തെരഞ്ഞെടുപ്പ് മത്സരിക്കാന്‍ ദേശീയ ഹോക്കിതാരവും; സി. രേഖ കന്നിയങ്കത്തിനിറങ്ങുന്നത് എല്‍ഡിഎഫ് സാരഥിയായി

  • 18th November 2020
  • 0 Comments

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നവരില്‍ ദേശീയ ഹോക്കി താരവും. കോഴിക്കോട് കോര്‍പറേഷനിലെ എരഞ്ഞിപ്പാലം 64ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് ദേശീയ താരമായ സി. രേഖ കന്നിയങ്കത്തിനിറങ്ങുന്നത്. കളിക്കളത്തിലെന്ന പോലെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് രേഖ. നേരിട്ടും ഓണ്‍ലൈനായുമുള്ള പ്രചാരണത്തില്‍ സജീവമായുണ്ട് ഈ 22 കാരി. ഈ വര്‍ഷമാണ് സി. രേഖ ബിരുദപഠനം പൂര്‍ത്തിയാക്കിയത്. സംസാരത്തിലും ഇടപെടലിലുമെല്ലാം കളിക്കളത്തിലെ അതേ ആവേശവും ചടുലതയുമുണ്ട്. തെരഞ്ഞെടുപ്പ് മത്സത്തിന് ആദ്യമായിട്ടാണെങ്കിലും രേഖക്ക് ആശങ്കയൊട്ടുമില്ല. നിരവധി ദേശീയ-സംസ്ഥാന ടൂര്‍ണമെന്റുകളില്‍ കളിച്ചതിന്റെ ആത്മവിശ്വാസവും സംഘടനാ പ്രവര്‍ത്തന […]

എ.കെ.ജി.സെന്ററില്‍ സി.പി.ഐ.എം അടിയന്തിര യോഗം കൂടുന്നു; മുഖ്യമന്ത്രിയും കോടിയേരിയും ബേബിയും പങ്കെടുക്കുന്നു

  • 5th November 2020
  • 0 Comments

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ റെയ്ഡ് നടത്തുന്നതിനിടെ എ.കെ.ജി സെന്ററില്‍ സിപിഎം നേതാക്കളുടെ അടിയന്തിര യോഗം. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി തുടങ്ങിയവരാണ് കൂടിക്കാഴ്ച നടത്തുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍, സെക്രട്ടേറിയറ്റ് അംഗം എം.വി ഗോവിന്ദന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. മറ്റു പാര്‍ട്ടി നേതാക്കളും എ.കെ.ജി സെന്ററിലേക്കെത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മയക്കുമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് നടത്തി […]

മുന്നാക്ക സംവരണത്തില്‍ എല്‍.ഡി.എഫില്‍ ഭിന്നത: ഭരണഘടനാ തത്വങ്ങള്‍ക്കെതിരാണെന്നും മുന്നണിയില്‍ എതിര്‍പ്പ് ഉന്നയിക്കുമെന്നും ഐ.എന്‍.എല്‍

  • 29th October 2020
  • 0 Comments

മുന്നാക്ക സംവരണത്തിനെതിരെ എല്‍ഡിഎഫില്‍ ഭിന്നത. മുന്നാക്ക സംവരണം ഭരണഘടനാ തത്വങ്ങള്‍ക്കെതിരാണെന്നും യോജിക്കാനാവില്ലെന്നും വ്യക്തമാക്കി ഘടകകക്ഷിയായ ഐഎന്‍എല്‍ രംഗത്തെത്തി. എതിര്‍പ്പ് ഇടത് മുന്നണിയില്‍ ഉന്നയിക്കുമെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍ കെ അബ്ദുല്‍ അസീസ് വ്യക്തമാക്കി. പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് മാത്രമുള്ളതാണ് ഭരണഘടനാനുസൃതമായ സംവരണം ഇതിലൊരു പ്രശ്‌നമുള്ളത് കേന്ദ്രസര്‍ക്കാര്‍ മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കേന്ദ്ര തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ എടുക്കേണ്ട ചില നിലപാടുകളുണ്ട്. എന്തെങ്കിലും മാറ്റം വരുത്താന്‍ കഴിയുമോ എന്നൊക്കെ പരിശോധിക്കേണ്ടതാണ്. അത് എല്‍ഡിഎഫില്‍ ആവശ്യപ്പെടുമെന്നും അബ്ദുല്‍ […]

