Local

പെരുവയല്‍ പഞ്ചായത്തില്‍ കുടിവെള്ള വിതരണം നടത്താത്തതില്‍ എല്‍ഡിഎഫ് പ്രതിഷേധം

പെരുവയല്‍ പഞ്ചായത്തില്‍ കുടിവെള്ള വിതരണം നടത്താത്തതില്‍ എല്‍ഡിഎഫ് പ്രതിഷേധിച്ചു. 2020 മാര്‍ച്ച് മാസത്തില്‍ വരള്‍ച്ചാ കാലത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തേണ്ട മുന്‍കരുതല്‍ നടപടികള്‍ എടുക്കേണ്ടത് സംബന്ധിച്ചും. കുടിവെള്ള വിതരണത്തിന് 11 ലക്ഷം രൂപ വരെ ചിലവഴിക്കാംമെന്നും കേരള സര്‍ക്കാര്‍ ജി.ഒ. ഇറക്കുകയുണ്ടായിരുന്നു, എന്നാല്‍ ഉത്തരവിറങ്ങിയ മാര്‍ച്ച് മാസത്തിലോ, ഏപ്രീല്‍ ആദ്യവാരത്തിലോ പോലും പഞ്ചായത്ത് കുടിവെള്ള വിതരണം അജണ്ടയാക്കിയില്ല എന്ന് എല്‍ഡിഎഫ് ആരോപിച്ചു.

പഞ്ചായത്തിലെ 90% വാര്‍ഡുകളും വരള്‍ച്ച കൊണ്ട് വലയുമ്പോള്‍. ജനങ്ങള്‍ വലിയ തുകക്ക് സ്വകാര്യമായി വെള്ളമടിക്കുകയാണ് ചെയ്യുന്നത്. ജോലിക്ക് പോവാന്‍ പോലും കഴിയാത്ത സാഹചര്യത്തില്‍ കുടിവെള്ളം അധിക തുകക്ക് വാങ്ങേണ്ടി വരുന്നു. ഈ കാര്യത്തില്‍ പഞ്ചായത്ത് തീരുമാനമെടുക്കാന്‍ വൈകിയതിനാല്‍ മെയ് 14 ന് ശേഷം മാത്രമേ പഞ്ചായത്തിന് കുടിവെള്ളം വിതരണം ചെയ്യാനാവൂ.
കുടിവെള്ള വിതരണം സമയത്തിന് നടത്താതെയും, കുടിവെള്ള വിതരണം ചെയ്യുന്ന സന്നദ്ധ സംഘടനകളേയോ, സഹകരണ ബേങ്കുകളെയും കോര്‍ഡിനേറ്റ് ചെയ്യാന്‍ പോലും പഞ്ചായത്ത് ശ്രമിക്കുന്നില്ല എന്നും എല്‍ഡിഫ് പറഞ്ഞു. പ്രതിഷേധത്തില്‍ സൈറാബി.സി.പി. സ്വാഗതം പറഞ്ഞു .എം.മനോഹരന്‍ അദ്ധ്യക്ഷത വഹിച്ചു. ടി.എം ചന്ദ്രശേഖരന്‍ സംസാരിച്ചു.പ്രസീദ സി .പി നന്ദി രേഖപ്പെടുത്തി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!