Kerala News

ചെങ്ങന്നൂരില്‍ പൊലീസുകാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍, ജോലിയുടെ സമ്മര്‍ദം കാരണമെന്ന് സംശയം

പൊലീസുകാരനെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍. പത്തനംതിട്ട പെരുമ്പട്ടി പോലീസ് സ്റ്റേഷനിലെ സി.പി.ഒ. അനീഷിനെയാണ് ചെങ്ങന്നൂര്‍ പ്രാവിന്‍കൂട്ടിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് ജോലി കഴിഞ്ഞ് അനീഷ് വീട്ടില്‍ മടങ്ങിയെത്തിയത്. പിന്നാലെ ജോലിയുടെ സമ്മര്‍ദത്തെക്കുറിച്ച് അമ്മയോട് പറഞ്ഞ ശേഷം ഇയാള്‍ മുകളിലത്തെ നിലയിലെ മുറിയിലേക്ക് പോയി. ഉച്ചയായിട്ടും മകനെ കാണാതായതോടെ അമ്മ തിരക്കാനായി മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് അനീഷിനെ തൂങ്ങിയ നിലയില്‍ കണ്ടത്. അമ്മയുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാര്‍ അനീഷിനെ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം […]

National News

കാണ്‍പൂര്‍ സംഘര്‍ഷം, 36 പേര്‍ അറസ്റ്റില്‍, കൂടുതല്‍ പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ്

ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സംഘര്‍ഷത്തില്‍ 36 പേര്‍ അറസ്റ്റില്‍. സംഭവത്തില്‍ മൂന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഘര്‍ഷത്തിന്റെ ദ്യശ്യങ്ങളിലുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഗുണ്ടാ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് കമ്മീഷ്ണര്‍ വിജയ് സിംഗ് മീണ പറഞ്ഞു. സംഘര്‍ഷം അസൂത്രണം ചെയ്തവരുടെ വസ്തുക്കള്‍ കണ്ടുകെട്ടുകയും പൊളിച്ചു കളയുകയും ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. മുസ്ലീം പ്രവാചകനെ ബിജെപി വക്താവ് നുപൂര്‍ ശര്‍മ അപമാനിച്ചത് ചൊല്ലിയാണ് സംഘര്‍ഷം ഉടലെടുത്തതെന്ന് പൊലീസ് പറഞ്ഞു. മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാവ് […]

Kerala News

പന്നിവേട്ടയ്ക്കിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം, കൊലകുറ്റം ചുമത്തി പൊലീസ്, രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറത്ത് പന്നിവേട്ടയ്ക്കിടെ വെടിയേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇര്‍ഷാദാണ് വെടിയേറ്റ് മരിച്ചത്. കൊല്ലപ്പെട്ട ഇര്‍ഷാദിന്റെ കൂടെ നായാട്ട് സംഘത്തില്‍ ഉണ്ടായിരുന്ന അലി അസ്‌കര്‍, സുനീഷ് എന്നവരാണ് സംഭവത്തില്‍ അറസ്റ്റിലായത്. വയറ്റില്‍ വെടിയേറ്റ നിലയില്‍ സനീഷും അക്ബര്‍ അലിയും ചേര്‍ന്ന് ഇര്‍ഷാദിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഘത്തിലുള്ളവര്‍ക്ക് ഉന്നംതെറ്റി വെടി മാറിക്കൊണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും പിടിയിലായ രണ്ടുപേര്‍ക്കുമെതിരെ ചോദ്യം ചെയ്യലിന് ശേഷം പൊലീസ് കൊലക്കുറ്റമാണ് […]

National News

അന്തര്‍സംസ്ഥാന പെണ്‍ഭ്രൂണഹത്യാ സംഘം; ഒഡിഷയില്‍ ആശാ വര്‍ക്കര്‍ അടക്കം 13 പേര്‍ പിടിയില്‍

