Kerala News

ആലപ്പുഴയില്‍ പൊലീസിനു നേരെ ആക്രമണം; പ്രതികള്‍ക്കായി തെരച്ചില്‍ തുടങ്ങി

  • 5th January 2021
  • 0 Comments

ആലപ്പുഴ ജില്ലയില്‍ രണ്ടിടത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രതികളുടെ ആക്രമണം. കുത്തിയതോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വിജേഷ്, ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സജേശ് സദാനന്ദന്‍ എന്നിവര്‍ക്കാണ് ആക്രമണങ്ങളില്‍ പരിക്കേറ്റത്. ഇരുവരെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തിലെ ഒരു പ്രതിയായ ലിനോജിനെ പൊലീസ് പിടികൂടി. മറ്റൊരു പ്രതിയായ കപില്‍ ഷാജിക്കായുള്ള അന്വേഷണം ഊര്‍ജിതമാണ്. രണ്ടിങ്ങളിലായി ഇന്നലെ രാത്രിയോടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ജേഷ്ഠാനുജന്‍മാര്‍ തമ്മിലുള്ള അടിപിടി അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് കുത്തിയതോട് പൊലീസ് സ്റ്റേഷനിലെ […]

ദമ്പതികള്‍ തീകൊളുത്തി മരിച്ച സംഭവത്തിൽ ആത്മഹത്യ ചെയ്തതിനും, കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും പൊലീസ് കേസെടുത്തു

  • 30th December 2020
  • 0 Comments

നെയ്യാറ്റിന്‍കരയില്‍ ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികള്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്., ആത്മഹത്യ ചെയ്തതിനും, കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും ആണ് നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തത്. രാജനെതിരെയാണ് ആത്മഹത്യക്ക് പൊലീസ് സ്വമേധയാ കേസെടുത്തത്. അഭിഭാഷക കമ്മീഷന്റെ മൊഴിയിലാണ് ജോലി തടസ്സപ്പെടുത്തിയതിനെതിരെ കേസെടുത്തിരിക്കുന്നത്. പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും റൂറല്‍ എസ്.പി അറിയിച്ചു. അതേസമയം, സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യപ്പെട്ട് രാജന്റെയും അമ്പിളിയുടെയും മക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

ഊര്‍ജ്ജിതമായ അന്വേഷണം, 48 മണിക്കൂറിനുള്ളില്‍ രതീഷ് പിടിയിലായതിങ്ങനെ;

പോലീസിന്റെ ഊര്‍ജ്ജിതമായ അന്വേഷണത്തില്‍ പരാതികിട്ടി വെറും 48 മണിക്കൂറിനുള്ളിലാണ് ഉണ്ണികുളം പീഢനക്കേസ് പ്രതി രതീഷ് പിടിയിലായത്. കുട്ടിയുടേയും മാതാപിതാക്കളുടേയും മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതി പെട്ടെന്നുള്ള തീരുമാനത്തിന്റെ പുറത്താണ് പൈശാചികമായ ഈ കുറ്റകൃത്യത്തിന് മുതിര്‍ന്നതെന്ന അനുമാനത്തിലെത്തിയ അന്വേഷണസംഘം കുട്ടിയുടെ അച്ഛന്റെ പരിചയക്കാരിലാരെങ്കിലുമാവാം പ്രതിയെന്ന ഊഹത്തില്‍ മുന്നോട്ട് പോയെങ്കിലും മലയാളിയാണെന്നും അയല്‍പ്പക്കക്കാരനാണെന്നും കുട്ടി പ്രതികരിച്ചതോടെയാണ് കേസ് രതീഷിലേക്കെത്തുന്നത്. പോലീസ് ലഭ്യമാക്കിയ പത്തോ ഇരുപതോ അയല്‍വാസികളുടെ ചിത്രങ്ങളില്‍ നിന്നും ആദ്യകാഴ്ച്ചയില്‍ തന്നെ കുട്ടി പ്രതിയെ തിരിച്ചറിയുകയായിരുന്നു. വലിയ ഒരു കേസായതിനാല്‍ പ്രതിയെ […]

മതഘോഷയാത്രയ്ക്കിടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ നിര്‍ദേശിച്ചു; ഛത്തീസ്ഗഡില്‍ പൊലീസ് സ്റ്റേഷന് നേരെ കല്ലേറ്

