Kerala News

ഇടുക്കിയില്‍ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി പോലീസുകാരന്‍ പിടിയില്‍

  • 20th August 2022
  • 0 Comments

നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി പോലീസുകാരന്‍ പിടിയില്‍. ഇടുക്കി എആര്‍ ക്യാമ്പിലെ സിപിഒ ഷാനവാസ് എംജെ ആണ് പിടിയിലായത്. പോലീസുകാരനില്‍ നിന്ന് മയക്കുമരുന്ന് കൈപ്പറ്റാനെത്തിയ ഷംനാസ് ഷാജി എന്നയാളും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍ നിന്ന് 3.4 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. രാവിലെ 11.30 ഓടെ തൊടുപുഴക്ക് സമീപം മുതലക്കോടത്ത് വച്ചാണ് ഇരുവരെയും പിടികൂടിയത്. പോലീസുകാര്‍ക്കിടയില്‍ വ്യാപകമായി എംഡിഎംഎയും കഞ്ചാവും വിതരണം ചെയ്യുന്നുണ്ടെന്ന വിവരം കഴിഞ്ഞ ദിവസമാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നത്. ഇതേതുടര്‍ന്ന് ചില […]

Kerala News

മന്ത്രി പി രാജീവിന്റെ റൂട്ട് മാറ്റൽ;പൊലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

  • 20th August 2022
  • 0 Comments

മന്ത്രി പി രാജീവിന്‍റെ റൂട്ട് മാറ്റിയെന്ന പേരില്‍ സസ്പെന്‍ഡ് ചെയ്ത പൊലീസുകാരെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. കൺട്രോൾ റൂംഎസ് ഐ സാബു രാജൻ, സിവിൽ പൊലീസ് ഓഫീസർ സുനിൽ എന്നിവരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. തിരുവനന്തപുരം സിറ്റി ഗ്രേഡ് എസ്ഐ സാബുരാജന്‍, സിപിഒ സുനില്‍ എന്നിവര്‍ക്കെതിരായ നടപടിയാണ് പിന്‍വലിച്ചത്. സസ്പെന്‍ഷന്‍ അനാവശ്യമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പൊലീസ് സംഘടനകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതിപ്പെട്ടതോടെയാണ് നടപടി.തിരക്കും കുഴികളുമുള്ള വഴിക്ക് പകരം നല്ല വഴിയെ കൊണ്ടുപോയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിരുന്നു. […]

Kerala News

ഷാജഹാന്‍ വധം: പാര്‍ട്ടിയില്‍ ഷാജഹാന്റെ വളര്‍ച്ച പ്രതികള്‍ക്ക് പിടിച്ചില്ല, നവീന്‍ കെട്ടിയ രാഖി പൊട്ടിച്ചത് വിരോധത്തിന് കാരണമായി

  • 18th August 2022
  • 0 Comments

രാഖി കെട്ടിയത് ചോദ്യം ചെയ്തതാണ് കൊല്ലപ്പെട്ട സി.പി.എം മരുതറോഡ് ലോക്കല്‍ കമ്മിറ്റിയംഗം ഷാജഹാനും പ്രതി നവീനും തമ്മില്‍ വിരോധത്തിന് ഇടയാക്കിയതെന്ന് വിശദീകരിച്ച് പൊലീസ്. ‘പ്രതികള്‍ക്ക് ഷാജഹാനോട് വൈര്യാഗം ഉണ്ടായിരുന്നു. കൊലപാതകം നടന് ദിവസം നവീന്‍ രാഖി കെട്ടിയത് ഷാജഹാന്‍ ചോദ്യം ചെയ്തു. രാഖി പൊട്ടിച്ചത് വിരോധം കൂട്ടി’ -എസ്.പി പറഞ്ഞു. കൂടാതെ, പാര്‍ട്ടിയില്‍ ഷാജഹാനുണ്ടായ വളര്‍ച്ചയും പ്രാദേശിക തര്‍ക്കങ്ങളെ തുടര്‍ന്ന് പെട്ടെന്നുള്ള പ്രകോപനങ്ങളും കൊലയ്ക്ക് കാരണമായി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത നവീന്‍, അനീഷ്, ശബരീഷ്, സുജീഷ് എന്നിവരുടെ […]

