Kerala News

ഓണ്‍ലൈന്‍ പണത്തട്ടിപ്പ്; പരാതിപ്പെടാന്‍ കോള്‍സെന്റര്‍ നിലവില്‍ വന്നു

  • 31st August 2021
  • 0 Comments

ഓണ്‍ലൈനിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതിനെതിരെ പരാതിനല്‍കുന്നതിനുളള കേരളാ പോലീസിന്റെ കോള്‍സെന്റര്‍ സംവിധാനം നിലവില്‍ വന്നു. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് കോള്‍സെന്റര്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, എസ്.ശ്രീജിത്ത്, വിജയ്.എസ്.സാഖറെ എന്നിവരും മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു. സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് 155260 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് പരാതികള്‍ അറിയിക്കാം. ഓണ്‍ലൈനിലൂടെ സാമ്പത്തിക ഇടപാട് നടത്തുന്നവരെ ലക്ഷ്യം വച്ചുളള തട്ടിപ്പുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് പോലീസ് […]

National News

പൊലീസ് ഉദ്യോഗസ്ഥര്‍ ഭരണപക്ഷത്തിനൊപ്പം നില്‍ക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണത; സുപ്രീം കോടതി

  • 26th August 2021
  • 0 Comments

രാജ്യത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ ഭരണപക്ഷത്തിനൊപ്പം നില്‍ക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതയാണെന്ന് സുപ്രീംകോടതി. ഭരണകക്ഷിയുടെ ഗുഡ് ബുക്കില്‍ ഇടം നേടാന്‍ വേണ്ടി രാഷ്ട്രീയ എതിരാളികളെ ഉപദ്രവിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്നും കോടതി നിരീക്ഷിച്ചു. പൊലീസ് തന്നെയാണ് ഈ പ്രവണതയ്ക്ക് കാരണമെന്നും കോടതി പറഞ്ഞു. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ ഹരജി കേള്‍ക്കുകയായിരുന്നു കോടതി. സര്‍ക്കാരിനെതിരെ ഗൂഢാലോചനയും അഴിമതിയും നടത്തിയെന്നാരോപിച്ച് തനിക്കെതിരെ ചുമത്തിയ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് 1994 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഗുര്‍ജീന്ദര്‍ പാല്‍ സിംഗ് കോടതിയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. […]

Kerala News

ഇ- ബുൾജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം; പോലീസ് ജില്ലാ സെഷൻസ് കോടതിയെ സമീപിക്കും

  • 13th August 2021
  • 0 Comments

പൊതുമുതൽ നശിപ്പിച്ച കേസിൽ ലിബിനും എബിനും ജാമ്യം നൽകുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും അത് കൊണ്ട് അവർക്ക് ജാമ്യം നൽകരുതെന്നും നേരത്തെ പൊലീസ് വാദിച്ചിരുന്നു. ഈ വാദത്തെ തള്ളിയാണ് കോടതി ജാമ്യം നൽകിയത് . ഇതിനെതിരെ സെഷൻസ് കോടതിയെസമീപിക്കാനൊരുങ്ങുന്ന പോലീസ്’ പബ്ലിക്‌ പ്രോസിക്യൂട്ടർ അഡ്വ ബി പി ശശീന്ദ്രൻ മുഖേന സമർപ്പിക്കാൻ പോകുന്ന ഹർജിയിലും സമാന വാദവമാവും ഉന്നയിക്കുക. ജാമ്യം ലഭിച്ചതിന് പിന്നാലെ ഇരുവരെയും നാല് മണിക്കൂറിലധികം നേരം പൊലീസ് ചോദ്യം ചെയ്തിരുന്നു. കണ്ണൂർ ആർടിഒ […]

News

സേലത്ത് നാല്‍പ്പതു വയസ്സുകാരനെ പൊലീസ് ലാത്തികൊണ്ട് അടിച്ചുകൊന്നു

  • 23rd June 2021
  • 0 Comments

സേലത്ത് പൊലീസിന്റെ ലാത്തി ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. എടയപ്പട്ടി സ്വദേശി മുരുകന്‍ (40) ആണ് മരിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് ലാത്തി കൊണ്ട് കര്‍ഷകനായ മുരുകനെ പൊലീസ് മര്‍ദിച്ചത്. മുരുകനെ പൊതുനിരത്തില്‍ വച്ച് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സുഹൃത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ദൃശ്യങ്ങളില്‍ നിന്നും ഇയാള്‍ ബോധരഹിതനാകുന്നത് വരെ മര്‍ദിച്ചതായി വ്യക്തമാണ്. സംഭവം നടക്കുമ്പോള്‍ മറ്റ് മൂന്ന് പൊലീസുകാരും സ്ഥലത്തുണ്ടായിരുന്നു. ആന്തരിക അവയവങ്ങള്‍ക്കും പരുക്കേറ്റതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. പൊലീസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം […]

Kerala News

കെ. സുരേന്ദ്രനെതിരെ സുൽത്താൻ ബത്തേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു

  • 17th June 2021
  • 0 Comments

ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെതിരെ സുൽത്താൻ ബത്തേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്ഥാനാർത്ഥിയാകാൻ കൈക്കൂലി നൽകിയെന്ന കുറ്റം ചുമത്തിയാണ് കേസ്. കൈക്കൂലി വാങ്ങിയെന്ന കുറ്റത്തിന് സി കെ ജാനുവിനെയും കേസി പ്രതിയാക്കിയിട്ടുണ്ട്. കൽപ്പറ്റ കോടതിയുടെ നിർദ്ദേശപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പികെ നവാസിന്‍റെ പരാതിയിന്മേലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരന്‍റെ മൊഴിയെടുക്കുകയായിരിക്കും ആദ്യം ചെയ്യുക. കേസില്‍ പോലീസ് പ്രാഥമിക നടപടിക്രമങ്ങളിലേക്ക് കടന്നിട്ടേയുള്ളൂ. കേസിന്‍റെ നടപടിക്രമങ്ങളിലേക്ക് കടന്നതിന് ശേഷമാണ് അറസ്റ്റിലേക്ക് […]

Kerala

പോക്സോ കേസിലെ പ്രതി അബ്ദുൾ ഗഫൂർ 42 നെ കുന്ദമംഗലം പോലീസ് പിടികൂടി

പോക്സോ കേസിലെ പ്രതി അബ്ദുൾ ഗഫൂർ 42 നെ കുന്ദമംഗലം പോലീസ് പിടികൂടി. കുന്ദമംഗലം: കുന്ദമംഗലം ഐ ഐഎമ്മിന് സമീപംതാമസിക്കുന്ന അബ്ദുൽ ഗഫൂർ (42)നെ കുന്ദമംഗലം പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു പീഡിപ്പിച്ച കേസിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. അബ്ദുൽഗഫൂർ ഡ്രൈവറാണ് ഇയാൾ ഹൈദാരാദിൽ നിന്നും, മലപ്പുറത്ത് നിന്നും വിവാഹം കഴിച്ചിട്ടുണ്ട്. നാട് വിട്ടു പോകുന്ന പതിവുണ്ടായിരുന്നു. കൂടുതൽ വിവരങ്ങൾ പോലിസ് അന്വേഷണത്തിലൂടെ പുറത്ത് വരും. ഇയാൾ സ്ഥലം വിടാൻ ഒരുങ്ങവെയാണ് പോലീസ് എത്തിയതും പിടികൂടിയതും.

Kerala News

കൊവിഡ് പരിശോധനയുടെ പേരിൽ ജനങ്ങളോട് പൊലീസ് അപമര്യാദയായി പെരുമാറരുത് ; ഹൈക്കോടതി

കൊവിഡ് പരിശോധനയുടെ പേരിൽ ജനങ്ങളോട് പൊലീസ് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി. മാസ്ക് ധരിക്കാത്തവർക്കെതിരെ നിയമ നടപടി ആകാം, എന്നാൽ ശാരീരിക ഉപദ്രവും ഉണ്ടാക്കാനോ അപമര്യാദയായി പെരുമാറാനോ പാടില്ലെന്ന് ഡിവിഷൻ ബ‌‌ഞ്ച് വ്യക്തമാക്കി. മാസ്ക് ധരിച്ചില്ലെന്നാരോപിച്ച് എറണാകുളം മുനമ്പം പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്ന് ചൂണ്ടികാട്ടി കോഴിക്കോട് സ്വദേശിയായ കാർ ഡൈവർ വൈശാഖ് ആണ് കോടതിയെ സമീപിച്ചത്. ഏപ്രിൽ പതിനാറിന് രണ്ട് പൊലീസുകാർ മുനമ്പം സ്റ്റേഷനിൽ വെച്ച് മർദ്ദിച്ചെന്നും ഇവർക്കെതിരെ കേസ് എടുക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. സംഭവത്തിന്‍റെ നിജസ്ഥിതി അന്വേഷിച്ച് […]

