Kerala News

ലീഗ് വിമതന്റെ പിന്തുണ; മുക്കം മുനിസിപ്പാലിറ്റിയും എല്‍.ഡി.എഫിന്

Kerala: CPM-led LDF brings four parties into its fold, expects gains in  Malabar | Elections News,The Indian Express

മുസ്‌ലിം ലീഗ് വിമതനായ മുഹമ്മദ് അബ്ദുള്‍ മജീദ് ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഒരാഴ്ച നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ മുക്കം മുനിസിപ്പിലാറ്റി എല്‍.ഡി.എഫ് ഭരിക്കും.
മജീദിന്റെ ആവശ്യങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കാമെന്ന് ഇടതുമുന്നണി ഉറപ്പുകൊടുത്തതോടെയാണ് പിന്തുണ പ്രഖ്യാപിച്ചത്. ആവശ്യങ്ങള്‍ പാലിക്കാതെ വന്നാല്‍ പിന്തുണ പിന്‍വലിക്കുമെന്നാണ് മജീദിന്റെ നിലപാട്.

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത 33 അംഗ നഗരസഭയില്‍ ഇടത്-വലതു മുന്നണികള്‍ക്ക് 15 സീറ്റുകള്‍ വീതവും ബി.ജെ.പിക്ക് രണ്ടു സീറ്റുമാണ് ഉള്ളത്. മജീദടക്കം നാലുപേരാണ് ലീഗ് വിമതരായി മുക്കത്ത് മത്സരിച്ചത്.അതേസമയം ലീഗ് തന്നെ തിരിച്ചെടുത്താല്‍ അപ്പോള്‍ എന്തു നടപടി സ്വീകരിക്കണമെന്ന് ആലോചിക്കുമെന്ന് മജീദ് പറഞ്ഞു.

‘ജീവിതാവസാനം വരെ ഒരു ലീഗുകാരന്‍ ആയി തുടരാനാണ് ആഗ്രഹം. പിന്തുണ അഞ്ചുവര്‍ഷത്തേക്ക് തുടരും എന്ന് ഇപ്പോള്‍ പറയാനാവില്ല’, മജീദ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!