Kerala News

കൊല്ലം റെയിൽവേ സ്റ്റേഷനിൽ മാധ്യമ പ്രവർത്തകന് പോലീസ് മർദ്ദനം; മുഖ്യ മന്ത്രിക്ക് പരാതി നൽകി

കൊല്ലം റെയിൽവെ സ്റ്റേഷനിൽ വച്ച് മാധ്യമ പ്രവർത്തകനെ പോലീസ് കാരണമില്ലാതെ മർദിച്ചതായി പരാതി. വർത്തമാനം പത്രത്തിന്റെ പത്രാധിപൻ ആസിഫ് അലിയെ ആണ് കൊല്ലം റെയിൽവെ സ്റ്റേഷനിലെ പോലീസുകാർ ഉപദ്രവിച്ചത്. സംഭവത്തിൽ ആസിഫ് അലി മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകി. ഔദ്യോഗിക ആവശ്യത്തിന് ശേഷം കൊല്ലത്തുനിന്ന് കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്ന ആസിഫ് അലിയെ ട്രെയിൻ കയറാനായി പോകുമ്പോൾ പോലീസുദ്യോഗസ്ഥൻ തടഞ്ഞ് വെച്ച് തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ടു. എന്തിനാണെന്ന് ചോദിച്ചതോടെ , പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയി മർദിച്ചതായും […]

Kerala News

പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ മരണങ്ങള്‍; നിര്‍ണായക വെളിപ്പെടുത്തലുമായി യുവതിയുടെ സഹോദരി, റെനീസ് പൊലീസ് കസ്റ്റഡിയില്‍

പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ രണ്ട് മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി യുവതിയുടെ സഹോദരി രംഗത്ത്. മെഡിക്കല്‍ കോളജ് ഔട്‌പോസ്റ്റിലെ സിവില്‍ പൊലീസ് ഓഫിസര്‍ ആലപ്പുഴ നവാസ് മന്‍സില്‍ റെനീസിന്റെ ഭാര്യ നെജ്ല (27), മകന്‍ ടിപ്പു സുല്‍ത്താന്‍ (5), മകള്‍ മലാല (ഒന്നര) എന്നിവരെയാണു മരിച്ചനിലയില്‍ എആര്‍ ക്യാംപിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ കണ്ടെത്തിയത്. ടിപ്പുവിനെ കഴുത്തില്‍ ഷാള്‍ മുറുക്കിയും മലാലയെ ബക്കറ്റില്‍ മുക്കിയും കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തൂങ്ങിയ നിലയിലായിരുന്നു നെജ്ലയുടെ മൃതദേഹം […]

Kerala News

പണം നല്‍കാനില്ല, മെട്രോയുടെ സുരക്ഷ ചുമതല വഹിച്ചിരുന്ന പൊലീസുകാരെ പിന്‍വലിച്ചു

കൊച്ചി മെട്രോയുടെ സുരക്ഷ ചുമതല വഹിച്ചിരുന്ന പൊലീസുകാരെ പിന്‍വലിച്ചു. സുരക്ഷ നല്‍കിയതില്‍ നല്‍കാനുള്ള തുക മെട്രോ ഇതുവരെ നല്‍കാത്തതാണ് പൊലീസിന്റെ തീരുമാനത്തിന് കാരണം. സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന 80 പൊലീസുകാരെയാണ് തിരികെ വിളിച്ചത്. നാല് വര്‍ഷം സുരക്ഷ ചുമതല വഹിച്ചുവെങ്കിലും ഇതുവരെ പൊലീസിന് കൊടുക്കാമെന്നേറ്റ തുക കൊച്ചി മെട്രോ നല്‍കാത്തതിനാലാണ് നടപടി. 35 കോടി രൂപയാണ് കൊച്ചി മെട്രോ പൊലീസിന് ലഭിക്കാനുള്ളത്. മുന്‍പ് ലോക്നാഥ് ബെഹ്‌റ പൊലീസ് മേധാവിയായിരുന്ന സമയത്താണ് പണം വാങ്ങിയുള്ള സുരക്ഷ കരാര്‍ ഉണ്ടാക്കിയത്. പൊലീസിന് […]

Kerala News

കെ റെയിൽ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവം;പൊലീസുകാരനെതിരെ അന്വേഷണം, കണ്ണൂരിലും പ്രതിഷേധം

