Kerala News

കളി കഴിഞ്ഞ് വരവേ ബൈക്കില്‍ യുവാക്കളുടെ സോപ്പ് തേച്ചുകുളി;കേസെടുത്ത് പോലീസ്,പിഴ ഈടാക്കി

  • 5th November 2022
  • 0 Comments

കൊല്ലം ശാസ്താംകോട്ടയില്‍ ബൈക്കില്‍ സഞ്ചരിച്ച് തേച്ചുകുളിച്ച യുവാക്കള്‍ പൊലീസ് പിടിയില്‍. സിനിമാപ്പറമ്പ് സ്വദേശികളായ അജ്മല്‍, ബാദുഷ എന്നിവര്‍ക്കെതിരെ ഗതാഗത നിയമം ലംഘിച്ചതിന് പോലീസ് കേസെടുത്തു. നാലു ദിവസം മുമ്പാണ് സംഭവം നടന്നത്.കനത്തമഴയ്ക്കിടെ യുവാക്കള്‍ ബൈക്കില്‍ സഞ്ചരിച്ചക്കവെയാണ് മഴനനനഞ്ഞ് സോപ്പുതേച്ച് കുളിക്കുന്നത്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. അര്‍ധനഗ്നരായി സോപ്പുതേച്ച് കുളിക്കുന്നത് വൈറലായ വീഡിയോയില്‍ കാണാം. അപകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ചതിനാണ് പിഴ ഈടാക്കിയതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, മൈതാനത്തുനിന്ന് കളി കഴിഞ്ഞുവരുന്നതിനിടെ കനത്ത മഴയായിരുന്നു. […]

National News

ഹൈക്കോടതി ജഡ്ജിയോട് വീടെവിടെയെന്നും എങ്ങോട്ടാണ് പോകേണ്ടതെന്നും ചോദിച്ചു;പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

  • 29th October 2022
  • 0 Comments

അലഹബാദ് ഹൈക്കോടതി ജഡ്ജിയോട് വീടെവിടെയെന്നും എങ്ങോട്ടാണ് പോകേണ്ടതെന്നും അന്വേഷിച്ച മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍.അംബേദ്കര്‍ നഗര്‍ ജില്ലയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ജസ്റ്റിസ് പ്രകാശ് സിങ്ങിന്‍റെ എസ്‌കോര്‍ട്ട് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഫോണില്‍ നേരിട്ട് വിളിച്ച് ജഡ്ജിയുടെ വീട് എവിടെയാണെന്നും എവിടേയ്ക്ക് ആണ് പോകേണ്ടതെന്നും ചോദിച്ചതിനാണ് മൂന്നു പേരെയും സസ്‌പെന്‍ഡ് ചെയ്തത്,അംബേദ്കർ നഗർ പൊലീസ് സൂപ്രണ്ട് യാദവാണ് സസ്പെന്‍ഡ് ചെയ്തത്. പൊലീസുകാര്‍ ഗുരുതരമായ കുറ്റമാണ് ചെയ്തതെന്നും ഉത്തരവില്‍ പറയുന്നു.കോണ്‍സ്റ്റബിള്‍മാരായ റിഷഭ് രാജ് യാദവ്,അയൂബ് വാലി,എസ്.ഐ തേജ് ബഹാദൂര്‍ […]

Kerala News

ബാലുശേരിയിൽ മോഷണക്കുറ്റം ആരോപിച്ച് സ്കൂൾ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം;കേസ്

  • 27th September 2022
  • 0 Comments

ബാലുശ്ശേരിയിൽ മോഷണക്കുറ്റം ആരോപിച്ച് സ്കൂൾ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. ബാലുശ്ശേരി കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്.സ്‌കൂള്‍ ക്യാന്റീനില്‍ വച്ചായിരുന്നു തന്നെ മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ഥി പറഞ്ഞു.സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ ബാലുശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തിങ്കളാഴ്ച രാവിലെ സ്‌കൂളിലെ കാന്റീനില്‍ വെച്ചാണ് സംഭവം നടന്നത്.സ്കൂളിലെ അധ്യാപക രക്ഷാകർതൃ സമിതി അംഗമായ സജി എന്നയാളാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. തന്നെ കഴുത്തിൽ കുത്തിപ്പിടിച്ചുവെന്നും വലിച്ചിഴച്ചുവെന്നും മർദ്ദനമേറ്റ കുട്ടി മൊഴി നൽകിയിട്ടുണ്ട്.സംഭവത്തില്‍ സജിക്കെതിരെ […]

