Kerala

ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേട്: അന്വേഷണം ആരംഭിച്ച് PSC ആഭ്യന്തരവകുപ്പ്

സംസ്ഥാന ആസൂത്രണ ബോർഡിലെ പി.എസ്‌.സി പരീക്ഷാ ക്രമക്കേട് അന്വേഷണം ആരംഭിച്ച് പി എസ് സി ആഭ്യന്തരവിഭാഗം. എസ്.പി സിനി എഫ് ഡെന്നീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സർക്കാർതല തല അന്വേഷണത്തിനും സാധ്യത. പി എസ് സി പരീക്ഷാ വിഭാഗത്തിൽനിന്ന് അന്വേഷണസംഘം റിപ്പോർട്ട് തേടും. ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. സർക്കാർതല അന്വേഷണത്തിനും സാധ്യതയുണ്ട്.

ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനത്തിൽ നടന്ന ക്രമക്കേടുകൾ പി.എസ്‌.സിയുടെ വിശ്വാസ്യതയിൽ സംശയം ഉയർത്തുന്ന പശ്ചാത്തലത്തിലാണ് സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. മുഖ്യമന്ത്രി വി.ഡി സതീശൻ സ്വീകരിച്ച കടുത്ത നിലപാടാണ് അന്വേഷണത്തിന് വഴി തുറന്നത്. ഉദ്യോഗാർത്ഥികൾ പ്രതീക്ഷയോടെ കാണുന്ന പി.എസ്‌.സിയെ കുറിച്ച് ഉയരുന്ന ആക്ഷേപങ്ങൾ ഗുരുതരം ആണെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തെ അറിയിച്ചു.

ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് നടന്ന പരീക്ഷക്ക് 10 ചോദ്യങ്ങളുടെ ഉത്തരം മൂല്യ നിർണയം നടത്താതെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതാണ് പി.എസ്‌.സിയെ വിവാദത്തിലാക്കിയത്. സംഭവം പുറത്തായതോടെയാണ് പി.എസ്‌.സി അഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചത്. ഈ അന്വേഷണത്തിൽ സർക്കാരിന് തൃപ്തിയില്ല. പി.എസ്‌.സിയിലെ അഭ്യന്തര വിജിലൻസ് സംവിധാനം ദുർബലമാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!