കുന്ദമംഗലം: പുതിയ അധ്യയന വർഷത്തേക്കുള്ള കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂൾ പിടിഎ രൂപീകരിച്ചു. പ്രളയബാധിതരായ വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ ചടങ്ങിൽ വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത ഹുദൈഫിനെയും മറ്റു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും പരിപാടിയിൽ അനുമോദിച്ചു.
പിടിഎ പ്രസിഡന്റ് അബ്ദുൽ കരീം അധ്യക്ഷനായിരുന്നു. പുതിയ പി ടി എ ഭാരവാഹികളായി
അബ്ദുൽ ഖാദർ ഹാജി (പ്രസിഡന്റ്) കബീർ ടി.പി, അബ്ദുറഹ്മാൻ (വൈസ് പ്രസിഡൻറ്), ഹെഡ് മാസ്റ്റർ അബ്ദുൽ നാസർ (സെക്രട്ടറി), അബ്ദുൽ റസാഖ് പി പി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ഒപ്പം
മർകസ് ബോയ്സ് സ്കൂളിൽ നിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള പിടിഎ ഉപഹാരം ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ വിതരണം ചെയ്തു.