹൈവേ പോലീസ്. ബുധനാഴ്ച പുലർച്ചെയാണ് ജിദ്ദയിൽ നിന്ന് സൗദി എയർലൈൻസ് വിമാനത്തിൽ ചുള്ളിയോട് ആനപ്പാറ സ്വദേശി അൻവർ സാദിക്കും, മാനന്തവാടി അഞ്ചാംമൈൽ സ്വദേശി മുഹമ്മദ് സാലിയും കരിപ്പൂരിലേക്ക് വിമാനം കയറിയത്. മലപ്പുറം ജില്ലയിൽ രോഗവ്യാപന ഭീഷണിയുള്ളതിനാൽ യാത്രക്കാരെ കണ്ണൂരിൽ ഇറക്കി. ഉച്ചക്ക് 12ന് കണ്ണൂരിൽ എത്തിയ ഇവർക്ക് കെ.എം.സി.സി. പ്രവർത്തകർ കോഴിക്കോട്ടേക്ക് യാത്രസംവിധാനം ഒരുക്കിക്കൊടുത്തു. ഇവരുടെ […]

error: Protected Content !!