  • 30th October 2020
  • 0 Comments

മതഘോഷയാത്രയ്ക്കിടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ നിര്‍ദേശിച്ചതിന് ഛത്തീസ്ഗഡ് റായ്പുരില്‍ പൊലീസ് സ്റ്റേഷനു നേരെയുണ്ടായ കല്ലേറില്‍ ഒരു വനിതാ ഉദ്യോഗസ്ഥ അടക്കം രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്. ബിലാസ്പുരിലെ കോട്ട്വാലി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒക്ടോബര്‍ 27നാണ് സംഭവം. വിജയദശമി ചടങ്ങുകളോടനുബന്ധിച്ച് ദുര്‍ഗാദേവിയുടെ പ്രതിമകള്‍ നിമഞ്ജനം ചെയ്യുന്നതിനായി ദുര്‍ഗോത്സവ് കമ്മിറ്റിയുടെ അടിസ്ഥാനത്തില്‍ ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. ആളുകള്‍ ഒത്തുകൂടിയ ചടങ്ങില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പൊലീസുകാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് […]

ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ബന്ധുവീട്ടില്‍ നിന്നും 18.67 ലക്ഷം പിടികൂടി; പോലീസില്‍ നിന്നും തട്ടിപ്പറിച്ചോടി പ്രവര്‍ത്തകര്‍

  • 27th October 2020
  • 0 Comments

ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ബന്ധുവീട്ടില്‍ നിന്നും 18.67 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു. തെലങ്കാന ദുബ്ബക്ക ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി എം. രഘുനന്ദന്‍ റാവുവിന്റെ ബന്ധുവീട്ടില്‍ നിന്നാണ് പണം കണ്ടെടുത്തത്. പുറത്തിറങ്ങിയ പോലീസുകാരില്‍ നിന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ പണം തട്ടിപ്പറിച്ചോടുകയായിരുന്നു. 12.80 ലക്ഷം രൂപയാണ് പ്രവര്‍ത്തകര്‍ കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്. ബാക്കി തുകയായ 5.87,000 ലക്ഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രവര്‍ത്തകര്‍ പണവുമായി ഓടുന്നതിന്റെ ദൃശ്യങ്ങള്‍ എഎന്‍ഐ പുറത്ത് വിട്ടിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് നല്‍കാനുള്ള പണമാണിതെന്നാണ് പോലീസിന്റെ സംശയം. […]

ദുര്‍ഗ്ഗാദേവിയുടെ വേഷത്തില്‍ ഫോട്ടോ ഷൂട്ട്; മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് യുവതിക്കെതിരെ കേസ്

  • 26th October 2020
  • 0 Comments

ദുര്‍ഗാദേവിയുടെ വേഷത്തില്‍ ഫോട്ടോ ഷൂട്ട് നടത്തിയതിന് യുവതിയ്‌ക്കെതിരെ കേസ്. ദുര്‍ഗ്ഗാദേവിയെ അപമാനിച്ച് ഫോട്ടോഷൂട്ട് നടത്തിയെന്ന ഹിന്ദു ഐക്യവേദിയുടെ പരാതിയിലാണ് കേസ്. ഹിന്ദു ഐക്യവേദിയുടെ ആലുവ ഘടകം നല്‍കിയ പരാതിയില്‍ ദിയ ജോണ്‍ എന്ന യുവതിയ്‌ക്കെതിരെയാണ് മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് കേസെടുത്തിരിക്കുന്നത്. ആതിരയെന്ന മോഡലിനെ വെച്ച് ദിയയുടെ സംവിധാനത്തില്‍ നവരാത്രിയോടനുബന്ധിച്ചായിരുന്നു ഫോട്ടോഷൂട്ട്. ദുര്‍ഗാദേവിയുടെ പലതരത്തിലുള്ള 6 ഫോട്ടോകളാണ് ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തത്.ഫോട്ടോകളായിരുന്നു. ഇതില്‍ മദ്യക്കുപ്പി കയ്യില്‍ വെച്ചുള്ളതും ലഹരിമരുന്ന് ഉപയോഗിക്കുന്നു എന്ന് തോന്നിപ്പിക്കുന്നതുമായ ഫോട്ടോകളുമുണ്ടായിരുന്നു. ഇത് മതവികാരം […]

