News

കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു

കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി ( 84 ) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒട്ടേറെ സിനിമകൾക്കുവേണ്ടി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ‘എങ്ങനെ നീ മറക്കും’ എന്ന ചിത്രത്തിലെ ‘ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്‌വരയിൽ… അദ്ദേഹത്തിന്റെ പ്രശസ്തമായ ചലച്ചിത്രഗാനമാണ്. 1978-ൽ പുറത്തിറങ്ങിയ ’ആശ്രമം’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആദ്യഗാനം രചിച്ചത്. പി.ജി.വിശ്വംഭരന്റെ ചിത്രമായ ‘ഒരു തിര പിന്നെയും തിര’ എന്ന ചിത്രത്തിലെ ഗാനങ്ങൾ അദ്ദേഹത്തെ പ്രശസ്തനാക്കി. 1984-ൽ വിവിധ സിനിമകൾക്കായി മുപ്പതിലേറെ പാട്ടുകളാണ് എഴുതിയത്. 2015-ൽ […]

National

ടെലിവിഷന്‍ അവതാരകന്‍ സമീര്‍ ശര്‍മ ആത്മഹത്യ ചെയ്ത നിലയില്‍

മുംബൈ: ടെലിവിഷന്‍ അവതാരകന്‍ സമീര്‍ ശര്‍മ ( 44 ) ആത്മഹത്യ ചെയ്ത നിലയില്‍. മുംബൈയിലെ മലാഡിലെ അപ്പാര്‍ട്‌മെന്റിലായിരുന്നു ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലാഡിലെ അഹിന്‍സാ മാര്‍ഗിലെ നേഹ ബില്‍ഡിങ്ങിലെ അപ്പാര്‍ട്‌മെന്റിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. അപ്പാര്‍ട്‌മെന്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മരണം പോലീസ് റിപ്പോർട്ട് ചെയ്തത് ആത്മഹത്യയാണെന്നാണ് ആദ്യ നിഗമനം.

News

രാമക്ഷേത്രത്തി​​ൻെറ ഭൂമിപൂജ ദേശീയ ഐക്യത്തി​​ൻെറയും സാഹോദര്യത്തി​​ൻെറയും സാംസ്​കാരിക കൂടിച്ചേരലി​​ൻെറയും അവസരമാക​ട്ടെ – പ്രിയങ്കഗാന്ധി

രാമക്ഷേത്ര നിര്‍മാണത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ക്ഷേത്രനിര്‍മാണത്തിനുള്ള ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്‌മക്കുമുള്ള അവസരമാകട്ടെയെന്ന് പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്‌തു. അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ആശംസകളുമായി കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നാളെ രാമക്ഷേത്ര നിർമ്മാണത്തി​​ൻെറ ഭൂമിപൂജ നടക്കാനിരിക്കെയാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. വിഷയത്തിൽ നെഹ്​റു കുടുംബത്തിൽ നിന്നുള്ള ആദ്യത്തെ പ്രതികരണമാണിത്​. ലാളിത്യം, ധീരത, സംയമനം, ത്യാഗം, സമർപ്പണം രാമനെന്ന പേരിന്റെ കാതൽ. രാമൻ എല്ലാവരിലുമുണ്ട്​. രാമൻ എല്ലാവരുടെ […]

News

ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അടൂരിലെ എക്‌സൈസ് ഓഫീസ് അടച്ചു

പത്തനംതിട്ട; ഇൻസ്‌പെക്ടർ അടക്കം നാല് ജീവനക്കാർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അടൂരിലെ എക്‌സൈസ് ഓഫീസ് താത്കാലികമായി അടച്ചു . രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലുള്ള മുഴുവൻ ആളുകളൊടേം നിരീക്ഷണത്തിൽ പ്രവേശിപ്പിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു . ഓണക്കാലമായത് കൊണ്ട് വ്യാജ മദ്യത്തിനെതിരായ റെയ്ഡ് വ്യാപകമാക്കിയിരുന്നു . ഇത് കൂടാതെ റെയ്ഡുകളിൽ നിരവധി പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥരുടെ സമ്പർക്ക വിപുലമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.

National News

അമിതാഭ് ബച്ചൻ കോവിഡ് മുക്തനായി

ബോളിവുഡ് താരം അമിതാഭ് ബച്ചൻ കോവിഡ് മുക്തനായി. അദ്ദേഹത്തിന്റെ മകൻ അഭിഷേക് ബച്ചനാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഐശ്വര്യ റായിക്കും മകൾ ആരാധ്യക്കും കോവിഡ് സ്ഥിരീകരിക്കുകയും മുക്തി നേടുകയും ചെയ്തിരുന്നു. അതേസമയം അഭിഷേക് ബച്ചൻ ആശുപത്രിയിൽ തുടരുകയാണെന്ന കാര്യവും വ്യക്തമാക്കി. അദ്ദേഹത്തിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങി.

