Trending

എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് ഗണേഷ് കുമാർ പുറത്ത്; പകരം വി ആർ കെ ബാബു

ചങ്ങനാശ്ശേരി: കെ ബി ഗണേഷ് കുമാറിനെ എൻ.എസ്.എസ് ഡയറക്ടർ ബോർഡിൽ നിന്ന് പുറത്താക്കി. കാലാവധി അവസാനിച്ച ഡയറക്ടർ ബോർഡ് അംഗങ്ങളിൽ ഗണേഷ് കുമാറിന് മാത്രം നേതൃത്വം അംഗത്വം പുതുക്കി നൽകിയില്ല. നേരത്തെ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തുനിന്നും അദ്ദേഹത്തെ നീക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സംഘടനയുടെ ഡയറക്ടർ ബോർഡിൽ നിന്നും ഗണേഷ് കുമാർ പൂർണ്ണമായി പുറത്താകുന്നത്.

എൻഎസ്എസ് ഡയറക്ടർ ബോർഡിലെ ഒൻപത് അംഗങ്ങളുടെ കാലാവധിയാണ് അടുത്തിടെ അവസാനിച്ചത്. ഇതിൽ എട്ടുപേരുടെയും അംഗത്വം നിലനിർത്തിയപ്പോൾ ഗണേഷ് കുമാറിനെ മാത്രം ഒഴിവാക്കുകയായിരുന്നു. ഗണേഷിന് പകരം ബിആർകെ ബാബുവിനെ പുതിയ ഡയറക്ടർ ബോർഡ് അംഗമായി തെരഞ്ഞെടുത്തു. പത്തനാപുരം താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട് ഗണേഷ് കുമാറിനെതിരെ വിവിധ ആരോപണങ്ങൾ ഉയർന്നിരുന്നു. പത്തനാപുരത്തെ എൻഎസ്എസ് പത്മ കഫെയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടും ഗണേഷ് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉണ്ടായിരുന്നു. ഈ വിഷയത്തിൽ പത്തനാപുരം താലൂക്ക് യൂണിയനിലെ പകുതിയിലധികം അംഗങ്ങൾ ഒന്നിച്ച് രാജിവെച്ചിരുന്നു. ഇതോടെ താലൂക്ക് യൂണിയൻ പൂർണ്ണമായി പിരിച്ചുവിടുകയായിരുന്നു. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കഴിഞ്ഞ കുറച്ചുകാലമായി ഗണേഷ് കുമാർ കടുത്ത അഭിപ്രായവ്യത്യാസത്തിലായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!