Kerala News

ധീരജ് കൊലക്കേസ്; പ്രതികളെ കസ്റ്റഡിയിൽ വിട്ട് നൽകാൻ കോടതിയിൽ അപേക്ഷ നൽകി പോലീസ്

  • 13th January 2022
  • 0 Comments

ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജ് രാജന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നിഖിൽ പൈലിയെയും ജെറിൻ ജോജോയയും കസ്റ്റഡിയിൽ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയിൽ അപേക്ഷ നൽകി. കേസിൽ പൊലീസ് അന്വേഷണം നടക്കുന്നത് സിപിഎമ്മിൻറെ തിരക്കഥക്ക് അനുസരിച്ചാണെന്ന ആരോപണവുമായി ഇടുക്കി ഡിസിസി രംഗത്തെത്തി. സംഭവത്തിൽ ഇരു വിഭാഗം നേതാക്കളും ആരോപണ പ്രത്യാരോപണങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണ്. ധീരജിനെ കുത്തിക്കൊന്ന കേസിൽ റിമാൻറിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലിയെയും ജെറിൻ ജോജോയയും കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിനും […]

Kerala News

മാവേലി എക്സ്പ്രസിൽ സ്ലീപ്പർ ടിക്കറ്റില്ലെന്ന് ആരോപിച്ച് യാത്രക്കാനെ ബൂട്ടിട്ട് ചവിട്ടി പോലീസ്

  • 3rd January 2022
  • 0 Comments

യാത്രക്കാനെ ബൂട്ടിട്ട് ചവിട്ടി എസ് ഐ.ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തുവെന്ന കാരണം ചൂണ്ടിക്കാട്ടി മാവേലി എക്സ്പ്രസിൽ വെച്ചാണ് എഎസ്ഐ യാത്രക്കാരനെ മർദ്ദിച്ചത്. മാവേലി എക്സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെടുമ്പോഴാണ് സംഭവമുണ്ടായത്.എഎസ്ഐ പ്രമോദ് ബൂട്ടിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു.സ്ലീപ്പർ കംമ്പാർട്ട്മെന്റിലേക്ക് പരിശോധനയുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ലീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളു എന്ന് യാത്രക്കാരൻ മറുപടി നൽകി. കയ്യിലുള്ള ടിക്കറ്റ് എടുക്കാൻ പൊലീസുകാരൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാൾ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെയാണ് […]

Kerala News

വിദേശ പൗരനെ അപമാനിച്ച സംഭവം; മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ

  • 1st January 2022
  • 0 Comments

തിരുവനന്തപുരത്ത് ബെവ്‌കോയിൽ നിന്നും മദ്യവുമായി താമസ സ്ഥലത്തേക്കുപോയ വിദേശിയെ പൊലീസ് തടഞ്ഞ സംഭവത്തില്‍ ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ.കോവളം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐഷാജിയെയാണ് സസ്പെൻഡ് ചെയ്തത്. ബിവറേജസ് ഔട്ട്‌ലെറ്റില്‍നിന്ന് വാങ്ങിയ മദ്യമാണ് വിദേശിയുടെ കൈവശമുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടും വിദേശിയെ തടഞ്ഞുവെച്ചത് ഗുരുതരമായ പിഴവാണെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശത്തിലാണ് അന്വേഷിച്ച് നടപടി എടുത്തിരിക്കുന്നത്.സംഭവം വിവാദമായതോടെ മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‍പി സംഭവം അന്വേഷിക്കും സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പോലീസ് […]

Kerala News

‘പോലീസിന്റെ നടപടി ദൗര്‍ഭാഗ്യകരം’ ഇത് സര്‍ക്കാരിന്റെ നയമല്ല ഒപ്പംനിന്ന് അള്ളുവയ്ക്കരുതെന്ന് റിയാസ്