  • 21st April 2022
  • 0 Comments

കെ റെയിൽ സമരക്കാരെ ചവിട്ടിയ പൊലീസുകാരനെതിരെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവ്. മംഗലപുരം സ്റ്റേഷനിലെ സിപിഒ ഷബീറിന് എതിരെയാണ് അന്വേഷണം. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. തിരുവനന്തപുരം റൂറല്‍ എസ്പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സമരക്കാരെ പൊലീസുകാരന്‍ ബൂട്ടിട്ട് ചവിട്ടുന്നതിന്റെ ദൃശ്യം പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. കഴക്കൂട്ടം കരിച്ചാറയിൽ സിൽവർ ലെെൻ കല്ലിടലിനായി എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞതോടെയാണ് സ്ഥലത്ത് പൊലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമുണ്ടായത്. തുടർന്ന് നടന്ന ഉന്തിനും തളളിനും ഇടയിലാണ് പ്രതിഷേധക്കാരിൽ ഒരാളെ പൊലീസുകാരൻ ചവിട്ടിയത്. […]

National News

ഉത്തർപ്രദേശിൽ ദളിത് ബാലനോട് ക്രൂരത; വിദ്യാർത്ഥിയെ കൊണ്ട് കാൽ നക്കിച്ചു

  • 19th April 2022
  • 0 Comments

ഉത്തർപ്രദേശിൽ ദളിത് ബാലനോട് ക്രൂരത. റായ്ബറേലിയിൽ ഠാക്കൂർ ജാതിയിൽ പെട്ട യുവാക്കളാണ് ദളിത് വിദ്യാർത്ഥിയെ കൊണ്ട് കാൽ നക്കിച്ചത്. ബാലനെ മർദിച്ച് കാൽ നക്കിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ മാസം പത്തിനാണ് സംഭവം നടന്നത്. കുട്ടി നിലത്ത് ചെവിയിൽ കൈ വെച്ച് ഇരിക്കുന്നതും പ്രതി മോട്ടോർ സൈക്കിളിൽ ഇരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പ്രതികളിൽ ഒരാൾ ഇരയോട് അവരുടെ ജാതിപ്പേരായ ഠാക്കൂർ എന്ന വിളിക്കാൻ ആവശ്യപ്പെടുന്നതും കാണാം. കുട്ടിയെ അധിക്ഷേപി ക്കുന്നതും നിർബന്ധിച്ച് മയക്ക് മരുന്ന് […]

National News

ഭാര്യ മട്ടൻ കറി പാചകം ചെയ്ത് നൽകിയില്ല; പോലീസിനെ വിളിച്ച യുവാവ് കസ്റ്റഡിയിൽ

  • 20th March 2022
  • 0 Comments

തെലങ്കാനയിൽ ഭാര്യ മട്ടൻ കറി പാചകം ചെയ്ത് തരാത്തതിന് പോലീസിനെ വിളിച്ച് പരാതിപ്പെട്ട യുവാവ് കസ്റ്റഡിയിൽ. ഭാര്യയ്ക്കെതിരെ 100 ൽ വിളിച്ചായിരുന്നു നവീൻ എന്ന യുവാവിന്റെ പരാതി. ആദ്യം പൊലീസ് കോൾ കാര്യമായെടുത്തില്ല. എന്നാൽ നവീൻ തുടർച്ചയായി ആറ് പ്രാവശ്യം ഇക്കാര്യം പറഞ്ഞ് വിളിച്ചതോടെ പൊലീസിന്റെ ക്ഷമ നശിച്ചു.പൊലീസ് പറയുന്നത് പ്രകാരം വെള്ളിയാഴ്ച രാത്രി വീട്ടിൽ മദ്യപിച്ചെത്തിയ നവീൻ കടയിൽ നിന്നു വാങ്ങിയ മട്ടനിറച്ചി കറി വെക്കാൻ ഭാര്യയോട് ആവശ്യപ്പെട്ടു എന്നാൽ ഭാര്യ കറി വെക്കാൻ കൂട്ടാക്കിയില്ല. […]

Kerala News

പോലീസിനെ വെല്ലുവിളച്ച ശേഷം ഒളിവിൽ കഴിഞ്ഞത് റിസോർട്ടിൽ;ഗുണ്ട പല്ലൻ ഷൈജു പിടിയിൽ

  • 7th February 2022
  • 0 Comments

കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പൊലീസ് പിടിയിൽ.വയനാട്ടിലെ റിസോട്ടിൽ നിന്നാണ് മലപ്പുറം കോട്ടക്കൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കാപ്പാ നിയമം ചുമത്തി ഇയാളെ തൃശൂർ ജില്ലയിൽ നിന്നും പുറത്താക്കിയിരുന്നു.കുപ്രസിദ്ധ ​ഗുണ്ട കോടാലി ശ്രീധരൻ്റെ കൂട്ടാളിയായിരുന്നു പല്ലൻ ഷൈജു. സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച ശേഷം പല്ലൻ ഷൈജു മുങ്ങുകയായിരുന്നു. ഒട്ടേറെ കൊലപാതക, ഹൈവേ കവർച്ച കേസുകളിലെ പ്രതിയാണ് ഇയാൾ . വീഡിയോയിലെ ഷൈജുവിന്റെ സംഭാഷണം “ഞാനിപ്പോ കടലിലാ.. നാട്ടിലല്ലേ നിൽക്കാൻ പറ്റാത്തതുള്ളൂ. കൃഷ്ണൻകോട്ട പാലം കഴിഞ്ഞാ […]

