News

ആശങ്കയോടെ രാജ്യം; 24 മണിക്കൂറിനിടെ 38,902 പേര്‍ക്ക് കോവിഡ്

രാജ്യത്ത് മാറ്റമില്ലാതെ കോവിഡ് രോഗബാധ ദിനംപ്രതി വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,902 പേര്‍ക്ക് കൂടി രാജ്യത്തു കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 10,77,618 ആയി. 543 പേരാമ് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 26,816 ആയി. 3,73,379 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതുവരെ 6,77,423 പേര്‍ രോഗമുക്തരായി. രോഗവ്യാപനം ഏറ്റവും കൂടുതലുള്ള മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം മൂന്നു ലക്ഷം കടന്നു. 3,00,937 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 11,596 പേര്‍ മരിച്ചു. […]

Local

മടവൂർ ഗ്രാമപഞ്ചായത്തിൽ അജൈവ മാലിന്യശേഖരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

  • 10th July 2020
  • 0 Comments

മടവൂർ : ഗ്രാമ പഞ്ചായത്തിലെ അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ ശേഖരിച്ച് സൂക്ഷിക്കുന്നതിനു മെറ്റിരിയൽ കലക്ഷൻ ഫെസിലിറ്റി സെൻ്റർ (എം.സി.എഫ്) പ്രസിഡണ്ടു പി.വി.പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിററി ചെയർപേഴ്സൺ സിന്ധു മോഹൻ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ റിയാസ് ഖാൻ ,ക്ഷേമകാര്യസ്റ്റാൻ്റിംഗ് കമ്മിററി ചെയർപേഴ്സൺ സക്കീന മുഹമ്മദ്, ശുചിത്വ കൺവീനർ എ.പി.നസ് ത്തർ, വാർഡ് അംഗങ്ങളായ ഷംസി യ മലയിൽ, വി.സി.ഹമീദ് മാസ്റ്റർ, എ.പി.അബു, റിയാസ് എടത്തിൽ, […]

Kerala

കോവിഡ് മൂലം പ്രവാസലോകത്ത് മരണപ്പെട്ട 300 മലയാളികള്‍ക്ക് ആദരാഞ്ജലിയുമായി റോഷ്നയുടെ ഓര്‍മവര

മുക്കം: കോവിഡ് മൂലം വിവിധ ലോകരാജ്യങ്ങളില്‍ മരണപ്പെട്ട 300 മലയാളി പ്രവാസികളുടെ ഓര്‍മകള്‍ക്ക് മുമ്പില്‍ ആദരാജ്ജലി അര്‍പ്പിച്ച് കാരിക്കേച്ചറിസ്റ്റ് റോഷ്നയുടെ ഓര്‍മ വര. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന മലയാളി പ്രവാസികളോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അവഗണനയക്കെതിരെ തന്റെ കലാപ്രവർത്തനത്തിലൂടെ പ്രതിഷേധം കൂടിയാണ് ഈ ഓർമ്മ വരയിലൂടെ രേഖപെടുത്തുന്നതെന്ന് റോഷ്ന പറയുന്നു. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇനിയുമെത്ര മരിക്കണം എന്ന തലക്കെട്ടില്‍ റോഷ്നയുടെ വീട്ടില്‍ സംഘടിപ്പിച്ച ഓര്‍മവരയുടെ പ്രകാശനം കഴിഞ്ഞ ദിവസം ഉദ്ഘാടനം ടെലി ഫിലിം സംവിധായകന്‍ സലാം കൊടിയത്തൂര്‍ നിര്‍വഹിചിരുന്നു. വരച്ച […]

Local

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി: കുന്ദമംഗലം മണ്ഡലത്തില്‍ 16 റോഡുകള്‍ക്ക് പുതുക്കിയ ഭരണാനുമതി

