തൃശൂരിൽ മുള്ളൻപന്നിയുടേയും ഉടുമ്പിന്റേയും ഇറച്ചിയുമായി യുവാവ് പിടിയിൽ.പാലക്കാട് – മണ്ണുത്തി ദേശീയ പാതയില്‍ നടത്തിയ വാഹന പരിശോധനയിലാണ് കാട്ടിറച്ചിയുമായി തൊടുപുഴ സ്വദേശി ദേവസ്യ പിടിയിലായത്.മുള്ളന്‍പന്നിയുടെ മാംസം മഞ്ഞള്‍ പൊടി ഇട്ട് ഉണക്കി സൂക്ഷിച്ച നിലയിലുള്ളതും മാസങ്ങളോളം സൂക്ഷിച്ചു വക്കാന്‍ കഴിയുന്ന നിലയിലുള്ളതാണ്. കവറുകളില്‍ പൊതിഞ്ഞ് ട്രാവല്‍ ബാഗില്‍ മറ്റുള്ളവര്‍ക്ക് സംശയം നല്‍കാത്ത വിധത്തില്‍ രഹസ്യമായി കടത്തികൊണ്ടുവരികയായിരുന്നു. . എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മാംസം പിടികൂടിയത്.മാംസം മണ്ണാര്‍ക്കാടുള്ള പാലക്കയം 200 ലുള്ള എസ്‌റ്റേറ്റില്‍ നിന്നും വില്പനയ്ക്ക് കടത്തികൊണ്ടു വരുന്നതാണെന്ന് പ്രതി സമ്മതിച്ചു.
തൃശൂരിൽ മഞ്ഞള്‍ ഇട്ട് ഉണക്കിയ മുള്ളന്‍പന്നി ഇറച്ചിയും ഉടുമ്പ് മാംസവുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ

