കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവി എല്‍ജെഡിക്ക്

  • 29th December 2020
  • 0 Comments

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവി എല്‍ജെഡിക്ക്. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി തീരുമാനത്തിന്റെ ഭാഗമായാണ് പദവി സംബന്ധിച്ച കാര്യങ്ങള്‍ ധാരണയായത്. ഇതോടെ എല്‍ജെഡി സ്ഥാനാര്‍ത്ഥിയായി രണ്ടാം വാര്‍ഡില്‍ നിന്നും വിജയിച്ച ലിജി പുല്‍ക്കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആവും. ആകെ നേടിയ 11 വാര്‍ഡുകളില്‍ രണ്ട്, അഞ്ച് വാര്‍ഡുകളില്‍ നിന്നാണ് എല്‍ജെഡി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ബാക്കി 9 വാര്‍ഡുകളിലും സിപിഐഎം സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. സിപിഐഎമ്മിന്റെ വി അനില്‍ കുമാര്‍ വൈസ് പ്രസിഡന്റായും സ്ഥാനമേല്‍ക്കും. 30 ന് പഞ്ചായത്ത് മീറ്റിംഗ് ഹാളില്‍ […]

Kerala News

തൊടുപുഴയില്‍ യുഡിഎഫ് സ്വതന്ത്രനെയും വിമതനെയും കൂടെക്കൂട്ടി എല്‍ഡിഎഫ്, ആദ്യഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല

  • 28th December 2020
  • 0 Comments

യുഡിഎഫ് ഭരണമുറപ്പിച്ച തൊടുപുഴ നഗരസഭയില്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം നേടാനായില്ല. യുഡിഎഫ് വിമതന്‍ സനീഷ് ജോര്‍ജ്ജിനെ എല്‍ഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാക്കിയതോടെയാണ് ഭരണമുറപ്പിച്ച നഗരസഭയില്‍ യുഡിഎഫിന് തിരിച്ചടിയായത്. യുഡിഎഫ് സ്വതന്ത്ര ജെസി ജോണിയും കൂടി എല്‍ഡിഎഫിനെ പിന്തുണച്ചതോടെയാണ് ആദ്യഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതായത്. ഇനി ബിജെപി സ്ഥാനാര്‍ത്ഥിയെ ഒഴിവാക്കി ഒരു വട്ടം കൂടി വോട്ടെടുപ്പ് നടത്തും. ഇന്നലെ രാത്രി നടത്തിയ ചര്‍ച്ചകളാണ് യുഡിഎഫില്‍ ഭരണം തട്ടിയെടുത്തത്. 35 അംഗ നഗരസഭയില്‍ 13 സീറ്റായിരുന്നു യുഡിഎഫിന് കിട്ടിയത്, 12 […]

ലീഗ് വിമതന്റെ പിന്തുണ; മുക്കം മുനിസിപ്പാലിറ്റിയും എല്‍.ഡി.എഫിന്

  • 23rd December 2020
  • 0 Comments

മുസ്‌ലിം ലീഗ് വിമതനായ മുഹമ്മദ് അബ്ദുള്‍ മജീദ് ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഒരാഴ്ച നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ മുക്കം മുനിസിപ്പിലാറ്റി എല്‍.ഡി.എഫ് ഭരിക്കും. മജീദിന്റെ ആവശ്യങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കാമെന്ന് ഇടതുമുന്നണി ഉറപ്പുകൊടുത്തതോടെയാണ് പിന്തുണ പ്രഖ്യാപിച്ചത്. ആവശ്യങ്ങള്‍ പാലിക്കാതെ വന്നാല്‍ പിന്തുണ പിന്‍വലിക്കുമെന്നാണ് മജീദിന്റെ നിലപാട്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത 33 അംഗ നഗരസഭയില്‍ ഇടത്-വലതു മുന്നണികള്‍ക്ക് 15 സീറ്റുകള്‍ വീതവും ബി.ജെ.പിക്ക് രണ്ടു സീറ്റുമാണ് ഉള്ളത്. മജീദടക്കം നാലുപേരാണ് ലീഗ് വിമതരായി മുക്കത്ത് മത്സരിച്ചത്.അതേസമയം ലീഗ് തന്നെ […]

