News

കന്യാസ്ത്രീ വിദ്യർത്ഥി മഠത്തിലെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല: കന്യാസ്ത്രീ മഠത്തില്‍ വിദ്യാര്‍ത്ഥിനിയായ ചുങ്കപ്പാറ സ്വദേശി ദിവ്യ പി ജോണിനെ മരിച്ച നിലയില്‍ കണ്ടെത്തി. മരണ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. തിരുവല്ലയിലെ പാലിയേക്കര ബസേലിയന്‍ സിസ്‌റ്റേഴ്‌സ് മഠത്തിലാണ് വിദ്യർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കന്യാസ്ത്രീയാകാനുള്ള പരിശീലനത്തില്‍ ആയിരുന്നു ദിവ്യ. മഠത്തിലെ കിണറ്റിലാണ് വിദ്യാർത്ഥിയുടെ ശവ ശരീരം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Kerala News

സംസ്ഥാനത്ത് പലയിടത്തും ലോക്ക് ഡൗണ്‍ ഇളവുകളില്‍ ആശയക്കുഴപ്പം

കോഴിക്കോട്: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകളില്‍ ആശയക്കുഴപ്പം . കോഴിക്കോട് മിഠായി തെരുവില്‍ കടകള്‍ തുറക്കാനെത്തിയ വ്യാപാരികളെയും എറണാകുളത്തെ ബ്രോഡ് വേയിലും പൊലീസ് എത്തി കടകളടപ്പിച്ചു നേരത്തെ കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തും ഇത്തരത്തിൽ കടകൾ അടച്ചിരുന്നു. മിഠായി തെരുവിൽ നേരത്തെ ഒരു ദിവസം ഒരു ഭാഗത്തും അടുത്ത ദിവസം മറു ഭാഗത്തും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നായിരുന്നു വ്യാപാരികളുടെ ആവിശ്യം. ഗ്രീൻ സോണിൽ പെട്ട എറണാകുളത്താവട്ടെ ഒറ്റ പ്പെട്ട സ്ഥലങ്ങളിലും ആളുകൾ കുറവുള്ള സ്ഥലങ്ങളിലും കടകൾ തുറക്കാം എന്നായിരുന്നു […]

Kerala Local

നഗരത്തെ വിറപ്പിച്ച ബ്ലാക്ക് മാൻ പിടിയിൽ

കോഴിക്കോട് : നഗരത്തിന്റെ പല ഭാഗങ്ങളിലായി ബ്ലാക്ക്മാനായി ഭീതി പടർത്തി ജനങ്ങളെ പൊറുതി മുട്ടിച്ച തലശേരി സ്വദേശി അജ്മലിനെ പോലീസ് പിടികൂടി. നേരത്തെ കൊയിലാണ്ടി സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ഒരു പീഡന കേസിൽ ജയിൽശിക്ഷ അനുഭവിച്ചു വരികയായിരുന്നു ഇയാൾ. എന്നാൽ കോവിഡിന്റെ സാഹചര്യത്തിൽ ശിക്ഷയിൽ ഇളവ് നൽകി പുറത്ത്വരികയായിരുന്നു. കസബ പൊലീസ് ആണ് ഇയാളെ പിടി കൂടിയത്. നഗരത്തിലെ പതിനെട്ടിടങ്ങളില്‍ രാത്രിയിലെത്തി വീടിന്റെ ജനല്‍ച്ചില്ല് തകര്‍ക്കുകയും ബഹളം വച്ചു കടന്നുകളയുകയും ചെയ്തതുവെന്ന കാര്യം ഇയാൾ പോലീസിനോടായി വ്യക്തമാക്കി. […]