Kerala News

ജോസ് കെ മാണി എൽഡിഎഫിൽ ആശങ്കയോടെ എൻസിപി

  • 22nd October 2020
  • 0 Comments

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് എം ഇടതുമുന്നണിയുടെ ഔദ്യോഗിക ഘടകകക്ഷിയായി. തിരുവനന്തപുരത്ത് ചേർന്ന ഇടതുമുന്നണിയോഗത്തിലാണ് ജോസ് കെ മാണിയെ ഔദ്യോഗിക ഘടകകക്ഷിയാക്കാനുള്ള ധാരണയായത്. ഇടയ്ക്ക് സിറ്റിംഗ് സീറ്റുകളിൽ ആശങ്കയറിയിച്ച് എൻസിപി രംഗത്തെത്തിയെങ്കിലും മുഖ്യമന്ത്രി ഇടപ്പെട്ട് എല്ലാം പിന്നീട് ചർച്ച ചെയ്യാമെന്നും, തൽക്കാലം യുഡിഎഫ് ദുർബലമാകുന്നതാണ് പ്രധാനമെന്നും പറഞ്ഞു. എൽഡിഎഫ് കൺവീനർ എ വിജയരാഘവനാണ്, ജോസ് കെ മാണിയെ മുന്നണിയിലെടുക്കാമെന്ന നിർദേശം അവതരിപ്പിച്ചത്. ഇത് എല്ലാ ഘടകകക്ഷികളും, സിപിഐ ഉൾപ്പടെ, അംഗീകരിച്ചു. മുന്നണി അംഗത്വത്തിന് എല്ലാ […]

Kerala News

മുന്നണി പ്രവേശനം ഒരാഴ്ച്ചക്കുള്ളില്‍ ;പിസി ജോര്‍ജ്

  • 16th October 2020
  • 0 Comments

മുന്നണി പ്രവേശനം സംബന്ധിചുള്ള തീരുമാനം ഒരാഴ്ചയ്ക്കുള്ളില്‍ എടുക്കാമെന്ന് പിസി ജോര്‍ജ് എംഎല്‍എ. പല മുന്നണികളുമായും ചര്‍ച്ചകളുണ്ട്.നിലവിൽ യുഡിഎഫിനാണ് കൂടുതല്‍ മുന്‍ഗണന നല്‍കുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. മുന്നണി പ്രവേശനമോ സഹകരണമോ എന്നത് ചര്‍ച്ചചെയ്ത് ശേഷം തീരുമാനിക്കും. നിലവില്‍ പല വാര്‍ഡുകളിലും ജനപക്ഷം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഭൂരിപക്ഷമുള്ള 100 ശതമാനം വിജയസാധ്യതയുള്ള സീറ്റുകളില്‍ പ്രഖ്യാപിക്കപ്പെട്ടവര്‍തന്നെ മത്സരിക്കും. അത്തരം സീറ്റുകള്‍ ഏത് സാഹചര്യത്തിലും വിട്ടുനല്‍കില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.

കേരള കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

  • 14th October 2020
  • 0 Comments

യുഡിഎഫ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതു പക്ഷമാണ് ശരി എന്ന നിലപാടാണ് മുപ്പത്തിയെട്ടു വര്‍ഷത്തെ യുഡിഎഫ് രാഷ്ട്രീയം ഉപേക്ഷിച്ച് കേരള കോണ്‍ഗ്രസ്് അഭിപ്രായപ്പെട്ടിരിക്കുന്നത്. തുടര്‍ന്നുള്ള കാര്യങ്ങള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജോസ് കെ മാണിയുടെ തീരുമാനം കേരള രാഷ്ടീയത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. പാലാ സീറ്റിന്റെ കാര്യത്തില്‍ എല്‍ഡിഎഫ് ഘടകകക്ഷികളുമായും ചര്‍ച്ച ചെയ്യുമെന്നും തീരുമാനം […]

Kerala

തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നുള്ള ആവശ്യവുമായി എൽഡിഎഫും യുഡിഎഫും

  • 10th September 2020
  • 0 Comments

കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏതാനും ആഴ്ചകൾ കൂടി നീട്ടിവയ്ക്കണമെന്നുള്ള ആവശ്യവുമായി എൽഡിഎഫും യുഡിഎഫും. ഇക്കാര്യം നാളെ നടക്കുന്ന സർവ കക്ഷി യോഗത്തിൽ ഉന്നയിക്കും. തുടർന്ന് അന്തിമ തീരുമാനം കൈക്കൊള്ളും സാധാരണ ഗതിയിൽ നവംബർ മാസത്തിൽ തിരഞ്ഞെടുപ്പുകൾ നടക്കാറുണ്ടെങ്കിലും അസാധാരണ സാഹചര്യം മുൻ നിർത്തി നിയമ ഭേദഗതിയ്ക്ക് ഇരു മുന്നണികളും ഒന്നിച്ച് തീരുമാനമെടുക്കാനാണ് തീരുമാനം. ജനുവരിയിൽ പുതിയ സമിതി അധികാരത്തിൽ വരുന്ന തരത്തിൽ തെരഞ്ഞെടുപ്പ് ക്രമീകരിക്കണമെന്നതാണ് ഇരു മുന്നണികളുടെയും ആവശ്യം. ബി […]