Kerala News

പോലീസിന്റെ ഭാഗത്ത് നിന്ന് അസാധാരണമായ നടപടികൾ;പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ്,വിമർശനം

  • 18th September 2022
  • 0 Comments

മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച കേസിൽ സിറ്റി പൊലീസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്. സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമായാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനാണ് വിമര്‍ശനം ഉന്നയിച്ചത്.സര്‍ക്കാരിനെ പൊതുസമൂഹത്തില്‍ കരിതേച്ച് കാണിക്കാന്‍ കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നു. കേസില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് അസാധാരണ നടപടിയാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടക്കുന്നു. കേസില്‍ പ്രതികളായ പ്രവര്‍ത്തകരുടെ കുടുംബങ്ങളെ വേട്ടയാടുന്നു. സ്ത്രീകളെയും കുട്ടികളെയും പൊലീസ് വേട്ടയാടുന്നു. തീവ്രവാദ […]

News

പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍; നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • 1st September 2022
  • 0 Comments

രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് നെടുമ്പാശേരിയില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി വിമാനത്താവള പരിസരത്തെ പൊതുയോഗത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. കൊച്ചി മെട്രോ പുതിയ പാതയുടെ ഉദ്ഘാടനമടക്കം വിവിധ പരിപാടികളില്‍ പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും. വൈകിട്ട് 4.25 നെടുമ്പാശേരിയില്‍ എത്തുന്ന പ്രധാമന്ത്രി 4.30ന് അവിടെ ബിജിപി പൊതുയോഗത്തില്‍ പങ്കെടുത്തും. തുടര്‍ന്ന് കാലടി ശൃംഗേരി മഠം സന്ദര്‍ശിക്കും. വൈകിട്ട് 6 മണിയ്ക്ക് സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കൊച്ചി മെട്രോ […]

Trending

പെരിന്തൽമണ്ണ പോലീസ് നടത്തിയ പരിശോധനയിൽ കുഴൽപ്പണം പിടികൂടി

  • 30th August 2022
  • 0 Comments

പെരിന്തൽമണ്ണ പോലീസ് നടത്തിയ പരിശോധനയിൽ കുഴൽപ്പണം പിടികൂടി മലപ്പുറംപോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ പരിധിയിൽ പെരിന്തൽമണ്ണ എസ് എച്ച് ഒ യും സംഘവും നടത്തിയ വാഹന പരിശോധനയിൽ KL-44-B-2223 ഇന്നോവ കാറിൽ നിന്നാണ് കുഴൽ പണം കണ്ടെത്തിയത്.വാഹനത്തിന്റെ ഫ്രന്റ് സീറ്റിന്റെ ഫൂട്ട് ഭാഗത്തു നിലത്ത് മാറ്റ് കൊണ്ട് മറച്ച നിലയിലും ബാക്ക് സീറ്റിന്റെ ഫൂട്ട് ഭാഗത്തു ഒരു മാറ്റ് കൊണ്ട് മറച്ച നിലയിലും സൂക്ഷിച്ചിരുന്ന 63,00000 രൂപയുടെ കുഴൽപണം പിടിച്ചെടുത്തു. വാഹനം […]

Kerala News

കൊച്ചിയിലെ വ്യാപക എടിഎം തട്ടിപ്പ്; പ്രതിയായ യുപി സ്വദേശി പൊലീസ് പിടിയില്‍

  • 26th August 2022
  • 0 Comments

കൊച്ചി നഗരത്തിലെ 11 എടിഎമ്മുകളില്‍ നിന്ന് പണം കവര്‍ന്ന പ്രതി പൊലീസ് പിടിയിലായി. ഉത്തര്‍പ്രദേശ് സ്വദേശി മുബാറക്കാണ് പിടിയിലായത്. ഇടപ്പള്ളിയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രതി എടിഎമ്മില്‍ കൃത്രിമം നടത്താന്‍ ഉപയോഗിച്ച ഉപകരണവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മെഷീനില്‍ നിന്ന് പണംവരുന്ന ഭാഗം സ്‌കെയില്‍ ഉപയോഗിച്ച് അടച്ചുവെച്ചായിരുന്നു തട്ടിപ്പ്. പിന്‍വലിച്ച പണം കിട്ടാതെ ഇടപാടുകാര്‍ എ.ടി.എം വിടുമ്പോള്‍ തടസം നീക്കി പണം കൈക്കാലാക്കുകയാണ് മോഷ്ടാവ് ചെയ്തത്. ഇതിന്റെ […]

