ബോളിവുഡ് താരം അമിതാഭ് ബച്ചൻ കോവിഡ് മുക്തനായി. അദ്ദേഹത്തിന്റെ മകൻ അഭിഷേക് ബച്ചനാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഐശ്വര്യ റായിക്കും മകൾ ആരാധ്യക്കും കോവിഡ് സ്ഥിരീകരിക്കുകയും മുക്തി നേടുകയും ചെയ്തിരുന്നു.
അതേസമയം അഭിഷേക് ബച്ചൻ ആശുപത്രിയിൽ തുടരുകയാണെന്ന കാര്യവും വ്യക്തമാക്കി.
അദ്ദേഹത്തിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങി.