Trending

അങ്കണവാടിയിൽ മൂന്നരവയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായ കേസ്; പ്രതിയുടെ അമ്മയായ ടീച്ചറെ ചോദ്യം ചെയ്യും

കൊച്ചി: അങ്കണവാടിയിൽ മൂന്നര വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യാൻ പൊലീസ്. ലൈംഗിക അതിക്രമത്തെക്കുറിച്ച് അങ്കണവാടിയിലെ ടീച്ചറായ അമ്മയ്ക്ക് അറിവ് ഉണ്ടായിരുന്നു എന്ന സംശയയെ തുടർന്നാണ് ചോദ്യം ചെയ്യാൻ തീരുമാനമായത്. കൂടാതെ ആയയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

പ്രതി എളമക്കര സ്വദേശിയായ കാശിനാഥ് (20)നിരന്തരം അങ്കണവാടിയിലേക്ക് എത്തിയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രതി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിൽ കാശിനാഥ് കുറ്റം സമ്മതിച്ചിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് സ്വകാര്യഭാഗത്ത് വേദനയുണ്ടെന്ന് കുഞ്ഞ് അമ്മയോട് പറഞ്ഞത്. തുടർന്ന് മാതാപിതാക്കള്‍ വിവരം തിരക്കിയതോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ സിഡബ്ല്യുസിയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ആലുവയിലെ സുഹൃത്തിൻ്റെ വീട്ടിൽ നിന്നാണ് പ്രതിയെ എളമക്കര പൊലീസ് പിടികൂടിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!