Kerala News

പൊലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം ക്ഷമയില്ലാതെ, താന്‍ എന്തിനാണ് വിളിച്ചതെന്ന് പരിശോധിക്കൂ; ഫോണ്‍ സംഭാഷണ വിവാദത്തില്‍ മന്ത്രി ജി ആര്‍ അനില്‍

  • 25th August 2022
  • 0 Comments

പൊലീസ് ഉദ്യോഗസ്ഥനുമായുള്ള ഫോണ്‍ സംഭാഷണ വിവാദത്തില്‍ പ്രതികരണവുമായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. സംഭാഷണത്തിന്റെ തുടക്കം മുതലെ പൊലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം ക്ഷമയില്ലാതെയായിരുന്നു. താന്‍ എന്തിന് വേണ്ടിയാണ് വിളിച്ചത് എന്ന് പരിശോധിക്കൂ എന്ന് ജി ആര്‍ അനില്‍ പറഞ്ഞു. താന്‍ കുറ്റക്കാരനെങ്കില്‍ കുറ്റം ഏറ്റെടുക്കാന്‍ തയാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മോശം പ്രവര്‍ത്തി നടത്തിയ ഒരാളെയോ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കാരനേയോ രക്ഷപ്പെടുത്താന്‍ വേണ്ടിയല്ല സ്റ്റേഷനില്‍ വിളിച്ചത്. തന്റെ നിയോജക മണ്ഡലത്തിലെ ഒരു വീട്ടമ്മ വേദനയോടെകൂടി പ്രശ്‌നം പറഞ്ഞപ്പോള്‍ […]

Kerala News

‘കുനിച്ചു നിര്‍ത്തി ചുറ്റിക കൊണ്ട് ഇടിച്ചു’; കഞ്ചാവ് കേസില്‍ അറസ്റ്റിലായ അംഗപരിമിതന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം; പരാതി

  • 23rd August 2022
  • 0 Comments

ആലപ്പുഴയില്‍ അംഗപരിമിതനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. ആലപ്പുഴ എഴുപുന്ന സ്വദേശിയും ഓട്ടോ ഡ്രൈവറായ ജസ്റ്റിനെയാണ് പോലീസ് മര്‍ദനത്തിനിരയാക്കിയതെന്നാണ് പരാതി. കുനിച്ചുനിര്‍ത്തി നട്ടെല്ലില്‍ ചുറ്റിക ഉപയോഗിച്ച് ഇടിച്ചുവെന്നാണ് ജസ്റ്റിന്‍ പറയുന്നത്. കുത്തയതോട് പൊലീസ് സ്റ്റേഷനിലുണ്ടായ രണ്ട് പൊലീസുകാരാണ് തന്നെ ആക്രമിച്ചതെന്നും ജസ്റ്റിന്‍ പറഞ്ഞു. മുഖത്തടിച്ചത് എന്തിനാണെന്ന് ചോദിച്ചപ്പോഴാണ് ചുറ്റിക കൊണ്ട് ആക്രമിച്ചത്. കുറെ കഴിഞ്ഞ് എനിക്ക് വയ്യാതെ ആയപ്പോള്‍ ആംബുലന്‍സ് വിളിച്ച് വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ ആംബുലന്‍സില്‍ വെച്ച് ഭീഷണിപ്പെടുത്തുകയുമുണ്ടായി. ഞങ്ങള്‍ ഇടിച്ചതാണെന്ന് […]

Kerala News

തൃശൂരില്‍ അതിരാവിലെ പോലീസിന്റെ മിന്നല്‍ പരിശോധന; മദ്യപിച്ച് ബസ് ഓടിച്ച ഏഴ് ഡ്രൈവര്‍മാര്‍ പിടിയില്‍

  • 22nd August 2022
  • 0 Comments

തൃശൂരിലെ ശക്തന്‍, വടക്കേ സ്റ്റാന്‍ഡില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മദ്യപിച്ച് ബസോടിച്ച ഏഴ് ബസ് ഡ്രൈവര്‍മാര്‍ പിടിയിലായി. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് പരിശോധന നടത്തിയത്. രാവിലെ ആറ് മണിക്ക് ആരംഭിച്ച പരിശോധന ഏഴര വരെ നീണ്ടു. ഡ്രൈവര്‍മാരെ കൂടാതെ, അഞ്ച് കണ്ടക്ടര്‍മാരും പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. സ്വകാര്യ ബസ് ജീവനക്കാരാണ് പിടിയിലായത്. ഇവര്‍ മദ്യപിച്ചാണ് ബസില്‍ ജോലി ചെയ്യുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

error: Protected Content !!