  • 1st January 2022
  • 0 Comments

കോവളത്ത് മദ്യം വാങ്ങിയ ബില്ല് കൈവശം വയ്ക്കാത്തതിനെ തുടർന്ന് വിദേശ പൗരനെ തടഞ്ഞുനിര്‍ത്തി പരിശോധിച്ച് അവഹേളിച്ചെന്ന ആക്ഷേപത്തില്‍ പോലീസിനെതിരെ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്.പോലീസിന്റെ നടപടി ദൗര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ മന്ത്രി ഇത് സര്‍ക്കാരിന്റെ നയമല്ല.ടൂറിസം രംഗത്തിന് വന്‍ തിരിച്ചടിയാകും പോലീസിന്റെ ഇത്തരത്തിലുള്ള സമീപനമെന്നും പറഞ്ഞു.സര്‍ക്കാരിനൊപ്പം നിന്ന് സര്‍ക്കാരിനെ അള്ള് വെക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ നടപടിയെടുക്കണം’ റിയാസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബെവ്‌കോ ഔട്ട്‌ലെറ്റില്‍നിന്ന് മദ്യം വാങ്ങി താമസ സ്ഥലത്തേക്കുപോകുന്ന വിനോദ സഞ്ചാരിയെ പൊലീസ് അവഹേളിച്ചത്.ബില്ല് കൈവശമില്ലാതിരുന്നതിന്റെ […]

Entertainment News

ദിലീപിനെതിരെ തുടരന്വേഷണം വേണം;നടിയെ ആക്രമിച്ച കേസിൽ പൊലീസ് വിചാരണ കോടതിയില്‍

  • 29th December 2021
  • 0 Comments

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ തുടരന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് പൊലീസ് വിചാരണ കോടതിയില്‍. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പ്രതി ദിലീപ് കണ്ടെന്നായിരുന്നു സംവിധായകൻ ബാലചന്ദ്രന്റെ വെളിപ്പെടുത്തല്‍ ഇതിന് പിന്നാലെയാണ് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയത് പ്രോസിക്യൂഷന്‍ ഇതുസംബന്ധിച്ച അപേക്ഷ വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു. ഇതോടൊപ്പം നടിയെ ആക്രമിച്ച കേസിലെ നിലവിലുള്ള വിചാരണ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ടുള്ള മറ്റൊരു അപേക്ഷയും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നാണ് ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. പുതിയ […]

Kerala News

കിഴക്കമ്പലം ആക്രമണം; പ്രതികള്‍ക്കെതിരെ വധശ്രമം അടക്കം ചുമത്തി,കിറ്റക്സിനോട് വിശദീകരണം തേടി തൊഴിൽ വകുപ്പ്

  • 27th December 2021
  • 0 Comments

കിഴക്കമ്പലത്ത് പൊലീസിന് നേരെ ഉണ്ടായ ഇതര സംസ്ഥാന തൊഴിലാളികളുടെ ആക്രമണത്തിൽ പ്രതികള്‍ക്കെതിരെ വധ ശ്രമം പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള പതിനൊന്ന് ഗുരുതര വകുപ്പുകള്‍ ചുമത്തി. കേസില്‍ ഇതിനോടകം അമ്പത് പേരെ അറസ്റ്റ് ചെയ്തു.ആകെ 156 പേരാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ളത്. കൂടുതല്‍ പേരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. രണ്ട് ദിവസത്തിനുള്ളില്‍ ഈ സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടേയും പട്ടിക തയ്യാറാക്കി അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.അക്രമത്തിന്റെ ദൃശ്യങ്ങളും നാട്ടുകാരുടെ മൊഴിയും പരിശോധിച്ച് വ്യക്തത വരുത്തിയ ശേഷമായിരിക്കും കൂടുതല്‍ അറസ്റ്റ്. ഇന്നലെ […]

Kerala News

കിഴക്കമ്പലം ആക്രമണം; ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല;സാബു ജേക്കബിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല

  • 26th December 2021
  • 0 Comments

കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ കേരളത്തില്‍ എത്തുന്ന തൊഴിലാളികളുടെ തൊഴിലുടമകള്‍ക്ക് അവരുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് കിറ്റെക്സ് എം ഡി സാബു ജേക്കബിനെതിരെ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍. സാബു ജേക്കബിന്റെ പേര് എടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. പ്രസ്താവനയുടെ പൂർണരൂപം ഇന്നലെ രാത്രി കിഴക്കമ്പലത്ത് പോലീസിന് നേരേ ഉണ്ടായ ആക്രമണത്തെ ശക്തമായി തന്നെ അപലപിക്കുന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് തൊഴിൽ ചെയ്യാൻ കേരളത്തിൽ എത്തുന്നവരെ അർഹമായ അംഗീകാരം നൽകി അതിഥി തൊഴിലാളികളായി […]

Trending

കിഴക്കമ്പലത്തെ പൊലീസിന് നേരെയുണ്ടായ ആക്രമണം യാദൃശ്ചികം മാത്രം തൊഴിലാളികള്‍ ലഹരി ഉപയോഗിച്ചിരുന്നു കിറ്റെക്‌സ് എം.ഡി സാബു ജേക്കബിന്റെ പ്രതികരണം