എല്‍.ഡി.എഫിന്‍റെ ലക്ഷ്യം വിഭാഗീയത സൃഷ്ടിക്കലാണ്;പി.കെ കുഞ്ഞാലിക്കുട്ടി

  • 20th December 2020
  • 0 Comments

വിഭാഗീയത സൃഷ്ടിക്കുകയാണ് മുഖ്യമന്ത്രിയുടെ നീക്കമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. എല്‍.ഡി.എഫിന്‍റെ ലക്ഷ്യം വിഭാഗീയത സൃഷ്ടിക്കലാണ്. എസ്.ഡി.പി.ഐയുമായി എല്‍.ഡി.എഫ് കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ യു.ഡി.എഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയത് പ്രാദേശിക നീക്കുപോക്കാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Kerala News

സിപിഎമ്മിന്റെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഫലങ്ങള്‍ തിരുത്തി

  • 18th December 2020
  • 0 Comments

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളിലെ പിഴവ് തിരുത്തി. മുന്നണികള്‍ക്ക് കിട്ടിയ തദ്ദേശ സ്ഥാപനങ്ങള്‍ എന്നത് മാറ്റി മുന്നണികള്‍ വിജയിച്ച വാര്‍ഡുകളുടെ എണ്ണം എന്നാണ് തിരുത്തിയത്. നേരത്തെ മുനിസിപ്പാലിറ്റികളില്‍ യുഡിഎഫിന് മുന്‍തൂക്കം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതും നീക്കം ചെയ്തു. സിപിഎമ്മിന്റെ പരാതിയെ തുടര്‍ന്നാണ് യുഡിഎഫിന് മുന്‍തൂക്കം എന്ന വാചകം തിരുത്തിയത്. വോട്ടെണ്ണല്‍ ദിവസത്തിന്റെ അവസാനം ചില പ്രദേശങ്ങളില്‍ ഔദ്യോഗികമായി വരുന്ന കണക്കുകള്‍ അപ്‌ലോഡ് ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് സാങ്കേതികമായ ചില തടസങ്ങള്‍ ഉണ്ടായിരുന്നു. ഇതോടെ 35 […]

പട്ടാമ്പി നഗരസഭയിൽ എൽഡിഎഫിന് പിന്തുണ നൽകുമെന്ന് കോൺഗ്രസ് വിമത സംഘടന

  • 17th December 2020
  • 0 Comments

പട്ടാമ്പി നഗരസഭയിൽ എൽഡിഎഫിന് പിന്തുണ നൽകുമെന്ന് കോൺഗ്രസ് വിമത സംഘടനയായ വി ഫോർ പട്ടാമ്പി.പട്ടാമ്പിയില്‍ 11 സീറ്റ് യുഡിഎഫിനും 10 സീറ്റ് എല്‍ഡിഎഫിനും ലഭിച്ചു. 6 സീറ്റ് ലഭിച്ച വി ഫോർ പട്ടാമ്പി എല്‍ഡിഎഫിനെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചത്. യു.ഡി.എഫിന്റെ പരാജയത്തിന് കാരണം ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് സി.പി. മുഹമ്മദ് എന്നിവരാണെന്ന് വി ഫോർ പാട്ടാമ്പി നേതാവ് ടി.പി ഷാജി പറഞ്ഞു. സ്വതന്ത്രരുടെ പിന്തുണയോടെ വർക്കല നഗരസഭയും ഇടതുമുന്നണി […]

കേരളത്തിൽ എൽഡിഎഫിന് മുന്നേറ്റം

  • 16th December 2020
  • 0 Comments

വോട്ടെണ്ണൽ ആദ്യ പകുതി പിന്നിടുമ്പോൾ എൽഡിഎഫ് വ്യക്തമായ മുന്നേറ്റം നടത്തുന്നു. കോർപറേഷനിൽ മാത്രമാണ് യുഡിഎഫുമായി ഇഞ്ചോടിഞ്ച് പോരാട്ടമുള്ളത്. ബാക്കി മുനിസിപ്പാലിറ്റി, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെല്ലാം വ്യക്തമായ ലീഡ നിലനിർത്തിയാണ് എൽഡിഎഫ് കുതിക്കുന്നത്. ആറ് കോർപറേഷനുകളിൽ നാലിടത്ത് എൽഡിഎഫും, രണ്ടിടത്ത് യുഡിഎഫുമാണ് മുന്നേറുന്നത്. 86 മുനിസിപ്പിാലിറ്റികളിൽ 39 ഇടത്ത് എൽഡിഎഫും, 41 ഇടത്ത് യുഡിഎഫുമാണ് മുന്നേറുന്നത്. 14 ജില്ലാ പഞ്ചായത്തുകളിൽ 10 ിടത്ത് എൽഡിഎഫാണ് ലീഡ് ചെയ്യുന്നത്. നാലിടത്ത് യുഡിഎഫും. 152 ബ്ലോക്ക് പഞ്ചായത്തിൽ 110 ഇടത്ത് […]

