Kerala News

മതപരമായ ചടങ്ങുകളില്‍ ഇനി മുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കരുതെന്ന് പൊലീസ് അസോസിയേഷന്‍

  • 23rd July 2022
  • 0 Comments

മതപരമായ ചടങ്ങുകളില്‍ ഇനി മുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കരുതെന്ന് പൊലീസ് അസോസിയേഷന്‍. ചില സ്റ്റേഷനുകളുടെയും ക്യാമ്പുകളുടെയും ഭാഗമായി ആരാധാനലയങ്ങള്‍ മാറുന്നു. ഇവിടേക്ക് പൊലീസുകാരെ ജാതി തിരിച്ച് വിന്യസിക്കരുതെന്നാണ് അസോസിയേഷന്റെ പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. ആരാധനാലയങ്ങള്‍ പൊലീസ് സ്റ്റേഷനുകളുടേയും പൊലീസ് ക്യാമ്പുകളുടേയും ഭാഗമാകുന്നതും, ഇത്തരം ആരാധനാലയങ്ങളുടെ സുരക്ഷയ്ക്ക് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതും ശരിയല്ല. പൊലീസുകാരില്‍ നിന്നും മടചടങ്ങുകള്‍ക്കായുള്ള നിര്‍ബന്ധിത പണപ്പിരിവ് അവസാനിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. പൊലീസ് ഉദ്യോഗസ്ഥരെ മതാടിസ്ഥാനത്തില്‍ പ്രത്യേക ഡ്യൂട്ടികള്‍ക്ക് നിയോഗിക്കപ്പെടുന്നത് മതനിരപേക്ഷതയില്‍ അടിയുറച്ച് സേവനം നടത്തേണ്ട സേന […]

Kerala News

വിമാനത്തിലെ പ്രതിഷേധം; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശബരീനാഥിന് പോലീസ് നോട്ടീസ്

  • 18th July 2022
  • 0 Comments

വിമാനയാത്രയ്ക്കിടെ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനുമായ കെ.എസ്.ശബരീനാഥനെ പൊലീസ് ചോദ്യം ചെയ്യും. ഗൂഢാലോചന അന്വേഷിക്കുന്നതിന്റെ ഭാഗമായി ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് ശബരീനാഥന് നോട്ടീസ് നല്‍കിയിരിക്കുന്നത്. നാളെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ കെ.എസ്.ശബരീനാഥന് നോട്ടിസ് നല്‍കി. വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിനു നിര്‍ദേശം നല്‍കിയത് കെ.എസ്.ശബരീനാഥനാണെന്ന് വിവരം ലഭിച്ചെന്ന് പൊലീസ് പറയുന്നു. മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് വിമാനത്തില്‍ വരുന്നുണ്ടെന്ന് യൂത്ത് […]

Kerala News

മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച ദേശീയപതാകയെ സല്യൂട്ട് ചെയ്ത് എടുത്തുമാറ്റി പൊലീസ് ഉദ്യോഗസ്ഥന്‍

  • 13th July 2022
  • 0 Comments

ഇരുമ്പനം കടത്തുകടവു റോഡില്‍ മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ദേശീയ പതാകയ്ക്ക് സല്യൂട്ട് അടിച്ച് ആദരവ് നല്‍കിയ സിവില്‍ പോലീസ് ഓഫീസറുടെ ദൃശ്യങ്ങള്‍ വൈറല്‍. തൃപ്പൂണിത്തുറ ഹില്‍സ് പാലസ് പോലീസ് സ്റ്റേഷനിലെ ടി.കെ. അമല്‍ എന്ന പോലീസുകാരനാണ് തന്റെ പ്രവൃത്തിയിലൂടെ നാടിന് മാതൃകയായത്. ചൊവ്വാഴ്ച രാവിലെയോടെയാണ് ഇരുമ്പനം കടത്തുകടവു റോഡില്‍ രണ്ടു ലോഡ് വരുന്ന മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കോസ്റ്റ്ഗാര്‍ഡിന്റെ പതാകയും ലൈഫ് ജാക്കറ്റ്, റെയിന്‍കോട്ട് തുടങ്ങിയവയോടൊപ്പമാണ് ദേശീയ പതാകയും കണ്ടെത്തിയത്. അമല്‍ വാഹനത്തില്‍നിന്ന് […]

