പാലായില്‍ ഉപതെരഞ്ഞെടുപ്പ് ഫലം നാളെ പ്രഖ്യാപിക്കും
പാലാ; കേരളം ഉറ്റുനോക്കുന്ന പാലാ ഉപതിരഞ്ഞെടുപ്പ് ഫലം നാളെ പ്രഖ്യാപിക്കും. കെ.എം മാണിയുടെ തട്ടകമായ പാലായില്‍ ഇനി ആര് ഭരിക്കും എന്ന ഉത്തരത്തില്‍ നാളെ രാവിലെയോടെ ആദ്യ സൂചനകള്‍ വരും. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ എട്ട് മണിയ്ക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. 71.43 ശതമാനമായിരുന്നു പാലായിലെ പോളിങ് ശതമാനം. പാലാ നിയമസഭാ മണ്ഡലത്തിലെ 12 പഞ്ചായത്തുകളിലെയും ഒരു നഗരസഭയിലെയും 176 ബൂത്തുകളിലാണ് വോട്ട് രേഖപ്പെടുത്തിയത്. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍. എട്ടിന് ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ […]