Kerala News

കോവിഡ് രോഗിയെന്ന് വ്യാജേന ആൾമാറാട്ടം യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ഉദുമ : കോവിഡ് പശ്ചാത്തലത്തിൽ തന്റെയും മറ്റുള്ളവരുടെയും രോഗവിവരങ്ങൾ ചോർന്നുവെന്ന് ചാനലുകളിൽ വ്യാജപ്രചാരണം നടത്തിയ പ്രാദേശിക കോൺഗ്രസ് നേതാവ് പളളിപ്പുഴയിലെ ഇംദാദിനെ(34) പോലീസ് അറസ്റ്റ് ചെയ്തു. കോവിഡ് രോഗിയായി ആൾമാറാട്ടം നടത്തി ആയിരുന്നു ഇയാൾ നവമാധ്യമങ്ങളിൽ വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിച്ചത്. പള്ളിക്കര സ്വദേശിയാണ് ഇയാൾ. ബേക്കൽ എസ്ഐ പി അജിത്ത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് ചെയ്തത്. ഇന്നലെ മുഖ്യ മന്ത്രിയുടെ പത്ര സമ്മേളനത്തിൽ ഇയാളുടെ പേരും സ്ഥലവും പരമർശിച്ചിരുന്നു. നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ […]

Kerala Local

കോഴിക്കോട്- മലപ്പുറം അതിര്‍ത്തി മുക്കം പോലീസ് കല്ലിട്ട് അടച്ചു

കോഴിക്കോട്: കോഴിക്കോട്- മലപ്പുറം അതിര്‍ത്തി കല്ലിട്ട് അടച്ചു. ജാഗ്രത നിർദ്ദേശം നൽകിയിട്ടും അത് പാലിക്കാതെ അതിർത്തി കടന്നു വരുന്നത് ശ്രദ്ധയിൽ പെട്ട മുക്കം ജനമൈത്രി പൊലീസാണ് അതിര്‍ത്തികള്‍ അടച്ചത് .വാലില്ലാപ്പുഴ – പുതിയനിടം റോഡ്, തേക്കിന്‍ ചുവട് – തോട്ടുമുക്കം റോഡ്, പഴംപറമ്പ് – തോട്ടുമുക്കം എടക്കാട് റോഡ്, പനം പിലാവ് – തോട്ടുമുക്കം റോഡ് എന്നി അതിർത്തി പങ്കിടുന്ന മേഖലകളാണ് കല്ലിട്ടടച്ചത്. മുക്കം സബ് ഇന്‍സ്‌പെക്ടര്‍ അസൈന്‍, എ.എസ്.ഐ. സലീം മുട്ടാത്ത്, ഹോം ഗാര്‍ഡ് സിനീഷ് […]

Kerala

പിടിച്ചെടുത്തത് 987 വാഹനങ്ങൾ

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1481 പേർക്കെതിരെ കേസെടുത്തു. ഇതോടെ കഴിഞ്ഞ എട്ടു ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 11,910 ആയി. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1430 പേരാണ്. 987 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ) തിരുവനന്തപുരം സിറ്റി – 50, 42, 32തിരുവനന്തപുരം റൂറൽ – 42, 51, 33കൊല്ലം സിറ്റി – 246, 246, 186കൊല്ലം റൂറൽ – 193, […]

Local

തലകറങ്ങിവീണ സ്ത്രീക്ക് അടിയന്തര ചികിത്സ;കുന്ദമംഗലം പോലീസിന്റെ ജാഗ്രത പ്രവര്‍ത്തനം

തലകറങ്ങിവീണ സ്ത്രീക്ക് അടിയന്തര ചികിത്സ നല്‍കി കുന്ദമംഗലം പോലീസിന്റെ അതിജാഗ്രത പ്രവര്‍ത്തനം. ഇന്ന് രാവിലെയാണ് ചാത്തന്‍കാവിലുള്ള സ്ത്രീ ഭര്‍ത്താവിനൊപ്പം യൂണിയന്‍ ബാങ്കിന്റെ എടിഎമ്മില്‍ നിന്നും പണം എടുത്ത് വരുമ്പോള്‍ തലകറക്കത്തെത്തുടര്‍ന്ന് ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട പോലീസ ഉടനെ ഇവരെ സമീപിക്കുകയും വേണ്ട സഹായം ചെയ്യുകയുമായിരുന്നു. അതേസമയം അതുവഴി പോയ താമരശ്ശേരി പിഎച്ച്‌സിയിലെ ഡോക്ടര്‍ സഹദേവനും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്ിലെ യുവതിയും പോലീസ് സ്ത്രീക്ക് സഹായം നല്‍കുന്നത് കാണുകയും തിരിച്ച് വന്ന് ഇവര്‍ക്ക് ചികിത്സ നല്‍കുകയും ചെയ്തു. സബ് […]

