Kerala News

പന്തളത്ത് പൊലീസിന് നേരെ ആക്രമണം,രണ്ട് പേർ അറസ്റ്റിൽ

  • 25th December 2021
  • 0 Comments

പത്തനംതിട്ട പന്തളത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം. പന്തളം മാന്തുകയിലാണ് സംഭവം.സംഭവത്തിൽ കുളനടസ്വദേശികളായ മനു, അജി, അഞ്ചൽ സ്വദേശി രാഹുൽ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. അതിര്‍ത്തി തര്‍ക്ക പരാതി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. എസ്.എ ഗോപന്‍, സിപിഒ പ്രദീഷ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരേയും പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Kerala News

തൃശൂരിൽ മഞ്ഞള്‍ ഇട്ട് ഉണക്കിയ മുള്ളന്‍പന്നി ഇറച്ചിയും ഉടുമ്പ് മാംസവുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ

  • 24th December 2021
  • 0 Comments

തൃശൂരിൽ മുള്ളൻപന്നിയുടേയും ഉടുമ്പിന്റേയും ഇറച്ചിയുമായി യുവാവ് പിടിയിൽ.പാലക്കാട് – മണ്ണുത്തി ദേശീയ പാതയില്‍ നടത്തിയ വാഹന പരിശോധനയിലാണ് കാട്ടിറച്ചിയുമായി തൊടുപുഴ സ്വദേശി ദേവസ്യ പിടിയിലായത്.മുള്ളന്‍പന്നിയുടെ മാംസം മഞ്ഞള്‍ പൊടി ഇട്ട് ഉണക്കി സൂക്ഷിച്ച നിലയിലുള്ളതും മാസങ്ങളോളം സൂക്ഷിച്ചു വക്കാന്‍ കഴിയുന്ന നിലയിലുള്ളതാണ്. കവറുകളില്‍ പൊതിഞ്ഞ് ട്രാവല്‍ ബാഗില്‍ മറ്റുള്ളവര്‍ക്ക് സംശയം നല്‍കാത്ത വിധത്തില്‍ രഹസ്യമായി കടത്തികൊണ്ടുവരികയായിരുന്നു. . എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മാംസം പിടികൂടിയത്.മാംസം മണ്ണാര്‍ക്കാടുള്ള പാലക്കയം 200 ലുള്ള എസ്‌റ്റേറ്റില്‍ നിന്നും […]

Kerala News

‘അടുത്ത മൂന്ന് ദിവസം സംസ്ഥാനം കടുത്ത ജാഗ്രതയില്‍;റാലികള്‍ക്കും മൈക്ക് അനൗണ്‍സെമെന്റുകള്‍ക്കും വിലക്ക്;നിരീക്ഷണം ശക്തമാക്കാന്‍ ഡിജിപിയുടെ സര്‍ക്കുലര്‍

  • 20th December 2021
  • 0 Comments

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം റാലികള്‍ക്കും മൈക്ക് അനൗണ്‍സെമെന്റുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി പൊലീസ്.ഡി.ജി.പിയാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കിയത്. അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍ കരുതലിന്റെ ഭാഗമായാണ് നടപടി.അവധിയില്‍ പോയിരിക്കുന്ന പൊലീസുകാരോട് ഉടന്‍ തന്നെ ഡ്യൂട്ടിയിലേക്ക് തിരിച്ചുവരാനും ഡിജിപി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.എല്ലാ ഉന്നത ഉദ്യോഗസ്ഥരും അവരുടെ ഓഫീസുകളില്‍ ഉണ്ടാകണമെന്നും ഡി.ജി.പി ആവശ്യപ്പെട്ടിട്ടുണ്ട്. ആലപ്പുഴയിൽ എസ്.ഡി.പി.ഐ പ്രവര്‍ത്തകനും ആര്‍.എസ്.എസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് അക്രമസംഭവങ്ങളുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും ഡി.ജി.പി ജാഗ്രതാ […]

Kerala News

പോലീസ് സ്റ്റേഷനിൽ സഹോദരങ്ങൾക്ക് നേരെ മർദ്ദനവും അസഭ്യവർഷവും; അതിക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന് കള്ള കേസിൽ കുടുക്കാൻ ശ്രമം