ബലാത്സംഗക്കേസ് ഉൾപ്പെടെ നാൽപതിലധികം കേസിലെ പ്രതി അറസ്റ്റിൽ

  • 6th February 2021
  • 0 Comments

മെഡിക്കൽ കോളേജ്:ബലാത്സംഗക്കേസ് ഉൾപ്പെടെ 40 നാൽപതിലധികം കേസുകളിൽ ഉൾപ്പെട്ട പ്രതി മലപ്പുറം പുത്തൂർ പുതുപ്പള്ളി ശിഹാബുദ്ദീ നെ (37) പിടികൂടി കോടതിയിൽ ഹാജറാക്കി. മെഡിക്കൽ കോളേജ് സ്റ്റേഷനിൽ ഇയാൾക്കെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇയാൾ ഒളിവിൽ പോവുകയായിരുന്നു ഒളിവിൽ കഴിയുകയായിരുന്ന പ്രതി മടവൂർ ഭാഗത്തു ണ്ടെന്നറിഞ്ഞ് പോലീസ് അസിസ്റ്റൻറ് പോലീസ് കമ്മീഷണർ കെ അഷ്റഫിന് നേതൃത്വത്തിൽ എത്തി പിടികൂടുകയായിരുന്നു. കോഴിക്കോട് മലപ്പുറം പാലക്കാട് വയനാട് ജില്ലകളിലായി ഇയാൾക്കെതിരെ കേസുള്ളത്. സ്ത്രീകളെ മന്ത്രവാദവും മറ്റും നടത്തുന്ന ആളുകളുടെ […]

News

ഹരിയാനയിലും പഞ്ചാബിലും ബിജെപിക്കെതിരെ കർഷക പ്രതിഷേധം;പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു

  • 10th January 2021
  • 0 Comments

കാർഷിക നിയമങ്ങളെ അനുകൂലിച്ച് മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടാറിന്റെ നേതൃത്വത്തിൽ ഹരിയാനയിൽ നടത്താനിരുന്ന മഹാപഞ്ചായത്ത് പരിപാടിക്ക് മുന്നോടിയായി കർഷക പ്രതിഷേധം. ഹരിയാനയിലും പഞ്ചാബിലും ആണ് ബിജെപിക്കെതിരെ കർഷകരുടെ പ്രതിഷേധം.കർഷക നിയമങ്ങളെ അനുകൂലിക്കുന്ന സംഘടനകളെ കൂട്ടിച്ചേർത്ത് ബിജെപിയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. നൂറ് കണക്കിന് കര്‍ഷകര്‍ ട്രാക്ടറിൽ കയറി കിസാൻ മഹാ പഞ്ചായത്ത് വേദിയിലേക്ക് എത്തുകയായിരുന്നു. പരിപാടിക്കൊരുക്കിയ വേദിയിൽ സംഘർഷം ഉണ്ടായി. വേദി തകർത്തു. കൂടുതൽ സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് മുഖ്യമന്ത്രിയെത്തുന്നത് സുരക്ഷിതമാകില്ലെന്ന് അറിയിച്ചു. തുടർന്ന് മുഖ്യമന്ത്രിയെത്തില്ലെന്നും പരിപാടി […]

Kerala News

കെവിന്‍ വധക്കേസ് പ്രതിക്ക് ജയിലില്‍ മര്‍ദ്ദനം; മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

  • 9th January 2021
  • 0 Comments

കെവിന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന ടിറ്റു ജെറോമിന് പൂജപ്പുര ജയിലില്‍ മര്‍ദനമേറ്റ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റാന്‍ ജയില്‍ ഡിഐജി ശുപാര്‍ശ ചെയ്തു. തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ ഇത് സംബന്ധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഉദ്യോഗസ്ഥര്‍ ടിറ്റു ജെറോമിനെ മര്‍ദ്ദിച്ചുവെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ടിറ്റുവിന് മര്‍ദ്ദനമേറ്റിട്ടുണ്ടോ എന്ന കാര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷമേ വ്യക്തമാകൂ എന്നും ഡിഐജി അറിയിച്ചു. തടവുകാര്‍ക്ക് […]

error: Protected Content !!