ഇന്ത്യന്‍ സൈന്യത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിര്‍ത്തിയില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലേ, ലഡാക്ക് സന്ദര്‍ശിച്ചത്. പുലര്‍ച്ചെ ലേ സന്ദര്‍ശിച്ച അദ്ദേഹം അതിനു ശേഷമാണ് ലഡാക്കിലേക്ക് എത്തിയത്. സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തിനൊപ്പമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
ഇന്ത്യയുടെ ശക്തി എന്താണെന്ന് ലോകത്തിനറിയാമെന്നും ലഡാക്ക് ഇന്ത്യന്‍ ജനതയുടെ സ്വാഭിമാനത്തന്റെ പ്രതീകമാണെന്നും രാജ്യത്തെ രക്ഷിക്കാന്‍ എന്തു ത്യാഗത്തിനും തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ശത്രുക്കളുടെ കുടിലശ്രമങ്ങളൊന്നും വിജയിക്കില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ജവാന്മരുടെ കൈകളില്‍ രാജ്യം സുക്ഷിതമാണെന്നും സൈനികരുടെ ധൈര്യം മലമുകളിലേക്കാള്‍ ഉയരത്തിലാണെന്നും പറഞ്ഞു.
ഗല്‍വാനില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് പ്രധാനമന്ത്രി ആദാരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.