  • 19th December 2021
  • 0 Comments

നൂറനാട് സ്റ്റേഷനിലേക്ക് വിളിപ്പിച്ച സഹോദരങ്ങൾക്ക് നേരെ എസ്ഐയുടെ വക മർദ്ദനവും അസഭ്യവർഷവും. സിവിൽ തർക്കത്തെ തുടർന്ന് സ്റ്റേഷനിലെത്തിയ സഹോദരങ്ങൾക്ക് നേരെയാണ് പോലീസിന്റെ അതിക്രമം നടന്നത്. കോട്ടയം സ്വദേശികളായ ഷാൻമോൻ, സജിൻ റജീബ് എന്നിവരാണ് എസ്ഐ അരുണിനും 4 പോലീസുകാർക്കും എതിരെ പരാതിയുമായി രംഗത്തെത്തിയത്.അതിക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന് എസ്ഐയെ കയ്യേറ്റം ചെയ്തെന്ന പേരിൽ പിന്നീട് ഇവരെ കള്ളക്കേസിലും കുടുക്കി. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്ന് ബോധ്യപ്പെട്ടപ്പോൾ പിന്നീട് സംഭവം മറയ്ക്കാൻ പൊലീസുകാർ ഗൂഢാലോചന നടത്തിയതിന് തെളിവായി ഓഡിയോ സന്ദേശം ലഭിച്ചിട്ടുണ്ട്. […]

കട്ടാങ്ങലിൽ നിന്നും മാൻകൊമ്പ് പിടിച്ചെടുത്തു

  • 11th December 2021
  • 0 Comments

കട്ടാങ്ങലിൽ നിന്നും മാൻകൊമ്പ് പിടിച്ചെടുത്ത് പോലീസ്.ആർ ഇ സി കട്ടാങ്ങൽ താമരത്ത് സുമേഷിൻറെ വീട്ടിൽ നിന്നുമാണ് താമരശേരി റൈഞ്ച് ഓഫീസർ നടത്തിയ പരിശോധനയിൽ മാൻ കൊമ്പ് കണ്ടെത്തിയത്.കൂഴക്കോട് റോഡ് താമരത്ത് ബസ്റ്റോപ്പിന് സമീപമാണ് ഇയാൾ താമസിക്കുന്നത്.ഇയാൾ ഇപ്പോൾ കോയമ്പത്തൂരിലാണ് ഉള്ളത്. മാനന്തവാടിയിൽ നീലഗിരി ആട് ഫാമുമായി ബന്ധപ്പെട്ട കേസ്,അടക്കം നിരവധി കേസുകൾ ഇയാളുടേതായി നിലവിലുണ്ട്

Kerala News

മോൻസൺ കേസ്; പൊലീസ് പീഡനത്തിനെതിരായ ഹ‍ർജി തീ‍ർപ്പാക്കാനുള്ള അപേക്ഷ ഹൈക്കോടതി തളളി;തീർപ്പാക്കണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലെന്ന് കോടതി

  • 2nd December 2021
  • 0 Comments

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ മുൻ ഡ്രൈവർ നൽകി അജി പൊലീസ് പീഡനത്തിനെതിരെ നല്‍കിയ കേസ് തീര്‍പ്പാക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ ഹൈക്കോടതി വിമർശനത്തോടെ തളളി.പൊലീസുകാർക്കെതിരെ ഗുരുതരമായ ആരോപണമുയർന്ന കേസാണിതെന്നും, തീർപ്പാക്കണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു.കേസ് തീര്‍പ്പാക്കണമെന്ന് കോടതിയോട് ആ‍ജ്ഞാപിക്കാൻ ആർക്കും അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരു കേസ് തീർപ്പാക്കണമെന്ന് ആജ്ഞാപിക്കാൻ ഉദ്യോഗസ്ഥർക്ക് അനുവാദമില്ല. അതിന് ഉദ്യോഗസ്ഥനെ അനുവദിച്ചാൽ കാര്യങ്ങൾ ബുദ്ധിമുട്ടിലാകുമെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.മോൻസണിനെതിരെ മൊഴി നൽകിയതിന്റെ പേരിൽ പൊലീസ് പീഡിപ്പിക്കുന്നുവെന്ന് […]

Kerala News

പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ പരസ്യവിചാരണ;കാക്കിയുടെ അഹങ്കാരമല്ലേ?’ ഇങ്ങനെയാണോ പെരുമാറേണ്ടത്,ആഞ്ഞടിച്ച് കോടതി

