Kerala

രണ്ടാം ക്ലാസുകാരന്റെ മുതുകിൽ ക്രൂരമായി മർദിച്ചു; മട്ടന്നൂരിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു

കണ്ണൂർ ∙ മട്ടന്നൂരിൽ രണ്ടാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ പ്രതിയായ അധ്യാപകനെ സസ്പെൻഡ് ചെയ്തു. പട്ടാന്നൂർ യുപി സ്കൂളിലെ അധ്യാപകനായ വിപിനെയാണ് സസ്പെൻഡ് ചെയ്തത്. തുടർന്ന് സെൻസസ് ചുമതലകളിൽ നിന്നും അധ്യാപകനെ ഒഴിവാക്കി. സംഭവത്തിൽ മട്ടന്നൂർ പൊലീസ് കേസെടുത്തിരുന്നു.

ഈ മാസം 16 നാണ് സംഭവം. ബോർഡിൽ എഴുതിയത് പകർത്തി എഴുതാൻ വൈകിയതിന് അധ്യാപകൻ കൈ കൊണ്ട് മുതുകത്ത് മർദിക്കുകയായിരുന്നുവെന്നാണ് പരാതി. പുറംവേദനയെ തുടർന്ന് വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രി അധികൃതർ വിവരം നൽകിയതിനെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ വീട്ടിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!