Kerala kerala Local

‘ഓപ്പറേഷന്‍ തൂഫാന്‍’ ജനശബ്ദം ന്യൂസ് സ്‌പെഷ്യല്‍ പതിപ്പിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

കോഴിക്കോട്: മയക്കുമരുന്നിനെതിരായ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനശബ്ദം ന്യൂസ് പുറത്തിറക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ സ്‌പെഷ്യല്‍ പതിപ്പിന്റെ ബ്രോഷര്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു. കാരന്തൂര്‍ പാറ്റേണ്‍ വോളി അക്കാദമിയില്‍ നടന്ന ചടങ്ങില്‍ പാറ്റേണ്‍ സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറി പി. യൂസഫിന് ബ്രോഷര്‍ കൈമാറിയാണ് പ്രകാശനം നിര്‍വഹിച്ചത്.
പാറ്റേണ്‍ സ്‌പോര്‍ട്‌സ് ക്ലബുമായി സഹകരിച്ചാണ് സ്‌പെഷ്യല്‍ പതിപ്പ് പുറത്തിറക്കുന്നത്. രാസലഹരിയുടെ വ്യാപനവും അതുമൂലം സമൂഹം, പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, കുടുംബങ്ങള്‍ എന്നിവ നേരിടുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും ലഹരിക്കെതിരായ പ്രതിരോധ മാര്‍ഗങ്ങളും ഉള്‍പ്പെടുത്തി പോലീസ്, എക്‌സൈസ്, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ വിദഗ്ധര്‍, സാമൂഹിക പ്രവര്‍ത്തകര്‍, പ്രമുഖര്‍ എന്നിവരുടെ ലേഖനങ്ങള്‍ പതിപ്പില്‍ പ്രസിദ്ധീകരിക്കും.
വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, പൊതുസമൂഹം എന്നിവരില്‍ ലഹരിവിരുദ്ധ അവബോധം ശക്തിപ്പെടുത്തുകയാണ് സ്‌പെഷ്യല്‍ പതിപ്പിന്റെ ലക്ഷ്യം. ‘ലഹരിയില്‍ അമരുന്ന യുവത’ എന്ന പേരില്‍ പുറത്തിറക്കിയ പ്രത്യേക പതിപ്പിന്റെ തുടര്‍ച്ചയായാണ് ‘ഓപ്പറേഷന്‍ തൂഫാന്‍’ പ്രസിദ്ധീകരിക്കുന്നത്. ജൂലൈയില്‍ സ്‌പെഷ്യല്‍ പതിപ്പ് പുറത്തിറങ്ങും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!