കുന്ദമംഗലം : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 16 റോഡുകള്‍ക്ക് 3.75 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കൊട്ടാരത്തില്‍ മാമ്പറ്റമ്മല്‍ റോഡ് -16 ലക്ഷം, പൂതംകുഴി കുഴിമ്പാട്ടില്‍ ചോലക്കമീത്തല്‍ റോഡ് -25 ലക്ഷം, ചൂലാംവയല്‍ അക്കനാടൻകുഴി റോഡ് -30 ലക്ഷം. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ത്രിവേണി എളാംകുന്നുമ്മല്‍ റോഡ് -15 ലക്ഷം, കൊന്നരയില്‍താഴം പാറക്കണ്ടി റോഡ് – 25 ലക്ഷം, കല്ലില്‍പുറം നാരകശ്ശേരി റോഡ് – […]

Kerala

ജോസ് കെ മാണി മുന്നണി പ്രവേശനം ഇടതുമുന്നണിയിൽ ചർച്ച ചെയ്തിട്ടില്ല : എ വിജയരാഘവന്‍

തിരുവനന്തപുരം : യുഡിഎഫില്‍ നിന്ന് പുറത്താക്കിയ ജോസ് കെ മാണി വിഭാഗത്തിന്റെ ഇടത് പ്രവേശനത്തെ കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ഏത് മുന്നണിയിലേക്ക് നീങ്ങുമെന്ന കാര്യത്തില്‍ ജോസ് കെ മാണി വിഭാഗം ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല. ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലയെന്നും അദ്ദേഹം അറിയിച്ചു. പൊതുവായ രാഷ്ട്രീയ സാഹചര്യം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹംകൂട്ടി ചേർത്തു.

Local

പട്ടികജാതി കോളനികളുടെ നവീകരണം – പൂര്‍ത്തികരണത്തിന് നടപടികളായി

കുന്ദമംഗലം: നിയോജകണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച പട്ടികജാതി കോളനികളുടെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ പി.ടി.എ റഹീം എം.എല്‍.എ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടേയും ഉദ്യേഗസ്ഥരുടേയും യോഗത്തിൽ തീരുമാനമെടുത്തു. പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ ഭൂദാനം കോളനിയുടെ പ്രവൃത്തി ആരംഭിക്കുന്നതിനും ഇതര കോളനികളുടെ പ്രവൃത്തികളില്‍ അംഗീകാരം ലഭിച്ചവ പൂര്‍ത്തീകരിക്കുന്നതിനും നടപടികൾ സ്വീകരിച്ചു. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സുനിത പൂതക്കുഴിയില്‍, വൈസ് പ്രസിഡന്‍റ് പി. ശിവദാസന്‍നായര്‍, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.എം. സാമി, കുന്ദമംഗലം […]

Kerala

ഭിന്നശേഷിയുള്ള കുട്ടിയുടെ എസ് എസ് എൽ സി വിജയത്തെ ഫേസ്ബുക്കിലൂടെ അപമാനിച്ച സംഭവത്തിൽ നടപടി സ്വീകരിക്കും: ബാലാവകാശ കമ്മീഷൻ അംഗം അഡ്വ: നസീർ ചാലിയം

കൊടുവള്ളി : ഭിന്നശേഷിയുള്ള കുട്ടിയുടെ എസ് എസ് എൽ സി വിജയത്തിൽ ഫേസ്ബുക്കിൽ അനുമോദനം രേഖപ്പെടുത്തിയ പോസ്റ്റിനു താഴെ, കുട്ടിയെ അപമാനിക്കുന്ന രീതിയിൽ ഫേസ്ബുക്ക് കമൻറ് ചെയ്ത സംഭവത്തിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ അംഗം. വിഷയത്തിൽ നിയമ നടപടികൾക്ക് ശുപാർശ ചെയ്തു. ഭിന്നശേഷിയുള്ള കുട്ടികൾക്ക് നേരെയുള്ള ഇത്തരം കേസുകൾക്ക് അഞ്ചു വർഷം വരെ തടവ് ലഭിക്കാവുന്നതാണെന്ന് ബാലാവകാശ കമ്മീഷൻ അംഗം കൂട്ടി ചേർത്തു. അതേ സമയം ഫേസ്ബുക്കിലൂടെ മോശമായ രീതിയിൽ പ്രതികരണം നടത്തിയ വിഷയത്തിൽ മുഹമ്മദ് റസ്ബിലിൻെറ […]

Local

ദേശീയ ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് കുന്ദമംഗലം പി എച്ച് സിയിലെ ഡോക്ടർമാരെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കുന്ദമംഗലം യൂണിറ്റ് ആദരിച്ചു.

