നിയമസഭാ തിരഞ്ഞെടുപ്പ്;സീറ്റുവിഭജനത്തില്‍ കടുംപിടുത്തം ഇല്ല; കേരളത്തില്‍ ഇടത് തുടര്‍ഭരണം ഉറപ്പ്. അതില്‍ പാലായുടെ സംഭാവന ഉണ്ടാകും ജോസ് കെ മാണി
നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റുവിഭജനത്തില്‍ കടുംപിടുത്തം ഇല്ലെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. കേരള കോൺഗ്രസ് എമ്മിന് ഏതൊക്കെ സീറ്റുകൾ നൽകണമെന്ന കാര്യം എൽ.ഡി.എഫ് നേതൃത്വത്തിന് അറിയാമെന്നും ജോസ് കെ.മാണി പറഞ്ഞു. സീറ്റുകളുടെ കാര്യത്തിൽ കടുംപിടുത്തം ഉണ്ടാകില്ല. കഴിഞ്ഞ തവണ മൽസരിച്ച് സീറ്റുകൾ മുന്നണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടർ ഭരണം ഉണ്ടാകുമ്പോൾ പാലായുടെ സംഭാവന ഉണ്ടാകുമെന്നും ജോസ് കെ. മാണി പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പുതുമുഖങ്ങളും കാണും. കേരളത്തില്‍ ഇടത് തുടര്‍ഭരണം ഉറപ്പാണ്. […]








