Local

ചുരത്തിൽ കുടുങ്ങിയ പ്രവാസികൾക്ക് ഹൈവേ പോലീസ് രക്ഷകരായി

കുന്ദമംഗലം : യാത്രാ വാഹനം കേടായി ചുരത്തിൽ കുടുങ്ങിയ ഗൾഫ് പ്രവാസികൾ ദുരിതമനുഭവിച്ചത് മൂന്നു മണിക്കൂർ. അവസാനം ഇവരുടെ രക്ഷകരായത് ഹൈവേ പോലീസ്. ബുധനാഴ്ച പുലർച്ചെയാണ് ജിദ്ദയിൽ നിന്ന് സൗദി എയർലൈൻസ് വിമാനത്തിൽ ചുള്ളിയോട് ആനപ്പാറ സ്വദേശി അൻവർ സാദിക്കും, മാനന്തവാടി അഞ്ചാംമൈൽ സ്വദേശി മുഹമ്മദ് സാലിയും കരിപ്പൂരിലേക്ക് വിമാനം കയറിയത്. മലപ്പുറം ജില്ലയിൽ രോഗവ്യാപന ഭീഷണിയുള്ളതിനാൽ യാത്രക്കാരെ കണ്ണൂരിൽ ഇറക്കി.

ഉച്ചക്ക് 12ന് കണ്ണൂരിൽ എത്തിയ ഇവർക്ക് കെ.എം.സി.സി. പ്രവർത്തകർ കോഴിക്കോട്ടേക്ക് യാത്രസംവിധാനം ഒരുക്കിക്കൊടുത്തു. ഇവരുടെ സുഹൃത്തിന്റെ ഓമ്നി വാൻ കോഴിക്കോട്ട് നിന്നും സ്വയം ഓടിച്ചു വയനാട്ടിലേക്ക് വരുന്നതിനിടയിലാണ് ഒന്നാം വളവിൽ വെച്ച് പുലർച്ചെ 4.30 ഓടെ വാഹനം കേടാകുന്നത്. പോലീസ് കൺട്രോൾ റൂമുമായി ഇവർ ബന്ധപ്പെട്ടു. അര മണിക്കൂറിനകം തന്നെ ഹൈവേ പോലീസ് സ്ഥലത്തെത്തി.


അടിവാരത്തുള്ള വർക്ക്ഷോപ്പുകളുമായി ബന്ധപ്പെട്ടെങ്കിലും വിദേശത്ത്നിന്നുള്ള യത്രക്കാരാണെന്ന് അറിഞ്ഞതോടെ ആരും വന്നില്ല. ഇതിനിടെ കോഴിക്കോട്, വയനാട് ജില്ലകളിലെ 108 അടക്കമുള്ള ആംബുലൻസ്കളുടെ സഹായം തേടി ഹൈവേ പോലീസ് എസ്.ഐ. അബ്ദുൽ സത്താർ 18 തവണയാണ് വിവിധയിടങ്ങളിലേക്ക് വിളിച്ചത്. ഒടുവിൽ പോലീസ് വയനാട് കോവിഡ് കെയർ സെന്റർ നോഡൽ ഓഫീസർ ബി. ആനന്ദുമായി ബന്ധപ്പെട്ടു. എട്ടോടെ ഒരു സ്വകാര്യ ആംബുലൻസ് സ്ഥലത്തെത്തി. ഇരുവരെയും വീടിനടുത്തുള്ള ക്വാറന്റീൻ കേന്ദ്രത്തിലെത്തിക്കുകയും ചെയ്തു. ഡ്യുട്ടി സമയം കഴിഞ്ഞിട്ടും ഇരുവരെയും യാത്രയാക്കിയ ശേഷമാണ് എസ്.ഐ. അബ്ദുൽ സത്താറും കൂടെയുണ്ടായിരുന്ന അനിൽ കുമാർ, ബിജേഷ്, പ്രജീഷ് എന്നീ പോലീസുകാരും മടങ്ങിയ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!