Kerala News

സിപിഎമ്മിന്റെ പോഷക സംഘടനയെപ്പോലെയാണ് സംസ്ഥാനത്തെ പോലീസ് സംവിധാനം പ്രവര്‍ത്തിക്കുന്നത്;കെ സുധാകരൻ

  • 20th January 2022
  • 0 Comments

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായി പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം- ഡിവൈഎഫ് ഐ ഗുണ്ടകള്‍ക്ക് മര്‍ദ്ദിക്കാനും കയ്യേറ്റം ചെയ്യാനും അവസരം സൃഷ്ടിച്ച പോലീസ് നടപടി കാടത്തമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കണ്ണൂരില്‍ സില്‍വര്‍ ലൈന്‍ പദ്ധതി വിശദീകരണ യോഗം നടക്കുന്ന ഹാളിന് പുറത്ത് സമാധാനപരമായി പ്രതിഷേധ മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പ്രകോപനം സൃഷ്ടിച്ച സിപിഎം-ഡിവൈഎഫ് ഐ ഗുണ്ടകളെ പോലീസ് സംരക്ഷിക്കുകയാണ്. ആക്രമണം ചിത്രീകരിച്ച ജയ്ഹിന്ദ് ചാനലിന്റെ സംഘത്തേയും സിപിഎം-ഡിവൈഎഫ് ഐ ഗുണ്ടകള്‍ കയ്യേറ്റം […]

Entertainment News

‘ചുരുളി’ക്ക് പൊലീസിന്റെ ക്ലീന്‍ചിറ്റ് ഭാഷയും സംഭാഷണവും കഥയ്ക്ക് യോജിച്ചതെന്ന് പൊലീസ്

  • 18th January 2022
  • 0 Comments

ചുരുളി’ക്ക് പൊലീസിന്റെ ക്ലീന്‍ ചിറ്റ്. നിമയിലെ സംഭാഷണങ്ങളിലോ ദൃശ്യങ്ങളില നിയമലംഘനമില്ല. ചുരുളിയിലെ ഭാഷയും സംഭാഷണവും എല്ലാം കഥാ സന്ദര്‍ഭത്തിന് യോജിച്ചത് മാത്രമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി. എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി സിനിമ കണ്ട് റിപ്പോര്‍ട്ട് ഡിജിപ്പിക്ക് സമർപ്പിച്ചു .ചുരുളി സങ്കല്പ ഗ്രാമത്തിന്റെ കഥ മാത്രം. പ്രദര്‍ശനത്തിന് മുമ്പ് തന്നെ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും പൊലീസ് പ്രത്യേക സംഘം അറിയിച്ചു. സിനിമ കണ്ട് ചിത്രത്തില്‍ നിയമപരമായ പ്രശ്നങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

Kerala News

വ്യാപകമായ ആക്രമണം തടയാന്‍ പോലീസ്ഇടപെട്ടില്ല;കെ.സുധാകന്‍ എംപി

  • 13th January 2022
  • 0 Comments

ഭരണത്തിന്റെ തണലില്‍ സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ സിപിഎമ്മിന്റെ സംഘടിതവും ആസൂത്രിതവുമായ ആക്രമണം നടന്നിട്ടും പോലീസും മുഖ്യമന്ത്രിയും മൗനിബാബയെപ്പോലെ പെരുമാറുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. വീണുകിട്ടിയ രക്തസാക്ഷിത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളെ തെരുവില്‍ കൈകാര്യം ചെയ്യാനാണ് സിപിഎമ്മിന്റെ തീരുമാനമെങ്കില്‍ കോണ്‍ഗ്രസ് അത് കൈയ്യും കെട്ടിനോക്കി നില്‍ക്കുമെന്ന് കരുതരുത്. അണികളെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഎം നേതൃത്വം തയ്യാറാകണം. കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിനും നേതാക്കള്‍ക്കും പിണറായി വിജയന്റെ പോലീസിന് സംരക്ഷണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ അത് ഭംഗിയായി നിറവേറ്റാന്‍ […]

error: Protected Content !!