Kerala

കഞ്ചാവ് കേസ് പ്രതിയായ ഷമീര്‍ കോവിഡ് കേന്ദ്രത്തില്‍ മരിച്ചത് ക്രൂരമര്‍ദ്ദനമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശ്ശൂര്‍: കഞ്ചാവ് കേസ് പ്രതിയായ ഷമീര്‍ കോവിഡ് കേന്ദ്രത്തില്‍ മരിച്ചത് ക്രൂരമര്‍ദ്ദനമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഷമീറിന്റെ ശരീരത്തില്‍ നാല്‍പതിലേറെ മുറിവുകളുണ്ട്. ശരീരത്തിന്റെ പിന്‍ഭാഗത്ത് അടിയേറ്റ് രക്തം വാര്‍ന്ന് പോയിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്ക്ക് ക്ഷതമേറ്റെന്നും ഏതാനും വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്തംബര്‍ 29നാണ് പത്ത് കിലോ കഞ്ചാവുമായി തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്നും ഷമീറിനെയും, ഷമീറിന്റെ ഭാര്യയെയും മറ്റ് രണ്ട് പേരെയും പൊലീസ് പിടികൂടുന്നത്. ഈസ്റ്റ് പൊലീസാണ് ഇവരെ അറസ്റ്റ് […]

Kerala Local News

കുന്ദമംഗലം ടൗണ്‍ സര്‍വ്വയലന്‍സ് സിസ്റ്റത്തിന് 63.5 ലക്ഷം രൂപയുടെ ഭരണാനുമതി

കുന്ദമംഗലം ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും നിയമ ലംഘനങ്ങള്‍ തടയുന്നതിനും ടൗണ്‍ സര്‍വ്വയലന്‍സ് സിസ്റ്റം സ്ഥാപിക്കാന്‍ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 63.5 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. കുന്ദമംഗലത്ത് പെരിങ്ങളം കുറ്റിക്കാട്ടൂര്‍ റോഡില്‍ ആഭ്യന്തര വകുപ്പിന്‍റെ കൈവശത്തിലുള്ള ഒന്നര ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിച്ചു വരുന്ന മോഡല്‍ പോലീസ് സ്റ്റേഷനിലാണ് സര്‍വ്വയലന്‍സ് സിസ്റ്റത്തിന്‍റെ കണ്‍ട്രോള്‍ റൂം സ്ഥാപിക്കുന്നത്. കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ട്രാഫിക് തടസങ്ങള്‍ പരിഹരിക്കുന്നതിനും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യഥാസമയം […]

Kerala

ആത്മഹത്യയ്ക്ക് ശ്രമിച്ച എസ്.ഐ മരണപ്പെട്ടു

തിരുവനന്തപുരം: അമിത ജോലിഭാരമെന്ന് പരാതിപ്പെട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ച എസ്.ഐ മരിച്ചു. വിളപ്പില്‍ശാല സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ രാധാകൃഷ്ണനാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണ[പെട്ടത് ഒക്ടേബാര്‍ ഒന്നിന് വിളപ്പില്‍ശാല സ്റ്റേഷനിലെ വിശ്രമമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച അദ്ദേഹത്തെ സഹപ്രവര്‍ത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്. അമിത ജോലിഭാരത്തിനു പുറമെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രമോഷന്‍ കിട്ടി വിളപ്പില്‍ശാല സ്റ്റേഷനില്‍ എത്തിയതിന് പിന്നാലെ രാധാകൃഷ്ണന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

Kerala

മുക്കം പോലീസിന് ആദരവർപ്പിച്ച് എന്റെ മുക്കം

മുക്കം: തുടർച്ചയായ കേസുകളിൽ അന്വേഷണ മികവ് തെളിയിച്ച് മുന്നേറുന്ന മുക്കം പോലീസ് സേനക്ക് ആദരവ് സമർപ്പിച്ച് എന്റെ മുക്കം. തെളിവുപോലും അവശേഷിപ്പിക്കാത്ത വിധത്തിൽ സങ്കീർണമായ കേസുകളിൽപ്പോലും സമർത്ഥമായ ഇടപെടലിലൂടെ അന്വേഷണ സംഘം പ്രതികളെ കണ്ടെത്തിയിരുന്നു. മുത്തേരിയിലെ വയോധികയെ ആക്രമിച്ച കേസിൽ തുടങ്ങി മൊബൈൽ, വാഹന മോഷണം, ലഹരിവേട്ട, പീഡനകേസ് പ്രതികളെ കീഴടക്കൽ തുടങ്ങി മികവിന്റെ പാരമ്യത്തിലാണ് മുക്കം പോലീസ്. ജനകീയ ഇടപെടൽകൂടിയാവുന്നതോടെ മലയോര മണ്ണിൽ നിറസാന്നിധ്യമാവുന്ന മുക്കം പോലീസിന്റെ അന്വേഷണ മികവ് പരിഗണിച്ചാണ് എന്റെ മുക്കം ആദരവ് […]

error: Protected Content !!