News

ജോസ് കെ മാണി എല്‍ഡിഎഫിലേക്കെന്ന് സൂചന നല്‍കി കോടിയേരി

ജോസ് കെ മാണിയെ എല്‍ഡിഎഫ് മുന്നണിയിലേക്ക് സ്വീകരിക്കുമെന്ന സൂചന നല്‍കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫ് വിട്ട് പുറത്തു വരുന്ന കക്ഷികളുടെ രാഷ്ട്രീയ നിലപാടും സമീപനവും നോക്കി എല്‍ഡിഎഫ് കൂട്ടായ ചര്‍ച്ചകളിലൂടെ തീരുമാനമെടുക്കും. യുഡിഎഫ് അന്തഛിദ്രത്തിന്റെ മുന്നണിയാണ്. അതുകൊണ്ടു തന്നെ യുഡിഎഫിന്റെ ആഭ്യന്തര കലഹത്തില്‍ എല്‍ഡിഎഫ് കക്ഷിയാകില്ലെന്നും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലെ പ്രതിവാര പംക്തിയില്‍ കോടിയേരി പ്രതികരിച്ചു. കേരള കോണ്‍ഗ്രസ് എമ്മിലെ രണ്ട് എംഎല്‍എമാര്‍ യുഡിഎഫില്‍ അവിശ്വാസം രേഖപ്പെടുത്തിയത് മുന്നണിയിലെ പ്രതിസന്ധി പുതിയൊരു തലത്തില്‍ […]

News

എം വി ശ്രേയാംസ് കുമാര്‍ രാജ്യസഭയിലേക്ക് മത്സരിച്ചേക്കും

എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍ രാജ്യസഭയിലേക്കെന്ന് സൂചന. എം പി വീരേന്ദ്രകുമാര്‍ മരിച്ചതിനെ തുടര്‍ാന്ന് വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ശ്രേയാംസ് കുമാര്‍ മത്സരിച്ചേക്കും. ഇക്കാര്യത്തില്‍ സിപിഐഎമ്മിനുള്ളില്‍ ധാരണയായതായാണ് വിവരം. അടുത്ത മുന്നണി യോഗത്തില്‍ കൂടി ചര്‍ച്ചചെയ്ത ശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും. വീരേന്ദ്രകുമാറിന്റെ മകന്‍ കൂടിയായ ശ്രേയാംസ് കുമാര്‍ മത്സരിക്കണമെന്നാണ് എല്‍ജെഡി ആവശ്യപ്പെട്ടത്.

Local

പെരുവയല്‍ പഞ്ചായത്തില്‍ കുടിവെള്ള വിതരണം നടത്താത്തതില്‍ എല്‍ഡിഎഫ് പ്രതിഷേധം

പെരുവയല്‍ പഞ്ചായത്തില്‍ കുടിവെള്ള വിതരണം നടത്താത്തതില്‍ എല്‍ഡിഎഫ് പ്രതിഷേധിച്ചു. 2020 മാര്‍ച്ച് മാസത്തില്‍ വരള്‍ച്ചാ കാലത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തേണ്ട മുന്‍കരുതല്‍ നടപടികള്‍ എടുക്കേണ്ടത് സംബന്ധിച്ചും. കുടിവെള്ള വിതരണത്തിന് 11 ലക്ഷം രൂപ വരെ ചിലവഴിക്കാംമെന്നും കേരള സര്‍ക്കാര്‍ ജി.ഒ. ഇറക്കുകയുണ്ടായിരുന്നു, എന്നാല്‍ ഉത്തരവിറങ്ങിയ മാര്‍ച്ച് മാസത്തിലോ, ഏപ്രീല്‍ ആദ്യവാരത്തിലോ പോലും പഞ്ചായത്ത് കുടിവെള്ള വിതരണം അജണ്ടയാക്കിയില്ല എന്ന് എല്‍ഡിഎഫ് ആരോപിച്ചു. പഞ്ചായത്തിലെ 90% വാര്‍ഡുകളും വരള്‍ച്ച കൊണ്ട് വലയുമ്പോള്‍. ജനങ്ങള്‍ വലിയ തുകക്ക് സ്വകാര്യമായി […]

error: Protected Content !!