National News

‘സംഭാവന ദുരുപയോഗം ചെയ്തു’; മേധാ പട്കര്‍ക്കും മറ്റു 11 പേര്‍ക്കും എതിരേ കേസെടുത്ത് പോലീസ്

  • 11th July 2022
  • 0 Comments

സംഭാവനയായി ലഭിച്ച തുക ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്ന പരാതിയില്‍ സാമൂഹിക പ്രവര്‍ത്തക മേധാ പട്കറിനെതിരെ പൊലീസ് കേസ്. മേധാ പട്കറും മറ്റു 11 പേരും ചേര്‍ന്ന് ഗോത്ര വിഭാഗം കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനെന്ന പേരില്‍ ശേഖരിച്ച തുക തിരിമറി നടത്തിയെന്നാണ് കേസ്. സാമൂഹ്യപ്രവര്‍ത്തക മേധാ പട്കര്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ പൊലീസ് കേസ്. പ്രീതം രാജ് ബഡോലെ എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. മധ്യപ്രദേശിലെ ബര്‍വാനി ജില്ലയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും ആദിവാസി കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം […]

Kerala News

അടുക്കളയിൽ നിന്നും പലക വെച്ച് പുറത്തുച്ചാടി;യുവാവിനെ പൊലീസ് സ്റ്റേഷനിൽ മുന്നിൽ കൊന്ന് തള്ളിയ കേസിലെ പ്രതി ജയിൽ ചാടി

കോട്ടയത്ത് കൊലക്കേസ് പ്രതി ജയില്‍ചാടി.യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ച കേസിലെ അഞ്ചാംപ്രതി ബിനുമോനാണ് ജയിലില്‍നിന്ന് രക്ഷപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഇയാള്‍ക്കായി പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്.ജയിൽ അടുക്കളയിൽ നിന്നും പലക വച്ചാണ് ഇയാൾ ചാടി രക്ഷപ്പെട്ടത്. പ്രധാന കവാടത്തിനോടുള്ള തൊട്ടാണ് അടുക്കള. മതിൽ ചാടി റോഡിലെത്തിയ ഇയാൾ ഇവിടെ നിന്നും കെകെ റോഡിലേക്ക് പോയെന്നാണ് പൊലീസിൻ്റെ അനുമാനം.മറ്റു കേസുകളിലൊന്നും ഉള്‍പ്പെട്ടിട്ടില്ലാത്തതിനാലും ജയിലില്‍ ശാന്തസ്വഭാവക്കാരനായതിനാലുമാണ് ഇയാള്‍ക്ക് ജയിലിലെ അടുക്കളയിൽ ജോളി നൽകിയിരുന്നത്.ജയിലില്‍നിന്ന് രക്ഷപ്പെട്ട പ്രതി […]

Kerala News

സിപിഐ എം പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യം; പോലീസ് കേസെടുത്തു

  • 16th June 2022
  • 0 Comments

കോഴിക്കോട് തിക്കോടിയില്‍ കഴിഞ്ഞ ദിവസം കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പയ്യോളി പോലീസ് കേസെടുത്തു. കോണ്‍ഗ്രസ് തിക്കോടി മണ്ഡലം പ്രസിഡന്റ് രാജീവന്‍ മാസ്റ്ററുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. എഫ്‌ഐആറില്‍ ആരുടെയും പേര് പരാമര്‍ശിക്കുന്നില്ല. 143 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കലാപ ആഹ്വാനം, ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമം, അന്യാമായി സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പയ്യോളി പൊലീസ് അറിയിച്ചു. എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും […]

Kerala News

സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയും ജനങ്ങളെ ചോരയില്‍ മുക്കിയും വിവാദങ്ങളില്‍ നിന്നു രക്ഷപ്പെടാമെന്ന് കരുതേണ്ടെന്ന് ഉമ്മന്‍ ചാണ്ടി

  • 14th June 2022
  • 0 Comments

സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയും ജനങ്ങളെ ചോരയില്‍ മുക്കിയും വിവാദങ്ങളില്‍ നിന്നു രക്ഷപ്പെടാമെന്ന് കരുതേണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാര്‍ട്ടിയും പൊലീസും ചേര്‍ന്ന് ക്രമസമാധാനനില തകര്‍ത്തെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷനേതാവിന്റെ വീടും കെപിസിസി ഓഫീസും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ഓഫീസുകള്‍ സംസ്ഥാനത്തുടനീളം അടിച്ചു തകര്‍ക്കുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസും പാര്‍ട്ടിക്കാരും ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്യുന്ന അരാജകത്വത്തിലേക്ക് കേരളം കൂപ്പുകുത്തിയെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടികാട്ടി. എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി […]

Kerala News

ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യംചെയ്യാന്‍ അന്വേഷണസംഘം; നാളെ നോട്ടീസ് നല്‍കും

  • 12th June 2022
  • 0 Comments

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പുറത്തുവിട്ട ശബ്ദ സന്ദേശവുമായി ബന്ധപ്പെട്ട് ഷാജ് കിരണെയും ഇബ്രാഹിമിനെയും ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം. നാളെ ഇവര്‍ക്ക് നോട്ടീസ് നല്‍കും. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന് ഷാജ് കിരണ്‍ ശനിയാഴ്ച പരാതി നല്‍കിയിരുന്നു. ഗൂഢാലോചനയില്‍ തങ്ങളെയും ഉള്‍പ്പെടുത്താന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. സ്വപ്ന പുറത്തു വിട്ട ശബ്ദരേഖ ആധികാരികമാണോ എന്ന് പരിശോധിക്കണമെന്നും ഷാജ് കിരണ്‍ ആവശ്യപ്പെട്ടു. സ്വപ്നയ്ക്ക് ഒപ്പം ഏറെക്കാലമായി ഉണ്ടായിരുന്നവരാണ് ഷാജ് കിരണും ഇബ്രാഹിമും. അതുകൊണ്ടുതന്നെ […]

Local News

കക്കൂസ് മാലിന്യം പുഴയോരത്ത് തള്ളിയ സംഭവം; ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥലം സന്ദര്‍ശിച്ചു, അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ പോലീസ്

  • 10th June 2022
  • 0 Comments

കരീറ്റിപ്പറമ്പ് ഡിവിഷന്‍ പതിനൊന്നില്‍ കൊളമ്പലത്ത് പുഴയോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിലും റോഡിലുമായി കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ പോലീസ്. ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. സമീപത്തുള്ള വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനാണ് പോലീസ് ശ്രമം. സംഭവത്തില്‍ പോലീസിലും ഹെല്‍ത്ത് വിഭാഗത്തിലും പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ സാമൂഹിക സംഘടനകള്‍ പ്രതികരിച്ചിരുന്നു. മാലിന്യ തള്ളിയവര്‍ക്കെതിരെ മാതൃകപരമായ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Kerala News

മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം, പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു

മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. സമരക്കാര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. അന്യായമായി കേസെടുക്കുന്നെന്ന് ആരോപിച്ചാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രതിഷേധ മാര്‍ച്ച്. ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ സംഘര്‍ഷഭരിതമായ സ്ഥിതിയായി. ഇവിടെ പൂര്‍ണമായും ഗതാഗതം സ്തംഭിച്ചു. പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കുപ്പിയെറിഞ്ഞു. ആയിരത്തോളം പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. ഇവര്‍ മുദ്രാവാക്യം വിളിച്ച് ക്ലിഫ് ഹൗസിനടുത്തേക്ക് നീങ്ങുകയും, ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് ചാടിമറിഞ്ഞ് […]

error: Protected Content !!