  • 29th November 2021
  • 0 Comments

ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ട് വയസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ വനിതാ ഉദ്യോഗസ്ഥക്കെതിരെ എതിരെ രൂക്ഷമായി വിമർശനമിച്ച് ഹൈക്കോടതിപൊലീസുകാരി ഒരു സ്ത്രീയല്ലെന്നും എന്തിനാണ് ഇങ്ങനൊരു പിങ്ക് പൊലീസെന്നും കോടതി ചോദിച്ചു.‘കുട്ടിയുടെ കരച്ചില്‍ വേദന ഉണ്ടാക്കുന്നു. മൊബൈല്‍ ഫോണിന്റെ വില പോലും കുട്ടിയുടെ ജീവന് നല്‍കിയില്ല. ഇങ്ങനെയാണോ പെരുമാറേണ്ടത്,’ കോടതി പറഞ്ഞു.സംഭവത്തില്‍ ഡി.ജി.പിയോട് കോടതി നേരിട്ട് റിപ്പോര്‍ട്ട് തേടി. കാക്കിയിട്ടത് കൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നാട്ടുകാരുടെ കൈയില്‍ നിന്ന് അടി കിട്ടാതിരുന്നതും കുട്ടിക്ക് ജീവനുള്ള […]

Kerala News

പോലീസിനെ ആക്രമിച്ച സംഭവം ടിങ്കുവിന്റെ കൂട്ടാളികളും പിടിയിൽ

  • 19th November 2021
  • 0 Comments

കട്ടാങ്ങല്‍ ഏരിമലയില്‍ കുപ്രസിദ്ധ ക്വട്ടേഷൻ തലവനുംപിടികിട്ടാപുള്ളിയുമായ കുന്ദമംഗലം പെരിങ്ങളം സ്വദേശി ടിങ്കുവിന്റെ കൂട്ടാളികൾ പിടിയിൽ.ടിങ്കു എന്ന ഷിജു വിനെ അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ പോലീസിനു നേരെ ആക്രമണംനടത്തുകയായിരുന്നു .പാളിയിൽ വീട്ടിൽ പരതപോയിൽ രാജേഷ് ,പടിഞ്ഞാറേ തൊടികയിൽ ജയേഷ് ,പരതപോയിൽ അജയ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.രാജേഷിനെ ഇന്നലെ സംഭവസ്ഥലത്ത് വെച്ച് തന്നെ പിടികൂടിയിരുന്നു ബാക്കി രണ്ട് പേരെ ഇന്ന് പുലർച്ച വീട്ടിൽ വെച്ചുമാണ് അറസ്റ്റ് ചെയ്തത്. കേസിൽ മൊത്തം 26 പ്രതികളാണുള്ളത്കണ്ടാലറിയാവുന്ന 20 പേർക്കെതിരെയും കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ട്. […]

Kerala News

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം;പ്രതികൾ കടന്നത് തൃശൂർ ഭാഗത്തേക്കെന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നു

  • 16th November 2021
  • 0 Comments

പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത് നെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികൾ കടന്നത് തൃശൂർ ഭാഗത്തേക്കാണെന്നാണ് പൊലീസ് നിഗമനം. തിങ്കളാഴ്ച രാവിലെ 9 മണിയോടെ ഭാര്യയോടൊപ്പം ബൈക്കിൽ വരികയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.ഇന്നലെ രാത്രി പാലക്കാട് എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. എട്ടു സംഘങ്ങൾ ആയി തിരിഞ്ഞാണ് അന്വേഷണം. പ്രതികൾ സഞ്ചരിച്ച വാഹനം വാളയാർ തൃശ്ശൂർ ഹൈവേയിൽ പ്രവേശിച്ചെന്ന് വ്യക്തമായതിനാൽ ഹൈവേ കേന്ദ്രീകരിച്ച് കൂടുതൽ സിസിടിവി […]

Kerala News

തീര്‍ത്ഥാടനകാലം അഞ്ചു ഘട്ടങ്ങളായി തിരിക്കും;സന്നിധാനത്തും പമ്പയിലും നിലയ്ക്കലും കണ്‍ട്രോളര്‍മാര്‍ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തി പൊലീസ്

  • 12th November 2021
  • 0 Comments

ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തി പൊലീസ്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടനകാലം അഞ്ച് ഘട്ടമായി തിരിച്ചാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ 15 മുതല്‍ 30 വരെയുള്ള ആദ്യഘട്ടത്തില്‍ കൊല്ലം ക്രൈംബ്രാഞ്ച് എസ് പി പ്രേംകുമാര്‍ ആണ് സന്നിധാനത്തെ പൊലീസ് കണ്‍ട്രോളര്‍. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി സന്തോഷ്.കെ.വി പമ്പയിലും പാലക്കാട് ക്രൈംബ്രാഞ്ച് എസ് പി കെ സലിം നിലയ്ക്കലും പൊലീസ് കണ്‍ട്രോളര്‍മാര്‍ ആയിരിക്കുമെന്നും അനികാന്ത് അറിയിച്ചു.ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ […]

error: Protected Content !!