News

ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി 74 ലക്ഷം കടന്നു

ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി 74 ലക്ഷം കടന്നു. ഇതുവരെ ആകെ കോവിഡ് ബാധിതര്‍ 17,453,152 ആയി. അതേസമയം ലോകത്ത് കോവിഡ് ബാധിച്ച് 6,75,759 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1200 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. യുഎസില്‍ കോവിഡ് ബാധിതരുടെ എണ്ണം 46,34,521 ആയി ഉയര്‍ന്നു. മരിച്ചവരുടെ എണ്ണം 1,55,283 പേരാണ് ഇതുവരെ മരിച്ചത്. പട്ടികയില്‍ രണ്ടാമതുള്ള ബ്രസീലില്‍ രോഗികളുടെ എണ്ണം 26,13,789 ആയി. മരണം 91,337 ആയി. […]

Kerala News

തവിഞ്ഞാല്‍ പഞ്ചായത്തില്‍ ആശങ്ക തുടരുന്നു ഇന്ന് 26 പേര്‍ക്ക് കൂടി കോവിഡ്

  • 29th July 2020
  • 0 Comments

വയനാട്: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. നേരത്തെ 50 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കൽപ്പറ്റ തവിഞ്ഞാല്‍ പഞ്ചായത്തില്‍ 26 പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. കൂടുതൽ പരിശോധന ഇന്ന് നടത്തും. നേരത്തെ വാളാട് നടന്ന മരണാനന്തര ചടങ്ങിലും വിവാഹത്തിലും പങ്കെടുത്തവര്‍ക്കും ബന്ധുക്കള്‍ക്കുമാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തവിഞ്ഞാല്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്

Local News

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ ഇന്ന് 200 പേർക്ക് കോവിഡ് പരിശോധന

  • 28th July 2020
  • 0 Comments

കോഴിക്കോട് : കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിൽ കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് കൂടുതൽ പരിശോധന. നിലവിൽ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള 200 പേരെ ഇന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി തുടങ്ങി. ഇതിനായി ആവിശ്യമുള്ള തയ്യാറെടുപ്പുകൾ ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ സജ്ജീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഗ്രാമ പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ സുരക്ഷാ ശക്തമാക്കിയിരുന്നു, പതിമംഗലത്തെ ചില വാർഡുകളിലും, കാരന്തൂരിലെ ഇരുപത്തിയൊന്നാം വാർഡിലും കഴിഞ്ഞ ദിവസങ്ങളിൽ […]

Local

കുന്ദമംഗലം ഗ്രാമപഞ്ചായത്തിനെ കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉത്തരവായി

  • 27th July 2020
  • 0 Comments

കുന്ദമംഗലം : കേരഗ്രാമം പദ്ധതിയില്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്തിനെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ തീരുമാനമായതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. 2020-21സാമ്പത്തിക വര്‍ഷത്തില്‍ തെങ്ങ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കര്‍ഷകര്‍ക്ക് വളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കല്‍, തെങ്ങ് കയറ്റ യന്ത്രങ്ങള്‍ ലഭ്യമാക്കല്‍ തുടങ്ങിയ വിവിധതരം പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടപ്പില്‍ വരുത്തുക. കൃഷി വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ കോഴിക്കോട് ജില്ലയില്‍ നിന്നും കുന്ദമംഗലത്തിന് പുറമെ തിരുവള്ളൂര്‍, കൂരാച്ചുണ്ട്, കുരുവട്ടൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളെയാണ് ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി യിട്ടുള്ളതെന്നും […]

Kerala

കോഴിക്കോട് ജില്ലയിൽ ഇന്ന് 82 പേർക്ക് കൂടി കോവിഡ്

  • 24th July 2020
  • 0 Comments

ജില്ലയില്‍ 82 പേര്‍ക്ക് രോഗബാധ രണ്ട് മരണം കോഴിക്കോട് ജില്ലയില്‍ ഇന്ന് (ജൂലൈ 24) 82 കോവിഡ് പോസിറ്റീവ് കേസും രണ്ട് മരണവും കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ 510 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 117 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും, 136 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 216 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി.സി യിലും, 31 പേര്‍ […]

error: Protected Content !!