Kerala News

കൊച്ചി ഫ്ളാറ്റിലെ കൊലപാതകം; അര്‍ഷാദിന്റെ ഫോണ്‍ സ്വിച്ച് ഓഫായത് തേഞ്ഞിപ്പലത്ത്, തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്

  • 17th August 2022
  • 0 Comments

കൊച്ചിയില്‍ ഫ്ളാറ്റിനുള്ളില്‍ യുവാവിന്റെ മൃതദേഹം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ കാണാതായ കോഴിക്കോട് പയ്യോളി സ്വദേശി അര്‍ഷാദിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. മലപ്പുറം വണ്ടൂര്‍ അമ്പലപ്പടി പുത്തന്‍പുര വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ സജീവ് കൃഷ്ണ(22)ന്റെ മൃതദേഹമാണ് പ്ലാസ്റ്റിക് കവറിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ് ഒളിപ്പിച്ച നിലയില്‍ ഫ്‌ലാറ്റില്‍ കണ്ടെത്തിയത്. ഇന്‍ഫോപാര്‍ക്കിനു സമീപം ഇടച്ചിറ വല്യാട്ട് അമ്പലത്തിനടുത്ത ഒക്‌സോണിയ ഫ്ലാറ്റിലെ 16-ാം നിലയിലാണ് സംഭവം. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. കഴുത്തിലും നെഞ്ചിലും വെട്ടേറ്റിട്ടുണ്ട്. തലയിലും ദേഹത്താകമാനവും […]

Kerala News

ആംബുലന്‍സില്‍ ഓക്സിജന്‍ കിട്ടാതെ രോഗി മരിച്ചെന്ന പരാതി; പോലീസ് കേസെടുത്തു, ആരോഗ്യ മന്ത്രി റിപ്പോര്‍ട്ട് തേടി

  • 15th August 2022
  • 0 Comments

ഓക്സിജന്‍ കിട്ടാതെ രോഗി മരിച്ചെന്ന പരാതിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ട ഡിഎംഒയോട് റിപ്പോര്‍ട്ട് തേടി. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം, വെണ്‍പാല സ്വദേശി രാജനാ(67)ണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. രാജന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. തിരുവല്ല പുളിക്കീഴ് പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പുളിക്കീഴ് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. പനിയെ തുടര്‍ന്ന് […]

Kerala News

കോഴിക്കോട് പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • 14th August 2022
  • 0 Comments

പൊലീസുകാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് എലത്തൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ബാജുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 47 വയസായിരുന്നു. ഉള്ളിയേരിയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കിടപ്പുമുറിയ്ക്കുള്ളിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ബാജുവിനെ ബന്ധുക്കള്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ബാജുവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. […]

National News

യൂണിഫോമില്‍ റാംപ് വാക് നടത്തി; സ്‌റ്റേഷനിലറിഞ്ഞു, സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത അഞ്ച് പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം

  • 5th August 2022
  • 0 Comments

സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത പൊലീസുകാര്‍ക്കെതിരെ നടപടി. തമിഴ്‌നാട്ടില്‍ സ്‌പെഷല്‍ അസിസ്റ്റന്‍ഡ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ അഞ്ചു പൊലീസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റി. നാഗപട്ടണം എസ്പിയാണ് ഉത്തരവ് കൈമാറിയത്. സൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത് റാംപ് വോക്ക് ചെയ്തുവെന്നാണ് കണ്ടെത്തല്‍. മയിലാടുതുറൈ ജില്ലയിലെ സെമ്പനാര്‍കോവിലില്‍ ഒരു സ്വകാര്യ സ്ഥാപനമാണ് സൗന്ദര്യ മത്സരം നടത്തിയത്. നടി യാഷിക ആനന്ദായിരുന്നു മത്സരത്തിന്റെ ഉദ്ഘാടക. പല പ്രായത്തിലുള്ളവര്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. ഇതിനിടെ പരിപാടിയുടെ സംഘാടകര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് മത്സരത്തില്‍ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. പിന്നാലെ എസ് ഐ സുബ്രഹ്‌മണ്യന്‍, […]