Kerala News

‘എല്‍ഡിഎഫിന് വിജയം ഉറപ്പ്; യുഡിഎഫ് ഹിന്ദു തീവ്രവര്‍ഗിയവാദത്തോടും ഇസ്ലാമിക മതമൗലീകവാദത്തോടും സന്ധി ചെയ്തു’; എ വിജയരാഘവന്‍

  • 15th December 2020
  • 0 Comments

തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വിജയം ഉറപ്പെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയും എല്‍.ഡി.എഫ് കണ്‍വീനറുമായ എ.വിജയരാഘവന്‍. യു.ഡി.എഫ് ഹിന്ദു തീവ്രവര്‍ഗീയവാദത്തോടും ഇസ്ലാമിക മതമൗലികവാദത്തോടും സന്ധി ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. എല്ലാ കാലത്തും ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കെതിരെ വ്യാജപ്രചരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയം പറയാതെ ഒറ്റപ്പെട്ട ചില വിവാദ വിഷയങ്ങള്‍ക്ക് ചുറ്റും തങ്ങളുടെ പ്രചരണത്തെ കേന്ദ്രീകരിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ഇതിന്റെ ഫലമായി യു.ഡി.എഫ് തോല്‍ക്കുമെന്നും, എല്‍.ഡി.എഫ് വിജയം ഉറപ്പാണെന്നും എ.വിജയരാഘവന്‍ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പ്; എൽ ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി

  • 23rd November 2020
  • 0 Comments

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. ‘വികസനത്തിന് ഒരുവോട്ട്, സാമൂഹ്യമൈത്രിക്ക് ഒരുവോട്ട്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുക. പ്രകടന പത്രിക എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രകാശനം ചെയ്തു. ജനുവരി ഒന്നുമുതൽ ക്ഷേമ പെൻഷൻ 1500 രൂപയാക്കി വർധിപ്പിക്കും,60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും പെൻഷൻ, അഗതികൾക്ക് സൗജന്യ റേഷൻ , കോവിഡ് വാക്‌സിൻ ഫലപ്രദമായി ജനങ്ങളിൽ എത്തിക്കും ,കുടുംബശ്രീ അംഗത്വം 50 ലക്ഷം ആക്കി ഉയർത്തും ,കുടുംബശ്രീ വഴി 10 […]

കുന്ദമംഗലത്ത് റിട്ടേണിംഗ് ഓഫീസറുടെ തീരുമാനം നിയമവിരുദ്ധമെന്ന് എല്‍ ഡി എഫ്; കോടതിയില്‍ ചോദ്യം ചെയ്യും

  • 21st November 2020
  • 0 Comments

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളായ ജിഷ ചോലക്കമണ്ണില്‍ (വാര്‍ഡ് 10), എം.പി അശോകന്‍ (വാര്‍ഡ് 13), പി ഖൗലത്ത് (വാര്‍ഡ് 14), ഷമീന വെള്ളക്കാട്ട് (വാര്‍ഡ് 16) എന്നിവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യതയുണ്ടെന്നും അവരുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കരുതെന്നുമുള്ള വോട്ടര്‍മാരുടെ പരാതി തള്ളിയ റിട്ടേണിംഗ് ഓഫീസറുടെ നടപടി നിയമവിരുദ്ധമാണെന്ന് എല്‍ ഡി എഫ്. കുന്ദമംഗലം പ്രസ്സ് ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി പ്രതിനിധികള്‍ ആരോപണം ഉന്നയിച്ചത്. ഈ സ്ഥാനാര്‍ത്ഥികള്‍ക്ക് […]

error: Protected Content !!