Kerala

കോവിഡിനി തോല്‍പ്പിക്കാന്‍ ജനമൈത്രി പോലീസും

കോവിഡിനെ തോല്‍പ്പിക്കാന്‍ പോലീസിന് ട്രെയിനിംഗിലുള്ള ജനമൈത്രി പോലീസും. ട്രെയിനിംഗ് ബ്രേക്ക് ചെയ്ത് പോലീസിനെ കോവിഡ് പ്രതിരോധത്തില്‍ സഹായിക്കാനാണ് ഓരോ സ്‌റ്റേഷനുകളിലായി ഇവരെ നിയോഗിച്ചത്. കണ്ണൂര്‍, തൃശൂര്‍, തുടങ്ങി വിവിധ സ്ഥലങ്ങളിലുള്ളവരെയാണ് മദര്‍ സ്‌റ്റേഷനുകളില്‍ നിയമിച്ചിരിക്കുന്നത്.കുന്ദമംഗലത്ത് ഇവരുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കമ്മ്യൂണിറ്റി കിച്ചണ്‍, രോഗികളെ സഹായിക്കല്‍ തുടങ്ങി എല്ലാ പ്രവര്‍ത്തനത്തിലും ഇവരുണ്ടാവും.

News

ഗള്‍ഫില്‍ പോയി തിരിച്ചുവന്നിട്ടും ക്വാറന്റൈനില്‍ കിടന്നില്ല, ചോദ്യംചെയ്ത പോലീസുകാരെ അപമാനിച്ചു, ധിക്കാരം കാണിച്ച ലോകായുക്ത മെമ്പറിനെതിരെ കേസെടുത്ത് കുന്ദമംഗലം പോലീസ്

ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തി കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാതെ പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയ സംഭവത്തില്‍ പെരുവഴിക്കടവ് എടത്തോടുകയില്‍ പോലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനുമെതിരെ കുന്ദമംഗലം പോലീസ് കേസെടുത്തു. കുന്ദമംഗലം പെരുവഴി കടവ് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന്‍ ശരത് രാജനാണ് പോലീസില്‍ നിന്നും അഞ്ചു വർഷത്തെ ലീവെടുത്ത് വിദേശത്ത് പോയിവന്നശേഷം നാട്ടിൽ ഇറ ങ്ങി നടന്നുവെന്ന നാട്ടുകാരുടെ പരാതിയിൽ അന്വേഷിച്ച് എത്തിയ ഹെൽത്ത് ഇൻസ്പക്ടറോടും പോലീസിനോടും സഹകരിക്കാതെ കൃത്യനിര്‍വ്വഹണത്തിന് തടസ്സം വരുത്തിയതായി പരാതി. ഇയാളുടെ പിതാവ് രാജന്‍ നായരും പോലീസിന്റെ ജോലി […]

Local

ലഹരിയെ തൂത്തെറിയൂ യുവത്വത്തെ രക്ഷിക്കൂ; ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

  • 17th February 2020
  • 0 Comments

കുന്നമംഗലം : സംഗമം പലിശ രഹിത അയല്‍കൂട്ടായ്മ 16 ഉം 29 ചേര്‍ന്ന് സംഘടിപ്പിച്ച ലഹരി സുരക്ഷ ബോധവല്‍കരണ ക്ലാസ്സ് സംഗമം വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് ഇ.പി.ഉമര്‍ ഉദ്ഘാടനം ചെയ്തു. എ.കെ. സുലൈമാന്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് വകുപ്പില്‍ നിന്ന് ഷഫീഖ് അലി, അനില്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ശിവദാസന്റെ നേതൃത്വത്തിലുള്ള നാടന്‍ പാട്ട് സംഘവും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ മുനീര്‍, അനില്‍കുമാര്‍ തുടങ്ങിയവര്‍ വിവിധ വിഷയത്തില്‍ ക്ലാസും എടുത്തു. യൂസുഫ് പാറ്റേണ്‍, ത്വാഹിറ പട്ടോത്ത്, ലത്തീഫ് പടാളിയില്‍, […]

error: Protected Content !!