കുന്ദമംഗലം: ദേശീയ ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് കുന്ദമംഗലം പി എച്ച് സിയിലെ ഡോക്ടർമാരെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കുന്ദമംഗലം യൂണിറ്റ് ആദരിച്ചു. പ്രൈമറി ഹെൽത്ത് സെൻറർ മെഡിക്കൽ ഓഫീസർ ഡോക്ടർ ഹസീന കരീം, ഡോക്ടർ അപർണ കെ എന്നിവരെ യൂത്ത് വിങ് യൂനിറ്റ് പ്രസിഡൻ്റ് അഷ്റഫ് സിറ്റി ഫാൻസി പൊന്നാട അണിയിച്ചു ആധരിച്ചു.  ചടങ്ങിൽ കുന്ദമംഗലം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ കെ ജൗഹർ, ജനറൽ സെക്രട്ടറി മുസ്തഫ(സഫീന),വൈസ് പ്രസിഡണ്ട് അബ്ദുൽ […]

National

ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷം 24 മണിക്കൂറിനിടെ 19906 പോസിറ്റീവ് കേസുകളും 329 മരണവും

  • 28th June 2020
  • 0 Comments

ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഒരു ദിവസം മാത്രം റിപ്പോർട്ട് ചെയ്യുന്ന കണക്കിൽ വലിയ രീതിയിലുള്ള ഉയർച്ചയാണ് രേഖപ്പെടുത്തുന്നത്. കഴഞ്ഞ ദിവസങ്ങളിൽ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് പതിനെട്ടായിരമായിരുന്നെങ്കിൽ ഇന്നത് ഇരുപതിനായിരത്തോട് അടുക്കുന്നു. 19906 പോസിറ്റീവ് കേസുകളും 329 മരണവുമാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ മരണ സംഖ്യ പതിനാറായിരം കടന്ന് 16095 ആയി. ആകെ രോഗികളുടെ എണ്ണം 5,28,859 ആയി 309712 പേർ രോഗമുക്തി നേടി. ചികിത്സയിലുള്ളവരുടെ എണ്ണം 203051 ആണ്.മഹാരാഷ്ട്ര, ഡൽഹി, തമിഴ്‌നാട്, തെലങ്കാന, […]

Local

പ്രളയത്തില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് 39.5 ലക്ഷം രൂപ ലഭ്യമാക്കി

  • 27th June 2020
  • 0 Comments

കുന്ദമംഗലം: 2018 ലെ പ്രളയത്തില്‍ കൃഷിനാശം സംഭവിച്ച കുന്ദമംഗലം നിയോജക മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലുള്ള കര്‍ഷകര്‍ക്ക് 39.5 ലക്ഷം രൂപ നല്‍കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.കുന്ദമംഗലം ബ്ലോക്ക് പരിധിയിലുള്ള കുന്ദമംഗലം, ചാത്തമംഗലം, മാവൂര്‍, പെരുവയല്‍, പെരുമണ്ണ ഗ്രാമപഞ്ചായത്തുകളിലെ 754 കര്‍ഷകര്‍ക്ക് 39,50,611 രൂപയാണ് അപേക്ഷകരുടെ ബേങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി നല്‍കിയത്. കുന്ദമംഗലത്ത് 163 കര്‍ഷകര്‍ക്ക് 5,57,901 രൂപയും, ചാത്തമംഗത്ത് 176 പേര്‍ക്ക് 16,87,518 രൂപയും, മാവൂരില്‍ 159 പേര്‍ക്ക് 5,56,942 രൂപയും, പെരുവയല്‍ 181 പേര്‍ക്ക് […]

error: Protected Content !!