‘തൂഫാന്‍ ജാഗരണ്‍’: പെരുമ്പാവൂരില്‍ ജനകീയ ലഹരി വിരുദ്ധ ഇടപെടലുമായി രമേശ് ചെന്നിത്തല
എറണാകുളം പെരുമ്പാവൂരിനെ ലഹരിമുക്തമാക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി ബഹുജനറാലി ആരംഭിച്ചു. തൂഫാന്‍ ജാഗരണ്‍ എന്ന പേരിലാണ് റാലി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, സംസ്ഥാന പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖര്‍ എന്നിവര്‍ റാലിയുടെ ഭാഗമായി. റാലിയ്ക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഇതിന് ശേഷം ഭായ് കോളനിയിലെത്തി അതിഥി തൊഴിലാളികളുമായി ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച നടത്തും. റാലിയില്‍ ബെന്നി ബഹന്നാന്‍ എം പി,എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ പങ്കെടുത്തു. ലഹരിയുടെ വേരറുക്കാന്‍ ലക്ഷ്യമിട്ടുള്ള തൂഫാന്‍ ദ നാര്‍കോ […]