Kerala News

പൊലീസിനെ പ്രദര്‍ശന വസ്തുവാക്കരുത്; കണ്ണൂരില്‍ വിവാഹത്തിന് കാവലിന് 4 പൊലീസുകാര്‍, പൊലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

  • 1st August 2022
  • 0 Comments

വിവാഹ സല്‍ക്കാരത്തിന് പൊലീസ് ഉദ്യോഗസ്ഥരെ വാടകയ്ക്ക് നല്‍കിയതിനെതിരെ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍. കണ്ണൂര്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ടാണ് പാനൂരില്‍ നടന്ന കല്യാണത്തിന് നാല് പൊലീസുകാരെ വിട്ട് നല്‍കിയത്. സംഭവത്തില്‍ പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പൊലീസ് അസോസിയേഷന്‍ പരാതി നല്‍കി. പൊലീസിനെ പ്രദര്‍ശന വസ്തുവാക്കരുത് എന്ന് ഓഫീസേഴ്‌സ് അസോസിയേഷന്‍ പരാതിയില്‍ പറഞ്ഞു. ആഡംബര കല്യാണത്തിനോ കുട്ടിയുടെ നൂലുകെട്ടിനോ ഉപയോഗിക്കേണ്ടവരല്ല പൊലീസെന്ന് ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു പ്രതികരിച്ചു. വ്യക്തികളുടെ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുന്ന വിഐപി, അയാളെ സംബന്ധിച്ച് […]

Entertainment News

നഗ്ന ഫോട്ടോഷൂട്ട്; സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തി; രണ്‍വീറിനെതിരെ കേസെടുത്ത് പൊലീസ്

  • 26th July 2022
  • 0 Comments

കുറച്ച് നാളുകള്‍ക്ക് മുമ്പ് പുറത്തുവന്ന ബോളിവുഡ് താരം രണ്‍വീര്‍സിംഗിന്റെ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. നടന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടിനെ പ്രശംസിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്തത്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പേപ്പര്‍ മാഗസിനുവേണ്ടിയാണ് പൂര്‍ണ നഗ്നനായാണ് താരം പോസ് ചെയ്തത്. ബോളിവുഡിലെ അവസാനത്തെ സൂപ്പര്‍സ്റ്റാര്‍ എന്ന അടിക്കുറിപ്പോടുകൂടിയായിരുന്നു മാസിക താരത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്. ഇപ്പോഴിതാ രണ്‍വീറിനെതിരെ മുംബൈ പൊലീസ് കേസെടുത്തിരിക്കുകയാണ്. സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്നാണ് ആരോപണം. സ്വന്തം നഗ്‌ന ചിത്രങ്ങളിലൂടെ അവരെ […]

Kerala News

പൊലീസുകാര്‍ വീടിന്റെ മതിലില്‍ മൂത്രമൊഴിച്ചു, ചോദ്യം ചെയ്ത വീട്ടുടമയ്ക്ക് മര്‍ദനം, പരാതി

  • 24th July 2022
  • 0 Comments

വീടിനു സമീപം മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ പൊലീസുകാര്‍ മര്‍ദ്ദിച്ചതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ കിളിമാനൂര്‍ ബെവ്കോ ഔട്ട്ലെറ്റിന് സമീപമാണ് സംഭവം. കിളിമാനൂര്‍ ഇരട്ടച്ചിറ റീനാ ഭവനില്‍ രജീഷ് നല്‍കിയ പരാതിയില്‍ കിളിമാനൂര്‍ പൊലീസ് കേസെടുത്തു. കിളിമാനൂര്‍ സ്വദേശി രജീഷിനെയാണ് മൂന്നു പൊലീസുകാര്‍ ചേര്‍ന്ന് ആക്രമിച്ചത്. പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായി ആറ്റിങ്ങലിലേക്ക് പോകും വഴിയാണ് യൂണിഫോമില്‍ അല്ലാതിരുന്ന പൊലീസുകാര്‍ രജീഷിന്റെ വീടിന് സമീപമുള്ള ബിവറേജസ് ഔട്ലെറ്റില്‍ എത്തിയത്. രജീഷിന്റെ വീടിനു സമീപം വാഹനം […]

error: Protected Content !!