ഒഡീഷയിലെ ബെര്‍ഹാംപുരില്‍ പെണ്‍ഭ്രൂണഹത്യാ സംഘം പൊലീസ് പിടിയിലായി. 13 അംഗ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരാള്‍ ആശാ വര്‍ക്കര്‍ ആണ്. അനധികൃത ലിംഗനിര്‍ണയവും ഗര്‍ഭച്ഛിദ്രവും നടത്തിവന്നിരുന്ന വമ്പന്‍ റാക്കറ്റാണിത്. സ്വകാര്യ ലാബുകള്‍ നടത്തുന്നവരും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ആശാ വര്‍ക്കര്‍, നഴ്സിങ് സെന്റര്‍ നടത്തുന്നവരും ക്ലിനിക്കിലെ ജോലിക്കാരുമാണ് പിടിയിലായിരിക്കുന്നത്. ലാബ് ഉടമകള്‍, ആശുപത്രി ഉടമകള്‍ എന്നിവരുടെ സഹായത്തോടെയാണ് കേന്ദ്രം പ്രവര്‍ച്ചിരുന്നതെന്ന് എസ്പി പറഞ്ഞു. അള്‍ട്രാ സൗണ്ട് സ്‌കാനിങ് നടത്തുന്ന ഉപകരണവും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. 18,200 […]

Kerala News

പോലീസിനെതിരെയുള്ള അർച്ചന കവിയുടെ ആരോപണം;ആഭ്യന്തര അന്വേഷണം നടത്തിയെന്ന് കൊച്ചി പൊലീസ് കമ്മീഷണർ,എസ്എച്ച്ഒക്കെതിരെ നടപടിയുണ്ടാകും

പൊലീസിനെതിരായ നടി അർച്ചന കവിയുടെ ആരോപണത്തിൽ ആഭ്യന്തര അന്വേഷണം നടത്തിയെന്ന് കൊച്ചി പൊലീസ് കമ്മീഷണർ.നടിയോട് മോശമായി പെരുമാറിയ പോലീസുകാരനെതിരേ വകുപ്പുതല നടപടിയെടുക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. കഴിഞ്ഞ ദിവസം രാത്രിയിൽ സ്ത്രീകൾ മാത്രം യാത്ര ചെയ്ത ഓട്ടോ തടഞ്ഞ് കൊച്ചി പൊലീസ് മോശമായി പെരുമാറി എന്നാണ് നടി ഇൻസ്റ്റാഗ്രാം കുറിപ്പിൽ ആരോപിച്ചത്. ഓട്ടോയിൽ സുഹൃത്തിനും കുടുംബത്തിനുമൊപ്പം ഫോർട്ട് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ആണ് സംഭവം. ഓട്ടോ തടഞ്ഞ് നിർത്തിയ പൊലീസ് രൂക്ഷമായ ഭാഷയിലാണ് […]

Kerala News

പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം; കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ്

പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ട് എസ്.ജയദേവ്. മുദ്രാവാക്യം വിളിച്ച കുട്ടിയുടെ മാതാപിതാക്കളെയും കേസില്‍ പ്രതി ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഫൊറന്‍സിക് തെളിവുകള്‍ ശേഖരിക്കുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു. മുദ്രാവാക്യം വിളിച്ച സമയം, സ്ഥലം എന്നിവ സംബന്ധിച്ച് വ്യക്തത വരുത്താനാണ് തെളിവുകള്‍ ശേഖരിക്കുന്നത്. വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. കുട്ടിയെ തോളിലേറ്റി നടന്ന ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ ബന്ധുവല്ലെന്നും പൊലീസ് വ്യക്തമാക്കി. ‘സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തിന് […]

Kerala News

പാലക്കാട് പൊലീസുകാര്‍ മരിച്ചത് കാട്ടുപന്നിക്ക് വെച്ച വൈദ്യുതിക്കെണിയില്‍ നിന്ന്, ഒരാള്‍ അറസ്റ്റില്‍

പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുട്ടിക്കുളങ്ങര സ്വദേശി സുരേഷാണ് അറസ്റ്റിലായത്. കാട്ടുപന്നിയെ പിടിക്കാന്‍ താന്‍ സ്ഥാപിച്ച വൈദ്യുത കെണിയില്‍ നിന്ന് ഷോക്കേറ്റാണ് പൊലീസുകാര്‍ മരിച്ചതെന്ന് സുരേഷ് സമ്മതിച്ചിട്ടുണ്ടെന്ന് പാലക്കാട് എസ് പി ആര്‍ വിശ്വനാഥ് പറഞ്ഞു. സുരേഷിനെതിരെ ബോധപൂര്‍വമായ നരഹത്യ, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മതിലിനോട് ചേര്‍ന്ന് സ്ഥാപിച്ച ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് സുരേഷ് വൈദ്യുതി കണക്ഷന്‍ നല്‍കിയത്. ശേഷം […]

Kerala News

പൊലീസുകാരുടെ മരണം; നാട്ടുകാരായ രണ്ട് പേര്‍ കസ്റ്റഡിയില്‍, മരണം പന്നിക്കെണിയില്‍ കുടുങ്ങി

പാലക്കാട് രണ്ട് പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാട്ടുകാരായ രണ്ട് പേര്‍ കസ്റ്റഡിയില്‍. കാട്ടുപന്നിക്ക് വേണ്ടി വെച്ച വൈദ്യുത കെണിയില്‍പ്പെട്ടാണ് പൊലീസുകാര്‍ മരിച്ചതെന്നാണ് ഇരുവരും പൊലീസിന് നല്‍കിയ മൊഴി. മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പില്‍ നിന്നും കാണാതായ രണ്ട് പേരെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹവില്‍ദാര്‍മാരായ അശോകന്‍, മോഹന്‍ദാസ് എന്നിവരാണ് മരിച്ചത്. തെരച്ചിലിനിടെ പൊലീസ് ക്യാമ്പിനോട് ചേര്‍ന്നുള്ള പാടത്ത് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരിച്ച രണ്ട് പേരുടേയും ശരീരത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു. ഇതുമായി […]

Kerala News

പാലക്കാട് രണ്ട് പോലീസുകാര്‍ മരിച്ച നിലയില്‍, മൃതദേഹങ്ങള്‍ കണ്ടെത്തിയത് പൊലീസ് ക്യാമ്പിനോട് ചേര്‍ന്നുള്ള പാടത്ത്

പാലക്കാട് നിന്നും കാണാതായ രണ്ട് പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടിക്കുളങ്ങര പൊലീസ് ക്യാംപിനു സമീപത്തെ വയലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഹവില്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന്‍ എന്നിവരാണ് മരിച്ചത്. ഇവരെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലായിരുന്നു. കഴിഞ്ഞദിവസം ഒരാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതായും മറ്റൊരാള്‍ അവധിയിലായിരുന്നുവെന്നും പറയുന്നു. പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങള്‍. വയലില്‍ രണ്ടു ഭാഗത്തായിട്ടാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഈ സ്ഥലങ്ങളില്‍ ഷോക്കേല്‍ക്കാനുള്ള സാദ്ധ്യത തീരെയില്ലെന്നാണ് നാട്ടുകാര്‍ ഉള്‍പ്പടെയുള്ളവര്‍ പറയുന്നത് സംഭവത്തില്‍ പോലീസും […]

Kerala News

കെ റെയില്‍ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കില്ലെന്ന് പൊലീസ്

സില്‍വര്‍ലൈന്‍ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കില്ലെന്ന് പൊലീസ്. കേസ് നടപടികള്‍ അവസാനിപ്പിക്കണമെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കണമെന്ന നിലപാടിലാണ് പൊലീസ്. എന്നാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാവില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. കെ റെയില്‍ വിരുദ്ധ സമരങ്ങളുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി എഴുന്നൂറിലേറെ പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കല്ലിട്ടുള്ള സര്‍വേ തടഞ്ഞിടത്തെല്ലാം പൊലീസ് കേസെടുത്തിരുന്നു. വിവിധ ജില്ലകളിലായി 280ലേറെ കേസുകളാണുള്ളത്. ഏറ്റവും കൂടുതലുള്ളത് കോട്ടയത്താണ്- 38 കേസ്. കണ്ണൂരില്‍ 17 കേസും കോഴിക്കോട് 14 കേസും കൊല്ലത്ത് 10 കേസും […]

error: Protected Content !!