National News

ഇന്ത്യയിൽ മരണ സംഖ്യ 681 ആയി പുതിയ 1409 കേസുകൾ

ഡൽഹി : ഇന്ത്യയിൽ മരണ സംഖ്യ 681 ആയി. 21,393 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത് 16,453 പേരാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 41 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ 1409 ആളുകളാണ് കോവിഡ് ബാധിതർ. രാജസ്ഥാനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 41 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 1935 ആയി. 27 പേർ മരണപ്പെട്ടു. അതേ സാമയം കേന്ദ്ര സർക്കാർ കോവിഡ് […]

Kerala

തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇളവുകൾ നൽകാതെ പുതിയ സർക്കുലർ

കോഴിക്കോട് : സംസ്ഥാനത്ത് കോവിഡ് 19 മായി ബന്ധപ്പെട്ട് പ്രതിരോധ പ്രവത്തനങ്ങൾക്ക് വേണ്ടി സർക്കാർ സ്ഥാപനങ്ങൾക്കും ഉദ്ദ്യോഗസ്ഥർക്കും പുറത്തിറക്കിയ ലോക്ക് ഡൗൺ നിദ്ദേശങ്ങളിൽ കുരുങ്ങി തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഉദ്യോഗസ്ഥർ. നിലവിൽ പ്രവൃത്തിച്ചു വരുന്ന മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ ജോലിക്കെത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായി കുറവ് വരുത്താൻ സർക്കാർ ഉത്തരവുണ്ടെങ്കിലും അവശ്യ സേവനം നടത്തുന്ന വകുപ്പുകൾക്ക് ഇത് ബാധകമല്ലാ എന്നതാണ് പുതിയ സർക്കുലറിൽ പറയുന്നത്. ഇത് തദ്ദേശ സ്വയം ഭരണ വകുപ്പിനെ ബുദ്ധിമുട്ടിലാഴ്ത്തിരിക്കുകയാണ്. റെഡ് സോൺ / […]

Kerala

കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട്‌ ഹൗസ് സർജന്മാർക്ക് കോവിഡ്

കോഴിക്കോട് : ജില്ലയിൽ രണ്ടു പേർക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ടു ഹൗസ് സർജന്മാർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇരുപേരും കണ്ണൂർ സ്വദേശികളാണ്. തബ് ലീഗ് പ്രവർത്തകർ യാത്ര ചെയ്ത ട്രെയിനിലാണ് ഇവർ തിരിച്ചെത്തിയത്. ഇവരെ പരിശോധിച്ച 6 മെഡിക്കൽ കോളേജ് ഡോക്ടർമാരെ കോറന്റൈനിൽ പ്രവേശിപ്പിച്ചു. സമ്പർക്ക പുലർത്തിയവരുടെ ലിസ്റ്റ് ജില്ലാ ഭരണകൂടം തയ്യാറാക്കും.

Kerala News

ഇന്ത്യൻ സിനിമയുടെ രാജ മാണിക്യത്തിന് ജന്മദിനാശംസകൾ

  • 7th September 2019
  • 0 Comments

midhun musafar ഇന്ത്യൻ സിനിമ ചരിത്രത്തിന്റെ മെഗാ സ്റ്റാറിന് ഇന്ന് 68 മത് ജന്മദിനം. 1951 സെപ്റ്റംബർ 7 കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് ജനിച്ച പി ഐ മുഹമ്മദ് കുട്ടിയെന്ന മമ്മൂട്ടി വളരെ അധികം കഷ്ട്പെട്ടാണ് ഇന്ന് ഈ കാണുന്ന മെഗാ സ്റ്റാർ ആയി മാറിയത്, അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു.2O10 ജനുവരിയിൽ […]

Local

മർകസ് ബോയ്സ് സ്കൂൾ പിടിഎ രൂപീകരിച്ചു

കുന്ദമംഗലം: പുതിയ അധ്യയന വർഷത്തേക്കുള്ള കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂൾ പിടിഎ രൂപീകരിച്ചു. പ്രളയബാധിതരായ വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ ചടങ്ങിൽ വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത ഹുദൈഫിനെയും മറ്റു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും പരിപാടിയിൽ അനുമോദിച്ചു. പിടിഎ പ്രസിഡന്റ് അബ്ദുൽ കരീം അധ്യക്ഷനായിരുന്നു. പുതിയ പി ടി എ ഭാരവാഹികളായി അബ്ദുൽ ഖാദർ ഹാജി (പ്രസിഡന്റ്) കബീർ ടി.പി, അബ്ദുറഹ്മാൻ (വൈസ് പ്രസിഡൻറ്), ഹെഡ് മാസ്റ്റർ അബ്ദുൽ നാസർ (സെക്രട്ടറി), അബ്ദുൽ […]

Local

ഇസ്ലാമിക് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍പുതിയ സാരഥികളെ തിരഞ്ഞെടുത്തു

കുന്നമംഗലം: കഴിഞ്ഞ 17 വര്‍ഷത്തോളമായി കുന്നംഗലം ആസ്ഥാനമായി പ്രവൃത്തിക്കുന്ന ഇസ്ലാമിക് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍(ICF )പുതിയ സാരഥികളെ തിരഞ്ഞെടുത്തു.കാരുണ്യ സെന്ററില്‍ വെച്ച് നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ സാരഥികളുടെ തിരഞ്ഞെടുപ്പ് നടന്നത്. ചെയര്‍മാനായി ഫിറോസ് ഖാന്‍ പുതൂരിനെയും ജനറല്‍ സെക്രട്ടറിയായി സി കെ മമ്മദ് കുട്ടിയെയും ട്രഷറര്‍ ആയി തന്‍വീര്‍ കുന്നമംഗലത്തിനെയും തിരഞ്ഞെടുത്തു. പാറോപ്പടി അല്ഫിത്ര ചെയര്‍മാന്‍ അബ്ദുല്‍ റസാഖ് മാസ്റ്റര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു .കാരുണ്യ ഹോം ന്റെ കീഴില്‍ ഓര്‍ഫന്‍ കെയര്‍ ,കാരുണ്യ സകാത് സെല്‍ […]

Technology

അൾട്രാ നൈറ്റ് മോഡുമായി ഒപ്പോ റെനോ 10എക്സ് സൂം

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റുകൾ പുറത്തിറക്കി. ഒപ്പോ റെനോ 10 എക്സ് സൂം, ഒപ്പോ റെനോ എന്നീ ഹാൻഡ്സെറ്റുകളാണ് അവതരിപ്പിച്ചത്. റെനോയ്ക്ക് (8 ജിബി റാം/ 128 ജിബി സ്റ്റോറേജ്) 32,990 രൂപയും റെനോ 10X സൂം എഡിഷന് (6ജിബി റാം/ 128 ജിബി സ്റ്റോറേജ്) 39,990 രൂപയുമാണ് വില. 6.4 ഇഞ്ച് ഡിസ്പ്ലേ, 6 ജിബി റാം, 128 ജിബി ഇന്റേണൽ മെമ്മറി, ആൻഡ്രോയ്ഡ് പൈ ഓപ്പറേറ്റിങ് സിസ്റ്റം, 48 […]

error: Protected Content !!