  • 26th December 2021
  • 0 Comments

കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസിന് നേരെ നടത്തിയ ആക്രമണ സംഭവങ്ങള്‍ യാദൃശ്ചികം മാത്രമാണെന്ന് കിറ്റെക്‌സ് എം.ഡി സാബു.ആക്രമണം നടത്തിയ തങ്ങളുടെ തൊഴിലാളികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരല്ലെന്നും ലഹരി ഉപയോഗിച്ച ശേഷം നടത്തിയ ആക്രമണമാണിതെന്നും അദ്ദേഹം പറഞ്ഞു.യാദൃശ്ചികമായ സംഭവമാണ് ഇന്നലെ രാത്രി ഉണ്ടായിട്ടുള്ളത്. നാഗലാന്‍ഡ്, മണിപ്പൂര്‍ സംസ്ഥാനക്കാരായ തൊഴിലാളികള്‍ ക്രിസ്മസിന്റെ ഭാഗമായി കരോള്‍ നടത്തിയിരുന്നു. അവരില്‍ തന്നെ കുറച്ച് ആളുകള്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. അത് നിയന്ത്രിക്കാന്‍ സെക്യൂരിറ്റി ജീവനക്കാരും പിന്നീട് സൂപ്പര്‍വൈസേഴ്‌സും ഇടപ്പെട്ടു. അവരേയും ആക്രമിച്ചു. […]

കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസിനെ ആക്രമിച്ചു;പോലീസ് ജീപ്പ് അഗ്നിക്കിരയാക്കി, 5 പേർക്ക് പരിക്ക് 150 അതിഥി തൊഴിലാളികൾ അറസ്റ്റിൽ

  • 26th December 2021
  • 0 Comments

കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികളും പൊലീസും തമ്മില്‍ സംഘര്‍ഷം. തൊഴിലാളികളുടെ ആക്രമണത്തില്‍ കുന്നത്തുനാട് സിഐ വി.ടി ഷാജന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ രണ്ട് ജീപ്പുകള്‍ അക്രമികള്‍ കത്തിച്ചു.ഇതില്‍ ഒരു ജീപ്പ് പൂര്‍ണമായും കത്തി നശിച്ചു. ജീപ്പിലുണ്ടായിരുന്ന പൊലീസുകാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.തൊഴിലാളികള്‍ നടത്തിയ കല്ലേറിലാണ് പൊലീസുകാര്‍ക്ക് പരിക്കേറ്റത്.ഇന്നലെ അര്‍ധരാത്രി 12 മണിയോടെയായിരുന്നു സംഭവം. തൊഴിലാളി ക്യാമ്പിലെ സംഘര്‍ഷ വിവരം അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് ആക്രമിക്കപ്പെട്ടത്. സംഭവ സ്ഥലത്ത് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ […]

Kerala News

കൊലയാളികളെ സംസ്ഥാനം വിടാന്‍ കേരള പൊലീസ് സഹായം നല്‍കി,ആലപ്പുഴ സംഭവത്തില്‍ പൊലീസ് ഇരുട്ടില്‍ തപ്പുന്നു വിമർശനവുമായി കെ സുരേന്ദ്രൻ

  • 25th December 2021
  • 0 Comments

ആലപ്പുഴയിലെ ബിജെപി പ്രവർത്തകൻ രണ്‍ജീത് വധക്കേസിലെ കൊലയാളികളെ സംസ്ഥാനം വിടാന്‍ കേരള പൊലീസ് സഹായം നല്‍കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പൊലീസിന്റെ അറിവോടെയാണ് എസ്ഡിപിഐയുടെ പ്രതികള്‍ കേരളം വിട്ടതെന്ന് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.ആലപ്പുഴ സംഭവത്തില്‍ പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്.‘രണ്‍ജീത് കൊല്ലപ്പെട്ട് രണ്ട് ദിവസം പൊലീസ് അനങ്ങിയില്ല. പ്രതികള്‍ക്കായി നാഷണല്‍ ഹൈവേയിലും സംസ്ഥാന ഹൈവേയിലും പരിശോധനയുണ്ടാകുമെന്ന് പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രതികള്‍ക്ക് വിവരം നല്‍കി.അതേസമയം ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാന്‍ വധക്കേസില്‍ പിടിയിലായ […]

error: Protected Content !!