Kerala News

ഇന്ത്യൻ സിനിമയുടെ രാജ മാണിക്യത്തിന് ജന്മദിനാശംസകൾ





midhun musafar

ഇന്ത്യൻ സിനിമ ചരിത്രത്തിന്റെ മെഗാ സ്റ്റാറിന് ഇന്ന് 68 മത് ജന്മദിനം. 1951 സെപ്റ്റംബർ 7 കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് ജനിച്ച പി ഐ മുഹമ്മദ് കുട്ടിയെന്ന മമ്മൂട്ടി വളരെ അധികം കഷ്ട്പെട്ടാണ് ഇന്ന് ഈ കാണുന്ന മെഗാ സ്റ്റാർ ആയി മാറിയത്, അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു.2O10 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാ കലാശാലയും ആദരിച്ചു. ഇന്നും പ്രായം തളർത്താത്ത സൗന്ദര്യവും അഭിനയ പാഠവും മുതൽക്കൂട്ടായ വ്യക്തിത്വമാണ് മമ്മൂക്ക.

മലയാള ഭാഷയിൽ പല തരത്തിലുള്ള ഭാഷ ശൈലി ഉപയോഗിച്ച് ഏറ്റവുമധികം പ്രേക്ഷകരെ കയ്യിലെടുത്ത നടൻ അതും മമ്മൂട്ടി തന്നെയാണ്.തിരവനന്തപുരവും,കോഴിക്കോടും,കാസർകോടും,തൃശ്ശൂർ തുടങ്ങി ഇക്ക ഉപയോഗിക്കാത്ത ഭാഷ ശൈലികൾ കുറവാണ്. ചരിത്ര പുരുഷന്മാരായ ചന്തുവിനെയും,പഴശ്ശിയെയും,അംബേദ്കറെയും അരങ്ങിലെത്തിച്ച് വിസ്മയിപ്പിച്ച അതുല്ല്യ പ്രതിഭ കൂടിയാണ് അദ്ദേഹം.

ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ഒരു ട്രാൻസ് വുമൺ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതും മമ്മൂക്കയുടെ സമ്മർദ്ദത്തിലൂടെ പേരന്പ് എന്ന ചിത്രത്തിലാണ്. അഞ്ജലിയെന്ന കോഴിക്കോട്ടുക്കാരിയെ സ്‌ക്രീനിൽ എത്തിച്ച ആ കഥ അവർ തന്നെ തുറന്നു പറയുന്നു.. വിശേഷണങ്ങൾ നീളുകയാണ് മലയാളത്തിന്റെ അഭിമാനമായ ഈ താരത്തെ കുറിച്ച്. ജൂറിയുടെ വിധി ഇത്തവണ ന്യായമായിരുന്നെങ്കിൽ,1989,1994,1999 ശേഷം നാലാം തവണ നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഇക്കയ്ക്ക് കിട്ടിയേനെ.

മലയാള സിനിമയിൽ ഇന്ന് മിന്നി തിളങ്ങുന്ന വമ്പൻ സംവിധായകർ അത്രയും അരങ്ങേറ്റം കുറിച്ചത് ഈ മഹാ നടനൊപ്പമാണ്. ഒരു മറവത്തൂർ കനവിലൂടെ ലാൽ ജോസും,രാജമാണിക്യത്തിലൂടെ അൻവർ റഷീദിനെയും,ഡാഡി കൂളിലൂടെ ആഷിഖ് അബുവിനേയും, ബിഗ് ബിയിലൂടെ അമൽ നീരദിനെയും മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ നടൻ മമ്മൂക്ക. ഇത്രയധികം നവാഗതരെ പിന്തുണയ്ക്കുന്ന മറ്റൊരു നടൻ മലയാള സിനിമയിൽ ഇല്ലയെന്നത് തീർച്ചയാണ്. ഇനിയും ലോക സിനിമയ്ക്ക് സംഭാവന നല്കാൻ മമ്മൂക്കയുടെ ജീവിതം ബാക്കിയാണ്. കാത്തിരിക്കാം ആ നല്ല മുഹൂർത്തത്തിന് മമ്മൂക്കയ്ക്ക് ഒരായിരം ജന്മദിനാശംസകൾ

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!